സുസുക്കി എഴുപതുകൾ മുതൽ നിർമിച്ച് വിൽക്കുന്ന വാഹനമാണ് ജിംനി. രാജ്യാന്തരമായി വിജയിക്കുന്ന സുസുക്കിയുടെ ആദ്യമോഡലാണ് ജിംനി. 1981 ൽ ജിംനിയുടെ രണ്ടാം തലമുറ വിപണിയിലെത്തി. രണ്ടാം തലമുറയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയിൽ ജിപ്സി എന്ന് പേരിൽ വാഹനം പുറത്തിറങ്ങുന്നത്. 1998 ൽ മൂന്നാം തലമുറയും 2018 ൽ നാലാം തലമുറയും പുറത്തിറക്കി. രാജ്യാന്തര വിപണിയിലെ മൂന്ന് ഡോർ ജിംനിയുടെ അഞ്ച ഡോർ പതിപ്പ് ഇന്ത്യയിൽ 2023 ൽ പുറത്തിറങ്ങി.