Activate your premium subscription today
ഷൊർണൂർ∙ കോയമ്പത്തൂർ–മംഗളൂരു എക്സ്പ്രസിൽ പാലക്കാട്ടുനിന്ന് ഷൊർണൂരിലേക്കോ കോഴിക്കോട്ടേക്കോ യാത്ര ചെയ്യുന്നവർ ട്രെയിനിൽ ഇരുന്ന് ‘മുഷിയും’. പാലക്കാട്ടുനിന്ന് ഷൊർണൂരിൽ എത്താൻ 2 മണിക്കൂറോളം വേണമെന്നുതന്നെ കാരണം. 7.55 നാണ് ട്രെയിൻ കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്നത്. 8 മണിക്ക് കോയമ്പത്തൂരിൽ നിന്ന്
കോട്ടയം ∙ കോട്ടയം പാതയിൽ ശബരിമല സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. തെലങ്കാന കാച്ചിഗുഡയിൽ നിന്നുള്ള ശബരിമല സ്പെഷൽ ഇന്നു വൈകിട്ട് 6.50നു കോട്ടയത്ത് എത്തിച്ചേരും. ബെംഗളൂരു ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്നു തിരുവനന്തപുരം നോർത്തിലേക്കുള്ള ശബരിമല സ്പെഷൽ കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ചിരുന്നു.
കോഴിക്കോട് / തൃശൂർ ∙ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ജർമൻ വിനോദ സഞ്ചാരിക്കു തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് 4.20നു കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലാണു സംഭവം.
റയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന്, തിരുവനന്തപുരത്തു നിന്നു സെക്കന്തരാബാദിലേക്കു പോകുന്ന ശബരി എക്സ്പ്രസ് കോട്ടയം കുമാരനല്ലൂരിന് സമീപം നിർത്തിയിട്ടു. പാളം നന്നാക്കുന്ന ജോലി പുരോഗമിക്കുകയാണ്. 11.15ന് എറണാകുളത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ പുറപ്പെടാത്തത് യാത്രക്കാരെ വലച്ചിട്ടുണ്ട്.
കൊൽക്കത്ത∙ സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ (ട്രെയിൻ നമ്പർ 22850) 4 ബോഗികൾ പാളം തെറ്റി. ബംഗാളിലെ ഹൗറയിലെ നാൽപൂർ സ്റ്റേഷനു സമീപമാണ് അപകടം. ആളപായമോ കാര്യമായ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാളം തെറ്റിയ
പുനലൂർ ∙ മുംബൈ-തിരുനെൽവേലി സർവീസ് ശബരിമല സീസണിൽ സ്പെഷൽ സർവീസായി ചെങ്കോട്ട-പുനലൂർ-കൊല്ലം പാത വഴി ഓടിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം. സെൻട്രൽ റെയിൽവേ മുംബൈയിൽ നിന്നും കൊങ്കൺ വഴി മംഗളൂരു, കോഴിക്കോട്, ഷൊർണൂർ, എറണാകുളം, കോട്ടയം, കൊല്ലം, പുനലൂർ, തെങ്കാശി വഴി തിരുനെൽവേലിയിലേക്ക് ആരംഭിക്കാനിരുന്ന ദീപാവലി
അവളുടെ മുൻപിൽ എപ്പോഴും വീശുക പച്ചക്കൊടിയായിരിക്കും, തടസ്സത്തിന്റെ ചുവപ്പുകൊടിയില്ലാതെ എല്ലായിപ്പോഴും സ്വതന്ത്രമായ യാത്ര. ആ വരവിൽ വഴിയൊഴിച്ചിട്ട് ‘കൂട്ടുകാരികൾ’ കാത്തുകിടക്കും. ഞൊടിയിടയിൽ പൊടിപറത്തി വിറപ്പിച്ച് വലിയ ‘ഉരുക്കു’ശബ്ദത്തോടെ അവൾ വേഗത്തിൽ കടന്നുപോകും. ഇന്ത്യൻ റെയില്വേയ്ക്ക് പേരും പെരുമയും നേടിക്കൊടുത്ത രാജധാനിയെ കുറിച്ചാണ് പറയുന്നത്. അടുത്തകാലത്തായി വന്ദേഭാരത് ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകൾ രാജ്യത്ത് അവതരിപ്പിക്കപ്പെട്ടെങ്കിലും