Activate your premium subscription today
തിരുവനന്തപുരം∙ വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മാണം രണ്ടാമത്തെ പാക്കേജിലുമാണ് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷമാണ് പാക്കേജ് രണ്ടിന്റെ ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നത്.
തിരുവനന്തപുരം ∙ കൊങ്കൺ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം. ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടേണ്ട തിരുനെൽവേലി– ജാംനഗർ എക്സ്പ്രസ് വൈകിട്ട് 7.35നേ യാത്ര ആരംഭിക്കൂ. രാവിലെ 8.50ന് പുറപ്പെടേണ്ട കോയമ്പത്തൂർ– ലോകമാന്യതിലക് ടെർമിനസ് എക്സ്പ്രസിന്റെ സമയം ഉച്ചയ്ക്ക് 1 മണിക്കായി
മുംബൈ∙ മണ്ണിടിച്ചിലിനെ തുടർന്ന് കൊങ്കൺ പാതയിൽ തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം 24 മണിക്കൂറിനു േശഷം ഇന്നലെ വൈകിട്ട് അഞ്ചോടെ പുനഃസ്ഥാപിച്ചു. ഞായറാഴ്ച കനത്ത മഴയിൽ രത്നാഗിരി ജില്ലയിലെ ഖേഡിൽ ദിവാൻഖവാട്ടി തുരങ്കത്തിനു സമീപം കല്ലും മണ്ണും ഇടിഞ്ഞു ട്രാക്കിൽ വീണതോടെയാണ് ഗതാഗതം മുടങ്ങിയത്. പാത പഴയപടി ആക്കിയെങ്കിലും യാത്രാദുരിതം തുടരുകയാണ്.
തൃശൂർ ∙ മണിക്കൂറുകളോളം ട്രെയിനുകൾ വൈകിയോടിയതു മൂലം യാത്രക്കാർ നേരിട്ടതു കനത്ത ദുരിതം. കൊങ്കൺ പാതയിലെ വെള്ളക്കെട്ടു മൂലമുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചെന്നും ട്രെയിൻ സർവീസ് പഴയപടിയായെന്നുമുള്ള റെയിൽവേയുടെ അറിയിപ്പു വിശ്വസിച്ചു വെള്ളിയാഴ്ച രാത്രിയിൽ യാത്ര പുറപ്പെട്ടവരാണു കുടുങ്ങിയത്. പല വണ്ടികളും മണിക്കൂറുകളോളം വൈകിയാണ് ഓടിയത്. പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 21 മണിക്കൂർ വരെ വൈകിയതു യാത്രക്കാരെ ദുരിതത്തിലാക്കി.
കാഞ്ഞങ്ങാട് ∙ കൊങ്കൺ പാതയിൽ ട്രെയിനുകൾ വഴിതിരിച്ചു വിട്ടതോടെ നട്ടംതിരിഞ്ഞു യാത്രക്കാർ. പലർക്കും ട്രെയിൻ വഴിമാറി പോകുന്നതിന്റെ സന്ദേശം ലഭിച്ചത് ഏറെ വൈകിയാണ്. ജില്ലയിലേക്ക് എത്തേണ്ടിയിരുന്ന ദീർഘദൂര ട്രെയിനുകൾ ഷൊർണൂരുനിന്ന് വഴിതിരിച്ചു വിടുകയായിരുന്നു. അതോടെ യാത്രക്കാർ ഷൊർണൂരിലേക്ക് എങ്ങനെയെങ്കിലും
മുംബൈ∙ റെയിൽവേ തുരങ്കത്തിലെ വെള്ളക്കെട്ടിനെത്തുടർന്ന് കൊങ്കൺ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടുെമന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു. ഗോവയിലെ കാർവാറിന് സമീപം പെർണം തുരങ്കത്തിലാണ് വെള്ളം കയറിയത്. വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ 1. ട്രെയിൻ നം. 12618 ഹസ്രത് നിസാമുദ്ദീൻ - എറണാകുളം ജംക്ഷൻ മംഗള
