ജർമൻ ആഡംബര കാർ നിർമാതാക്കളാണ് പോർഷെ. ഫോക്സ്‌വാഗൻ ബീറ്റിലിന്റെ സൃഷ്ടാവ് ഫെർഡിനാൻ പോർഷെ 1931 ലാണ് ഈ കാർ കമ്പനി ആരംഭിക്കുന്നത്. സ്പോർട്സ് കാറുകളും ആഡംബര കാറുകളും എസ് യു വി കളും സെഡാനുകളും നിർമ്മിക്കുന്ന പോർഷെ ഇപ്പോൾ ഫോക്സ്-വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആണ്. പനമെര, 911, കായെൻ, മക്കാൻ എന്നിവ പോർഷെയുടെ പ്രശസ്ത മോഡലുകളാണ്.