നിസ്സാന്‍ കമ്പനിയുടെ ബാഡ്ജിങില്‍ 2011ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ വാഹനമാണ് നിസാന്‍ സണ്ണി. ആഗോളമാര്‍ക്കറ്റില്‍ ഒട്ടേറെ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കിയ ശേഷം വിപണിയിലെത്തിയ സണ്ണി ഇന്ത്യയുടെ പ്രിയവാഹനമായി മാറുന്നതിന് കാലതാമസമുണ്ടായില്ല. ഒരു ഹാച്ച്ബാക്കിന്റെ വിലയില്‍, ഒട്ടേറെ സൗകര്യങ്ങളോടു കൂടിയ വാഹനം. നല്ല റൈഡിങ് കംഫര്‍ട്ട് തരുന്ന ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ആധുനികമല്ലേന്നു മാത്രം.