റോൾസ് റോയ്സ് ആഡംബര കാറാണ് റോൾസ് റോയ്സ് ഗോസ്റ്റ് . 1906-ൽ നിർമിച്ച റോൾസ് റോയ്സിന്റെ ആദ്യാ കാറായ സിൽവർ ഗോസ്റ്റിന്റെ ബഹുമാനാർത്ഥമാണ് ഗോസ്റ്റ് എന്ന പേരിൽ വാഹനം പുറത്തിറക്കിയത്. 2009 ഏപ്രിലിൽ ഓട്ടോ ഷാങ്ഹായ് ഷോയിലാണ് ഗോസ്റ്റ് ആദ്യമായി പ്രഖ്യാപിക്കുന്നത്. 2009 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ പ്രൊഡക്ഷൻ മോഡൽ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. ഗോസ്റ്റ് എക്സ്റ്റെൻഡഡ് വീൽബേസ് 2011-ൽ അവതരിപ്പിച്ചു.