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം സുഗമമാക്കാനായി നിര്‍മിക്കാനൊരുങ്ങുന്ന വിഴിഞ്ഞം-ബാലരാമപുരം ഭൂഗര്‍ഭ റെയിൽപാതയ്ക്ക് പരിസ്ഥിതി അനുമതി നൽകാൻ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി ശുപാര്‍ശ ചെയ്തു. സമിതിയുടെ നിര്‍ദേശം ലഭിച്ചതോടെ ഇതു സംബന്ധിച്ച്
മുംബൈ∙ മധ്യറെയിൽവേയുടെ വിസ്റ്റാഡം കോച്ചുകളുള്ള ട്രെയിനുകൾ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നു. മുംബൈയിൽ നിന്നുള്ള ആറ് ദീർഘദൂര ട്രെയിനുകളിലാണ് ഇത്തരം കോച്ചുകളുള്ളത്. ആദ്യം മുംബൈ–ഗോവ ട്രെയിനിലും, പിന്നീട് മുംബൈ–പുണെ ട്രെയിനിലുമാണ് ഇവ ഘടിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6 ട്രെയിനുകളിലെ വിസ്റ്റാഡം
ഒരു പഞ്ചായത്ത് റോഡുപോലും മര്യാദയ്ക്ക് പണിയാൻ സാധിക്കാത്തവർ എങ്ങനെ തുരങ്കപാത ഉണ്ടാക്കും? വയനാടിനെ ബന്ധിപ്പിക്കാനുള്ള തുരങ്കപാതയെ കുറിച്ച് കേൾക്കുമ്പോൾ ഇങ്ങനെ ചോദിക്കുന്നവർ ധാരാളമുണ്ടായിരുന്നു. അവരെ കുറ്റം പറയാൻ കഴിയില്ല, താഴെ നിന്നു നോക്കിയാൽ ആകാശം മുട്ടി നിൽക്കുന്ന മല എങ്ങനെ തുരക്കാനാണ്? പക്ഷേ ഒരു ബദൽ റോഡ് ആവശ്യമാണ് താനും. കാരണം 14 കിലോമീറ്റര്‍ നീളമുള്ള അടിവാരം മുതൽ ലക്കിടി വരെയുള്ള പാതയിലൂടെ ദിവസവും കടന്നുപോകുന്നത് നാൽപ്പതിനായിരത്തോളം വാഹനങ്ങൾ. ഒരുവശം പാറക്കെട്ടും മറുവശം കൊക്കയുമായ രണ്ടുവരിപ്പാതയിലൂടെ പോകുമ്പോൾ ഡ്രൈവർമാരുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയരും. യാത്രയിൽ ഒരു ഓട്ടോറിക്ഷ കേടായാൽ മതി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കാൻ. അടിവാരത്തെത്തിക്കഴിഞ്ഞാൽ വയനാട്ടിലേക്ക് പോകാൻ വള്ളിയിൽ തൂങ്ങിക്കയറണം എന്ന് പറഞ്ഞ് വയനാട്ടുകാരെ മറ്റു ജില്ലക്കാർ ഇപ്പോഴും കളിയാക്കാറുണ്ട്. തമാശയായിട്ടാണ് ഇതു പറയുന്നതെങ്കിലും അതിൽ യാഥാർഥ്യമുണ്ട്.
കോഴിക്കോട്∙ മലബാറിന്റെ അഭിമാന പദ്ധതിയായ കോഴിക്കോട്–വയനാട് തുരങ്കപ്പാത നിർമാണത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. 1643.33 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി ഇരട്ട തുരങ്കപ്പാത നിർമാണത്തിനായി കൊങ്കൺ റെയിൽവേ ടെൻഡർ ക്ഷണിച്ചു. ഒരു വർഷം നീണ്ട പരിസ്ഥിതി ആഘാത പഠനത്തിന്റെ
Results 1-10 of 20