ബിഎംഡബ്ല്യു ഹൈ പെർഫോമൻസ് കാറുകളാണ് എം ബാഡ്ജിൽ പുറത്തിറങ്ങുന്നത്. ബിഎംഡബ്ല്യു റേസിങ്ങിന് വേണ്ടിയാണ് തുടക്കത്തിൽ എം ബാഡ്ജ് കമ്പനി സ്ഥാപിച്ചത്. പിന്നീട് ഹൈപെർഫോമൻസ് റോഡ് കാറുകളിലും ഈ ബാജ്ഡ് ബിഎംഡബ്ല്യു കൊണ്ടുവന്നു. നിലവിലെ ബിഎംഡബ്ല്യു ലൈനപ്പിലെ ഓട്ടുമിക്ക മോഡലുകളിലും എം പതിപ്പുകളുണ്ട്. മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായ എൻജിനും ഗിയർബോക്സുമാണ് എം പതിപ്പുകളിൽ ഉപയോഗിക്കുന്നത്. എല്ലാ എം മോഡലുകളും ജർമ്മനിയിലെ Nürburgring റേസിംഗ് സർക്യൂട്ടിലെ ബിഎംഡബ്ല്യു ഫെസിലിറ്റിയിൽ പരീക്ഷിക്കയും ട്യൂണ്‍ ചെയ്യുകയും ചെയ്യുന്നു.