Activate your premium subscription today
മനോരമ സ്പോർട്സ് സ്റ്റാർ 2022 വോട്ടെടുപ്പിൽ പങ്കെടുത്തവരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ജേതാക്കൾ. 10,000 രൂപ വീതമാണു സമ്മാനം.
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ കായിക വിപണി 14,000 കോടി കടന്നു. 2022ല്‍ കായിക മേഖലയില്‍ ചെലവഴിക്കപ്പെട്ടത് 14,209 കോടി രൂപയാണ്. ഗ്രൂപ്പ്എം ഇഎസ്പിയുടെ സ്പോര്‍ട്ടിങ് നേഷന്‍ റിപ്പോര്‍ട്ടിലാണ് ( Sporting Nation Report) ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. മുന്‍വര്‍ഷം കായിക വിപണി 9,530 കോടി
മനോരമ സ്പോർട്സ് അവാർഡ് വേദിക്ക് അഴകായി അപൂർവ താരസംഗമം. കേരളത്തിന്റെ കായികമേഖലയിൽ പല കാലങ്ങളിലായി മികവു തെളിയിച്ച പ്രതിഭകളാണ് പുരസ്കാര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി അധ്യക്ഷനും മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനുമായ ഐ.എം.വിജയൻ, ഒളിംപ്യൻ മേഴ്സി കുട്ടൻ, ഒളിംപ്യൻ വി. ദിജു, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ, മുൻ ദേശീയ വോളിബോൾ താരങ്ങളായ
കൊച്ചി ∙ കേരളത്തോടു നിറഞ്ഞ സ്നേഹം, ഇന്ത്യയോട് ആദരവും കൃതജ്ഞതയും! മരതക ദ്വീപിന്റെ തെക്കൻ തീരദേശത്തു പിറന്ന് ലോക ക്രിക്കറ്റിന്റെ സൂര്യനായി ഉദിച്ചുയർന്ന സനത് ജയസൂര്യ ‘മനോരമ സ്പോർട്സ് അവാർഡ്’ വേദിയിൽ പങ്കുവച്ചത് ആ അനുഭവങ്ങൾ. ‘‘ കേരളത്തിൽ ഞാൻ മുൻപും വന്നിട്ടുണ്ട്. ശ്രീലങ്കയുടെ സംസ്കാരവുമായി വലിയ സാമ്യമുണ്ട്, കേരളീയ സംസ്കാരത്തിന്. അതുകൊണ്ടു തന്നെ ലങ്കൻ ജനത കേരളം സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു; കേരളീയർ ശ്രീലങ്കയും.
യൂണിയൻ ഹാൻഡ്ബോൾ അക്കാദമി ചാലക്കുടി, തൃശൂർ മഹാത്മ സ്പോർട്സ് അക്കാദമി കൊട്ടാരക്കര, കൊല്ലം പുലരി സ്വിമ്മിങ് ക്ലബ് വെമ്പായം, തിരുവനന്തപുരം റൂറൽ കോച്ചിങ് സെന്റർ നെടുവേലി, തിരുവനന്തപുരം ലോർഡ്സ് ഫുട്ബോൾ അക്കാദമി കൊച്ചി അൽഫോൻസാ അത്ലറ്റിക്സ് അക്കാദമി, പാലാ, കോട്ടയം കെ.സി.ത്രോസ് അക്കാദമി, ചെറുവത്തൂർ, കാസർകോട് ആത്രേയ ക്രിക്കറ്റ് അക്കാദമി, മുണ്ടൂർ, തൃശൂർ കോവളം ഫുട്ബോൾ ക്ലബ്, തിരുവനന്തപുരം ട്രിവാൻഡ്രം ടെന്നിസ് ക്ലബ്, കവടിയാർ, തിരുവനന്തപുരം അലനല്ലൂർ ക്രിക്കറ്റ് ക്ലബ്, അലനല്ലൂർ, പാലക്കാട്
അഭിമാനത്തിന്റെ ഒലിവിലകൾ ചൂടിനിന്ന വേദി, മെഡലുകളുടെ ഔന്നത്യം പേറിവന്ന താരങ്ങൾ, ആശംസക്കുടുക്ക പൊട്ടിച്ചു വിതറിയ പ്രേക്ഷകർ, അവർക്കു മുന്നിലേക്കു സൂര്യതേജസ്സായി ഉദിച്ചുയർന്ന ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ.. ആരാധകർ കണ്ണും മനസ്സും നട്ടു കാത്തിരിക്കെ, വിശ്വപ്രസിദ്ധമായ തന്റെ പുൾഷോട്ടിന്റെ അനായാസതയോടെ കായിക കേരളത്തിന്റെ താരാധിപനെ ജയസൂര്യ പ്രഖ്യാപിച്ചു: ‘സഞ്ജു സാംസൺ..’
കൊച്ചി ∙ ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സൂപ്പർ താരം സഞ്ജു സാംസണ് മനോരമ സ്പോർട്സ് സ്റ്റാർ 2022 പുരസ്കാരം. മഴവിൽ മനോരമ സ്റ്റുഡിയോയിൽ നടന്ന പുരസ്കാര സമർപ്പണച്ചടങ്ങിൽ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയാണ് കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചത്.
ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ പുതിയൊരു ദൗത്യത്തിലാണ്. അതിനു ക്രിക്കറ്റുമായി വലിയ ബന്ധമില്ല. എങ്കിലും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളെല്ലാം സന്ദർശിച്ച് ജയസൂര്യ പറയുന്നു– ‘‘ശ്രീലങ്കയിൽ ടൂറിസ്റ്റായി വരണം. ഇവിടത്തെ പ്രശ്നങ്ങളെല്ലാം മാറി. പെട്രോളിനും ഗ്യാസിനും ക്യൂവില്ല. അവശ്യസാധനങ്ങൾക്ക് ക്ഷാമമില്ല.
കൈവശമുള്ള സ്വർണത്തിന്റെ അളവു നോക്കിയാൽ നാട്ടിക സ്പോർട്സ് അക്കാദമി ചെറിയ തോതിലൊരു ‘ഖനി’ തന്നെയാണ്! പണത്തൂക്കം അവകാശപ്പെടാനില്ലെങ്കിലും കായിക മികവിലൂടെ നാട്ടിക സ്പോർട്സ് അക്കാദമി ഇതിനകം അക്കൗണ്ടിലെത്തിച്ചത് 86 ദേശീയ സ്വർണ മെഡലുകൾ. പൊന്നുംവിലയുള്ള വലിയ നേട്ടങ്ങളിലേക്ക് അക്കാദമി വളർന്ന വർഷമാണു കടന്നുപോയത്.
കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്സ് ക്ലബ്ബിനുള്ള ‘മനോരമ സ്പോർട്സ് ക്ലബ് 2022’ പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ 3 ക്ലബ്ബുകൾ. തൃശൂർ നാട്ടിക സ്പോർട്സ് അക്കാദമി, എറണാകുളം വാഴക്കുളത്തെ സെന്റ് ജോർജ് വോളിബോൾ ക്ലബ്, തിരുവനന്തപുരം പൂവാർ എസ്ബി ഫുട്ബോൾ അക്കാദമി എന്നിവരാണ് സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന സ്പോർട്സ് ക്ലബ് പുരസ്കാരത്തിന്റെ ഫൈനലിസ്റ്റുകൾ.
Results 1-10 of 19