Activate your premium subscription today
അബുദാബി ∙ സ്വന്തം വാഹനത്തിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്നവർ ചൈൽഡ് സീറ്റ് ഒരുക്കണമെന്ന് ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ നോട്ടിസ്.
അബുദാബി ∙ യുഎഇയിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ഒട്ടേറെ പേർ അപകടത്തിൽ പെടുന്നതായി റിപ്പോർട്ട്. സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ട് 7 വർഷം പിന്നിട്ടെങ്കിലും അപകടങ്ങൾ വർധിക്കുകയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ദേശീയ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാലിലൊന്ന് യാത്രക്കാർ സീറ്റ്
തൃശൂർ ∙ വാണിജ്യാവശ്യത്തിനായി ഓടുന്നവയടക്കം എല്ലാ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമെന്ന സർക്കാർ തീരുമാനം റേഷൻ ലോറികളിലും നടപ്പിലാക്കാൻ നിർദേശമെത്തിയതോടെ പൊതുവിതരണ രംഗത്തു പുതിയ തർക്കം. റേഷൻ നീക്കത്തിന് ഉപയോഗിക്കുന്ന ലോറികളിലേറെയും കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ളവയായതിനാൽ ഇവയ്ക്കു സീറ്റ് ബെൽറ്റ്
തിരുവനന്തപുരം ∙ നവംബർ 1 മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി മന്ത്രി ആന്റണി രാജു.
ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ സീറ്റ്ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ ഇനി പിഴ! സെപ്റ്റംബറിനുള്ളില്‍ ബെൽറ്റ് ഘടിപ്പിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ആഘോഷിച്ച വാര്‍ത്തയാണ്. കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത ആഘോഷിക്കപ്പെട്ടത്. ഈ നിയമപ്രകാരം വലിയ വാഹനങ്ങളിലും സീറ്റ്
തിരുവനന്തപുരം ∙ കാറിന്റെ ഡ്രൈവറും മുൻസീറ്റിൽ യാത്ര ചെയ്യുന്ന ആളും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന വ്യവസ്ഥ കർശനമായി പാലിക്കാൻ തീരുമാനം. രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഇരട്ടി പിഴ അടയ്ക്കേണ്ടി വരും. വാഹന ഉടമയ്ക്ക് പിഴത്തുക വ്യക്തമാക്കി രണ്ട് ചെലാനുകൾ ലഭിക്കും. നിലവിൽ നേരിട്ടുള്ള പരിശോധനകളിൽ ഉദ്യോഗസ്ഥർ ഡ്രൈവർക്ക് മാത്രം പിഴ ഈടാക്കി സഹയാത്രികരെ ഒഴിവാക്കാറുണ്ടായിരുന്നു. ഇനി ഇളവ് ഉണ്ടാകില്ല. ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങളിൽ ഏറ്റവുമധികവും കാറിലെ മുൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ്; 7,896. അതുപോലെ, ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ രണ്ടുപേർ യാത്ര ചെയ്താൽ 500രൂപ വീതം രണ്ടു പിഴ ചെലാനുകൾ വാഹന ഉടമയ്ക്ക് ലഭിക്കും.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഹെവി വാഹനങ്ങളിൽ സെപ്റ്റംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. റോഡ് ക്യാമറയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ബസുകളുടെയും ലോറികളുടെയും നിയമലംഘനമായി പ്രധാനമായും റോഡ് ക്യാമറയിൽ തെളിയുന്നത് സീറ്റ് ബെൽറ്റില്ല എന്നതാണ്.
തിരുവനന്തപുരം∙ കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഹൈവേയിൽ നിയന്ത്രണം വിട്ട് മലക്കം മറിയുന്ന കാർ, ഉള്ളിൽ നിന്ന് തെറിച്ചുപോകുന്ന യാത്രികർ. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ കുഴപ്പങ്ങൾ എന്ന പേരിൽ സൈബർബാദ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് അപകടത്തിന്റെ ദൃശ്യങ്ങളാണിത്. തെലുങ്കാനയിലെ ചേവെല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അപകടത്തിന്റെ
ഓട്ടോറിക്ഷയിലും സീറ്റ് ബെല്‍റ്റ് അവതരിപ്പിച്ച് ഓണ്‍ലൈന്‍ ഓട്ടോ സേവന ദാതാക്കളായ റാപിഡോ. രാജ്യത്താകെ റാപിഡോ നടത്തുന്ന വിപുലമായ സുരക്ഷാ ബോധവല്കരണ പദ്ധതിയുടെ ഭാഗമായാണ് സീറ്റ് ബെല്‍റ്റ് സൗകര്യം ഓട്ടോറിക്ഷയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ യാത്രികരുടേയും സുരക്ഷക്ക് പരമപ്രാധാന്യം നല്കുന്നതിനാലാണ്
Results 1-10 of 16