കോംപാക്റ്റ് എസ്‍യുവി വിപണിയിലേക്ക് ഹ്യുണ്ടേയ് 2019 ൽ പുറത്തിറക്കിയ ചെറു എസ്‍യുവിയാണ് വെന്യു. 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിൻ വകഭേദങ്ങളിൽ വെന്യു വിപണിയിലുണ്ട്. 2022 ൽ വെന്യുവിന്റെ മുഖം മിനുക്കിയ പതിപ്പിനേയും ഹ്യുണ്ടേയ് വിപണിയിലെത്തിച്ചു. ഒരു ലീറ്റർ ടർബോ പെട്രോളുമായി എത്തുന്ന വെന്യുവിന്റെ പെർഫോമൻസ് പതിപ്പായ എൻ ലൈനും നിലവിൽ വിപണിയിലുണ്ട്.