മഹീന്ദ്രയുടെ ഓഫ് റോഡ് എസ്യുവിയാണ് ഥാർ. 2010 ലാണ് ഥാറിന്റെ ആദ്യ പതിപ്പ് മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. മഹീന്ദ്രയുടെ തന്നെ എംഎം 540 എന്ന വാഹനത്തിന്റെ ആധുനിക പതിപ്പായിരുന്നു ഇത്. 2020 ൽ ഥാറിന്റെ രണ്ടാം തലമുറ മഹീന്ദ്ര വിപണിയിലെത്തിച്ചു.പെട്രോൾ, ഡീസൽ, ഫോർ വീൽ ഡ്രൈവ്, ടൂ വീൽ ഡ്രൈവ് വകഭേദങ്ങളിൽ വാഹനം ലഭിക്കും.