കേരളത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ട അർധ-അതിവേഗ റെയിൽവേ പദ്ധതിയാണ് സിൽവർലൈൻ. റെയിൽവേയുടേയും കേരള സർക്കാരിൻ്റേയും ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡാണ് (കെ-റെയിൽ) പദ്ധതി നടപ്പാക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 529.45 കിലോമീറ്ററാണ് പാതയുടെ നീളം.

×