Activate your premium subscription today
മുംബൈ∙ ക്രിസ്മസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളയിലേക്ക് കൊങ്കൺ പാതയിലൂടെ കോട്ടയം വഴി പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചു. നാട്ടിലേക്കും തിരിച്ചും നാലു വീതം സർവീസുകളാണുണ്ടാകുക. എൽടിടി–കൊച്ചുവേളി (01463) 19, 26, ജനുവരി 2, 9 തീയതികളിൽ വ്യാഴാഴ്ചകളിലാണ് എൽടിടിയിൽ
മുംബൈ∙ ക്രിസ്മസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് കുർള എൽടിടിയിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) കൊങ്കൺ പാതയിലൂടെ കോട്ടയം വഴി പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചു. നാട്ടിലേക്കും തിരിച്ചും നാലു വീതം സർവീസുകളാണുണ്ടാകുക.
കോട്ടയം∙ കുമാരനെല്ലൂരിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എറണാകുളം – കോട്ടയം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു. നീലമംഗലം പഴയപാലത്തിന്റെ ഗർഡറിന്റെ അറ്റകുറ്റപ്പണികൾ 5.30ന് തീരേണ്ടതായിരുന്നു. എന്നാൽ ഇത് 6.55നാണ് അവസാനിച്ചത്. അഞ്ചര വരെയുള്ള വണ്ടികൾക്കാണ് റെയിൽവേ വൈകുമെന്ന അറിയിപ്പ്
പെരിന്തൽമണ്ണ ∙ 2 മാസത്തിനകം ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ മുഴുവൻ ഡീസൽ എൻജിൻ ട്രെയിനുകളും വൈദ്യുതി ട്രെയിനുകൾക്ക് വഴിമാറിയേക്കും. അടുത്ത മാസത്തോടെ ഈ പ്രക്രിയ തുടങ്ങുമെന്നാണ് അറിവ്. നിലവിൽ കേരളത്തിൽ തന്നെ വൈദ്യുതീകരിക്കാത്ത ഏക പാതയാണു നിലമ്പൂർ–ഷൊർണൂർ പാത.ഈ മാസം അവസാനത്തോടെ പാതയിലെ വൈദ്യുതീകരണ
പെരിന്തൽമണ്ണ ∙ എറണാകുളം– ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള തീരുമാനം നടപ്പിലായാൽ വിനോദ സഞ്ചാരത്തിന്റെയും സാധ്യത വർധിക്കും. കൊച്ചിയിൽ ഒരു പകൽ സന്ദർശിച്ച് അന്ന് വൈകിട്ട് മടങ്ങാം. ഇതേ ട്രെയിൻ എറണാകുളത്തുനിന്ന് പുറപ്പെട്ട് ആലപ്പുഴ മെമു സർവീസായി രാവിലെ ആലപ്പുഴയിൽ എത്തുന്നതിനാൽ ഒരു ദിവസം അവിടെ ചെലവഴിക്കാനാവും. രാവിലെ ഷൊർണൂരിൽനിന്ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ പാലക്കാട്ടെത്തിയാൽ അവിടെനിന്ന് തിരുച്ചെന്തൂർ എക്സ്പ്രസിൽ പൊള്ളാച്ചി ആളിയാർ ഡാം വരെയെത്താം. പഴനി, മധുര ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കും എളുപ്പമാകും.
ഷൊർണൂർ∙ ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിച്ചു വന്നിരുന്ന റെയിൽവേ മെയിൽ സർവീസ് ഓഫിസ് അടച്ചുപൂട്ടി. 30 താൽക്കാലിക ജീവനക്കാർക്ക് ജോലി നഷ്ടമായി. ഞായർ രാത്രിയോടെ മുഴുവൻ സാധനസാമഗ്രികളും പാലക്കാട്, തിരൂർ, കോഴിക്കോട് ഓഫിസുകളിലേക്ക് മാറ്റി. റജിസ്ട്രേർഡ് തപാൽ ഉരുപ്പടികൾ സ്പീഡ് തപാൽ ഉരുപ്പടികളുമായി
തിരൂർ ∙ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോം നീട്ടി വികസിപ്പിക്കുമെന്നു മന്ത്രി അശ്വിനി വൈഷ്ണവ്. എം.പി.അബ്ദുസ്സമദ് സമദാനി നൽകിയ നിവേദനത്തിനാണു മന്ത്രി മറുപടി നൽകിയത്. നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾ പൂർത്തിയായാൽ അമൃത് ഭാരത് പദ്ധതിയുടെ അടുത്തഘട്ടത്തിൽ താനൂർ റെയിൽവേ സ്റ്റേഷനെയും ഉൾപ്പെടുത്താമെന്നും
കോയമ്പത്തൂർ∙ വ്യാഴവട്ടത്തിലൊരിക്കൽ നടക്കുന്ന അലഹാബാദ് കുംഭമേളയ്ക്ക് കോയമ്പത്തൂരിൽ നിന്നു പ്രത്യേക ട്രെയിൻ സർവീസ് ഫെബ്രുവരി 18ന് പുറപ്പെടും. ഐആർസിടിസിയാണ് അലഹാബാദ് പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയ്ക്ക് സൗകര്യം ഒരുക്കുന്നത്. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കുംഭമേള നടക്കുക.മഹാകുംഭ് പുണ്യക്ഷേത്ര
തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരി റെയിൽവേയുമായി ബന്ധപ്പെട്ട ത്രികക്ഷി കരാർ 17ന് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ഓൺലൈൻ യോഗത്തിൽ ചർച്ചയാകും. പദ്ധതിയുമായി ബന്ധപ്പെട്ട് പകുതി ചെലവു വഹിക്കാമെന്ന് കേരളം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ത്രികക്ഷി കരാറിന്റെ പകർപ്പ് റെയിൽവേ സംസ്ഥാനത്തിന് കൈമാറിയിരുന്നു.
പുനലൂർ ∙ പുനർനിർമാണം നടക്കുന്ന പുനലൂർ റെയിൽവേ സ്റ്റേഷനിൽ വെയ്റ്റിങ് ഹാളിന്റെയും പാർക്കിങ് ഗ്രൗണ്ടിന്റെയും നിർമാണം വേഗത്തിലാക്കി.ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന് 1000 ചതുരശ്ര അടി വിസ്തൃതിയിൽ വെയ്റ്റിങ് ഹാൾ നിർമിക്കുന്നതിനായി 11 അടിയിൽ കൂടുതൽ താഴ്ചയിൽ മണ്ണ് എടുത്ത് മാറ്റുന്ന ജോലികളാണ് കഴിഞ്ഞ
Results 1-10 of 1257