ADVERTISEMENT

Activate your premium subscription today

ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈലിന്റെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ കാർ ബ്രാൻഡാണ് ജീപ്പ്. ഇറ്റാലിയൻ-അമേരിക്കൻ കോർപ്പറേഷന്റെ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസിന്റെ അനുബന്ധ സ്ഥാപനമാണ്. ജീപ്പിന്റെ നിലവിലെ ഉൽ‌പ്പന്ന ശ്രേണിയിൽ‌ സ്പോർ‌ട്ട് യൂട്ടിലിറ്റി വാഹനങ്ങളും ഓഫ്-റോഡ് വാഹനങ്ങളും അടങ്ങിയിരിക്കുന്നു. ഏറെ കൈമറിഞ്ഞുപോയ ഒന്നാണ് ജീപ്പ് എന്ന വാഹനവും ബ്രാൻഡും. ജീപ്പ് എന്ന പേര് ഒരു ബ്രാൻഡ് നാമമായി വില്ലീസ് 1943-ൽ തന്നെ റജിസ്റ്റർ ചെയ്തിരുന്നു. പേരിന്റെ ആദ്യ ഉടമയായ വില്ലിസ് കമ്പനി 1953-ൽ കൈസർ മോട്ടോഴ്സ് വാങ്ങി. പത്തു വർഷത്തിനുശേഷം ഈ കമ്പനി കൈസർ ജീപ്പ് എന്ന പേര് സ്വീകരിച്ചു. കൈസറിന്റെ ഫാക്ടറിയും ജീപ്പ് ബ്രാൻഡ് നാമവും 1970-ൽ അമേരിക്കൻ മോട്ടോർ കമ്പനി (എഎംസി) സ്വന്തമാക്കി. 1987 ൽ ക്രൈസ്‌ലർ എഎംസി ഏറ്റെടുത്തതോടെ ജീപ്പ് ക്രൈസ്‌ലർ കോർപറേഷന്റെ ഭാഗമായി മാറി. തുടർന്ന ഡെയിംലറും ക്രൈസ്‌ലറും ലയിച്ചപ്പോൾ ജീപ്പുകളുടെ നിർമ്മാണ വിഭാഗവും അതിന്റെ ഭാഗമായി. തുടർന്ന് ഡെയിംലർ വിട്ടുപോവുകയും ഫിയറ്റ് രംഗത്തു വരികയും ചെയ്തതോടെ 2014 ൽ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ് (എഫ്സിഎ) എന്ന കമ്പനിയുെട സ്വന്തമായി ജീപ്പ് എന്ന ബ്രാൻഡ്. 2021 മുതൽ സ്റ്റെല്ലാന്റെസിന്റെ ഭാഗമാണ് ജീപ്പ്.

Results 1-10 of 64

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×