ഡൽഹി തൊട്ട് ഓടിയെത്തുന്ന രാജധാനിയുടെ പത്രാസിന് ഇപ്പോഴും വലിയ കോട്ടമൊന്നും ഉണ്ടായിട്ടില്ല. രാജ്യതലസ്ഥാനവുമായി സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെയോ പ്രമുഖ നഗരങ്ങളെയോ ബന്ധിപ്പിക്കുന്ന രാജധാനിയെ മറ്റു ട്രെയിനുകളിൽനിന്ന് വ്യത്യസ്തമാക്കാൻ ഇന്ത്യൻ റെയില്വേ എന്നും ശ്രമിച്ചിരുന്നു. പ്രധാന കാരണം, വിമാന തുല്യമായിരുന്നു രാജധാനിയുടെ ടിക്കറ്റ് നിരക്ക്, അതിനാൽ സേവനങ്ങളിലും അതു നൽകണമെന്ന് റെയിൽവേ നിർബന്ധംവച്ചു. ഒറ്റവാചകത്തിൽ ‘പാളത്തിലെ പറക്കും വിമാനം’ അതായിരുന്നു രാജധാനി. ഇന്ത്യൻ റെയിൽവേ രാജധാനിയെ രാജ്യത്തിന് പരിചയപ്പെടുത്തിയിട്ട് 55 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 1969ൽ യുഎസ് മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച അതേവർഷമാണ് ഇന്ത്യയിൽ രാജധാനി സർവീസ് പ്രഖ്യാപിക്കുന്നത്. 1969 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച റെയിൽവേ ബജറ്റിലായിരുന്നു ഈ പ്രഖ്യാപനം. എന്തുകൊണ്ടാണ് ഇന്ത്യയിൽ രാജധാനി അവതരിപ്പിക്കപ്പെട്ടത്? രാജധാനിയുടെ വളർച്ച എപ്രകാരമായിരുന്നു? നിലവിൽ എങ്ങനെയാണ് രാജധാനി പ്രീമിയം സർവീസുകൾ ഇന്ത്യയിൽ നടത്തപ്പെടുന്നത്? വന്ദേഭാരതിനു മുന്നിൽ അതിന്റെ പ്രഭ മങ്ങിയോ?
തിരുവനന്തപുരം ∙ തിരുവനന്തപുരം– കാസർകോട് സിൽവർലൈൻ പദ്ധതി റെയിൽവേ നിർദേശിക്കുന്ന രീതിയിൽ ബ്രോഡ്ഗേജാക്കി പുതിയ അലൈൻമെന്റിൽ നിർമിക്കണമെങ്കിൽ ചെലവ് 1,40,000 കോടി രൂപ കടക്കും. സ്റ്റാൻഡേഡ് ഗേജിലുള്ള പദ്ധതിക്കു കേരളം കണക്കാക്കിയിരുന്നത് 63,941 കോടി രൂപയാണെങ്കിലും പദ്ധതി പൂർത്തിയാകുമ്പോൾ ചെലവ് 1,26,000 കോടി രൂപ കവിയുമെന്നായിരുന്നു മുൻപു നിതി ആയോഗ് കണ്ടെത്തിയിരുന്നത്. പാത ബ്രോഡ്ഗേജാകുമ്പോൾ ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കൂടും. ഇത് പദ്ധതിച്ചെലവു കൂട്ടുമെന്നു വിദഗ്ധർ പറയുന്നു.
തിരുവനന്തപുരം ∙ അങ്കമാലി–എരുമേലി ശബരിപാത നടപ്പാക്കാൻ കേന്ദ്രം തയാറാണെന്ന് അറിയിച്ചതോടെ എരുമേലിയിൽനിന്നു പമ്പ വരെ നീട്ടാനുള്ള സാധ്യത കൂടി റെയിൽവേ പരിശോധിക്കും. മുൻപു കേന്ദ്ര വനം മന്ത്രാലയത്തിന്റെ എതിർപ്പു മൂലമാണു പാത എരുമേലി വരെയാക്കി ചുരുക്കിയത്. പമ്പ പാത ഭാവിയിൽ റാന്നി, പത്തനംതിട്ട, പുനലൂർ വഴി തിരുവനന്തപുരത്തേക്കു നീട്ടാമെന്ന പ്രതീക്ഷയുമുണ്ട്. റിസർവ് ബാങ്കും റെയിൽവേയുമായി ചേർന്നു ത്രികക്ഷി കരാർ ഒപ്പിട്ടു പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള നടപടി സംസ്ഥാന സർക്കാരാണ് എടുക്കേണ്ടത്.
ന്യൂഡൽഹി ∙ ട്രെയിൻ യാത്രാ സേവനങ്ങൾക്കായി ‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ. വിവിധ സേവനങ്ങൾക്കായി ഒറ്റ പ്ലാറ്റ്ഫോം അവതരിപ്പിക്കാനാണു നീക്കം. ‘സൂപ്പർ ആപ്’ ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്.
Results 1-10 of 1322