Activate your premium subscription today
പാലക്കാട് ∙ കെഎസ്ആർടിസി സ്റ്റാൻഡുകളിൽ നാളെ മുതൽ ബസുകളുടെ തകരാർ രേഖപ്പെടുത്താൻ റജിസ്റ്റർ വയ്ക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. ട്രിപ് കഴിഞ്ഞാലുടൻ സാങ്കേതിക തകരാറുകൾ രേഖപ്പെടുത്തണം. മെക്കാനിക്കൽ വിഭാഗം യഥാസമയം അതു പരിഹരിക്കണം. ഇല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ഇനി ഇറങ്ങുന്ന എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാമറ സ്ഥാപിക്കും. ദൃശ്യങ്ങൾ തിരുവനന്തപുരം ഹെഡ് ഓഫിസിൽ നിന്നു പരിശോധിക്കാനാകും.
പാലക്കാട്∙ പുതിയ യാത്രാ സംസ്കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. എല്ലാ ബസുകളിലും ക്യാമറകൾ ഘടിപ്പിക്കും. ക്യാമറ കൺട്രോളുകൾ നേരിട്ട് കെഎസ്ആർടിസി ആസ്ഥാനങ്ങളിൽ ആയിരിക്കും. ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക
കോലഞ്ചേരി ∙മൂവാറ്റുപുഴ – എറണാകുളം ദേശസാത്കൃത റൂട്ടിൽ യാത്രാ ക്ലേശം വർധിച്ചു. കെഎസ്ആർടിസി ബസുകൾ മാത്രം സർവീസ് നടത്തുന്ന ഈ റൂട്ടിൽ രാവിലെയും വൈകിട്ടുമാണ് യാത്രാ ക്ലേശം അനുഭവപ്പെടുന്നത്. ശബരിമല സീസൺ ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. രാവിലെ 7മുതൽ 10വരെയും വൈകിട്ട് 3മുതൽ 7വരെയും യാത്രക്കാർക്ക് പലപ്പോഴും ബസിൽ കയറിപ്പറ്റാനാകുന്നില്ല. ഇൗ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസുകളിൽ ചിലത് മറ്റിടങ്ങളിലേക്ക് മാറ്റിയതായും യാത്രക്കാർ ആരോപിക്കുന്നു.
തിരുവനന്തപുരം∙ ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് കെഎസ്ആര്ടിസി ഡിസംബര് 18 മുതല് ജനുവരി 1 വരെ ബെംഗളൂരു, മൈസൂര്, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സര്വീസുകള് നടത്തും.
പത്തനംതിട്ട ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നവംബറിലെ വരുമാനക്കണക്കിൽ സംസ്ഥാനത്ത് പത്തനംതിട്ട മൂന്നാമതെത്തി. 15.30 ലക്ഷം രൂപയാണു കഴിഞ്ഞ മാസത്തെ മാത്രം വരുമാനം. ലക്ഷ്യത്തിന്റെ 60 ശതമാനത്തോളം പൂർത്തീകരിച്ചാണ് പത്തനംതിട്ട ഡിപ്പോയുടെ നേട്ടം. ഈ മാസം 20 ലക്ഷം രൂപയാണ് ടൂറിസം വരുമാനത്തിൽ ഡിപ്പോ ലക്ഷ്യമിടുന്നത്. 2022ൽ തൃശൂർ നാലമ്പല ദർശനത്തോടെ തുടങ്ങിയ ബജറ്റ് യാത്രകൾ കഴിഞ്ഞ മാസത്തെ ഇടുക്കി യാത്രയോടെ 250 എണ്ണം പൂർത്തിയാക്കി. സി.സന്തോഷ് കുമാറാണു കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ ഓർഡിനേറ്റർ, ആർ.ഗിരീഷ് കുമാറാണു യൂണിറ്റ് കോ ഓർഡിനേറ്റർ. നിലവിൽ അഞ്ചോളം ബസുകൾ ടൂർപദ്ധതിയിൽ ഉപയോഗിക്കുന്നുണ്ട്. ഗവി യാത്രയിൽ നിന്നാണ് ഡിപ്പോയ്ക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത്.
പെരിയ ∙ ടൗണിലെ അടിപ്പാതയ്ക്കു മുകളിലെ റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തതോടെ പെരിയ ബസ് സ്റ്റോപ്പിൽ ചില കെഎസ്ആർടിസി ബസുകൾ നിർത്തുന്നില്ലെന്ന് പരാതി. കാഞ്ഞങ്ങാട് ഭാഗത്തു നിന്നുള്ള ബസുകൾ പെരിയ ഗൗരീശങ്കര ക്ഷേത്രത്തിനു സമീപത്തു നിന്നും കാസർകോട് ഭാഗത്തു നിന്നുള്ള ബസുകൾ പള്ളിക്കര റോഡ് ജംക്ഷനു സമീപത്തു
ചങ്ങനാശേരി ∙ പരാതി പറഞ്ഞിട്ടും നടപടിയില്ല. കെഎസ്ആർടിസി ടെർമിനൽ ഓഫിസിലെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള ശുചിമുറി മാലിന്യം റോഡിലേക്ക്. പ്രതിഷേധവുമായി വ്യാപാരികൾ.സ്റ്റാൻഡിനു പിറകിലെ എംവൈഎംഎ റോഡിലേക്കാണു ശുചിമുറി മാലിന്യം ഒഴുകിയെത്തുന്നത്. മാസങ്ങളായി ദുർഗന്ധം സഹിച്ചും മലിനജലത്തിൽ ചവിട്ടിയും കച്ചവടം
എരുമേലി ∙ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ച് എരുമേലിയിൽ നിന്ന് ശബരിമല ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1.05 ലക്ഷം പേരാണ് കഴിഞ്ഞ 24 ദിവസത്തിനുളളിൽ എരുമേലി– പമ്പ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തത്. വരുമാനത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതുവരെ 20 ലക്ഷം രൂപയുടെ വർധന ഉണ്ട്. ഇന്നലെ വരെ 86.16
കൊല്ലം∙ ക്രിസ്മസ്, പുതുവത്സര അവധി ദിനങ്ങൾ ആഘോഷമാക്കാൻ യാത്രയൊരുക്കി കെഎസ്ആർടിസി കൊല്ലം ബജറ്റ് ടൂറിസം സെൽ. കമ്പം- മധുര- തഞ്ചാവൂർ, പാലക്കാട് -നെല്ലിയാമ്പതി, വേളാങ്കണ്ണി, മലമേൽ പാറ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ ട്രിപ്പുകൾ. 14, 28 തീയതികളിൽ മൂന്നാർ, 21, 23 തീയതികളിൽ കപ്പൽ യാത്ര, 31 ന് വാഗമൺ ന്യൂഇയർ
ആലപ്പുഴ∙ അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതു തൊട്ടുമുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാർ ഓടിച്ച വിദ്യാർഥിയുടെ മൊഴി. മുൻപിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല.
Results 1-10 of 2523