ഖത്തറിന്റെ ദേശീയ വിമാനകമ്പനിയാണ് ഖത്തർ എയർവേയ്സ്. ദോഹയിലെ ഖത്തർ എയർവേയ്സ് ടവർ ആണ് ആസ്ഥാനം. ആഫ്രിക്ക്, ഏഷ്യ, യൂറോപ്പ്, അമേരിക്ക, ഓഷ്യാന തുടങ്ങി 150ലേറെ രാജ്യാന്തര സ്ഥലങ്ങളിലേക്ക് പറക്കുന്നു. 200ലേറെ വിമാനങ്ങളാണ് ഖത്തർ എയർവേയ്സിനുള്ളത്. 1994 ജനുവരി 20നാണ് ഓപ്പറേഷൻസ് ആരംഭിച്ചത്.