Activate your premium subscription today
ന്യൂഡൽഹി ∙ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തെലുങ്ക് നൃത്തസംവിധായകൻ ഷെയ്ഖ് ജാനി ബാഷയ്ക്ക് (ജാനി മാസ്റ്റർ) പ്രഖ്യാപിച്ചിരുന്ന ദേശീയ ചലച്ചിത്ര പുരസ്കാരം കേന്ദ്രം റദ്ദാക്കി.
സിനിമ: ഒരു ഫുൾബ്രൈറ്റ്ഗ വേഷണവിഷയം ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ മിറിയം ചാണ്ടി മേനാച്ചേരി യുഎസിൽ ഫുൾബ്രൈറ്റ് ഗവേഷക കൂടിയാണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള സുവർണകമല ജേതാവ്– മിറിയം ചാണ്ടി മേനാച്ചേരിയുടെ പേര് ഈയിടെ വാർത്തകളിൽ ഇടംപിടിച്ചതിങ്ങനെ.
ദേശീയ പുരസ്കാരം നേടിയ ‘ആട്ടം' സിനിമയെ പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. ഇന്നലെ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രമായി ആനന്ദ് എകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം കൂടാതെ മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുളള അവാര്‍ഡുകളും ആട്ടം സ്വന്തമാക്കി. ഇപ്പോഴിതാ, ആട്ടത്തിന്റെ അണിയറപ്രവർത്തകരെ തേടി തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്റെ ആശംസകളും എത്തിയിരിക്കുകയാണ്.
വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതു വരെ അക്കാര്യം വിശ്വസിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി കന്നട താരം ഋഷഭ് ഷെട്ടി. മികച്ച നടനായി തന്നെ തിരഞ്ഞെടുത്തതിന് ജൂറിക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. മത്സരത്തിന് മമ്മൂട്ടിയുടെ സിനിമകൾ ഉണ്ടായിരുന്നോയെന്ന് അറിയില്ല.
ദേശീയ ചലച്ചിത്ര അവാർഡുകളിൽ ഇക്കുറി എവിജിസി (അനിമേഷൻ, വിഷ്വൽ ഇഫക്ട്, ഗെയിമിങ് ആൻഡ് കോമിക്) വിഭാഗം കൂടി ഉൾപ്പെടുത്തി. അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര: പാർട്ട് 1 ശിവ ആണ് ഈ വിഭാഗത്തിലെ മികച്ച ചിത്രം. ‘ബ്രഹ്മാസ്ത്ര’യിലെ ഗാനങ്ങളിലൂടെ പ്രീതം മികച്ച സംഗീത സംവിധായകനായി. ഇതിലെ ‘കേസരിയ’ എന്ന
ആട്ടം എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി. മികച്ച ചിത്രമടക്കം മൂന്നു പുരസ്കാരങ്ങളാണ് ആട്ടത്തിനു ലഭിച്ചത്. ഒരു പുതുമുഖമായ തന്നെ വിശ്വസിച്ച് ഈ സിനിമ ചെയ്യാൻ എല്ലാ പിന്തുണയും നൽകി കൂടെ നിന്ന നിർമാതാവ് ഡോ.അജിത് ജോയിയോട് നന്ദിയും കടപ്പാടുമുണ്ടെന്ന് ആനന്ദ് ഏകർഷി പറയുന്നു. വർഷങ്ങളായി കൂടെയുള്ള സുഹൃത്തുക്കളാണ് ആട്ടത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാടക കലാകാരന്മാരായ ഇവരെ വച്ച് ഒരു സിനിമ ചെയ്തുകൂടെ എന്ന ആശയവുമായി നടൻ വിനയ് ഫോർട്ട് ആണ് തന്നെ സമീപിച്ചത് എന്ന് ആനന്ദ് പറയുന്നു.
‘ദേശീയ , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ’, ദേശീയ–സംസ്ഥാന അവാര്‍ഡിന് പിന്നാലെ ജേതാക്കളെ പ്രശംസിച്ച് മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ അഭിനന്ദനം. ആടുജീവിതത്തിലൂടെ പൃഥ്വിരാജ് സംസ്ഥാന പുരസ്കാരം നേടിയപ്പോൾ കാന്താരയിലൂടെ ഋഷഭ് ഷെട്ടി ദേശീയ പുരസ്കാരം
അപര്‍ണാ ബാലമുരളിക്കും സുരഭിക്കും പിന്നാലെ മറ്റൊരു യുവനടി കൂടി മലയാളത്തിലേക്ക് മികച്ച നടിക്കുളള ദേശീയ പുരസ്കാരം കൊണ്ടു വന്നിരിക്കുകയാണ് നിത്യാ മേനോനിലുടെ. അപര്ണയ്ക്കെന്ന പോലെ സുരഭിക്കും തമിഴ് സിനിമയിലെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. എന്നാല്‍ തനി വാണിജ്യ സിനിമയായ തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിന്
ദേശീയ പുരസ്കാരത്തിളക്കത്തിലാണ് മാളികപ്പുറത്തിലെ ബാലതാരം ശ്രീപദ് യാൻ. ടിക്ടോക്കിൽ വൈറലായ വിഡിയോയിലൂടെ അഭിനയരംഗത്തെത്തിയ ശ്രീപദ് വളരെ പെട്ടെന്നാണ് ആരാധകശ്രദ്ധ നേടിയത്. ‘ത, തവളയുടെ ത’, 'കുമാരി' തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാളികപ്പുറത്തിലെ കഥാപാത്രമാണ് ശ്രീപദിനെ മലയാളികൾക്കിടയിൽ
സാഹചര്യങ്ങൾക്ക് അനുസരിച്ച് വേഷങ്ങൾ മാറിയാടുന്ന അവസരവാദികളായ ആൺകൂട്ടത്തെയാണ് ആട്ടം പ്രതികൂട്ടിലാക്കുന്നത്. കുറ്റവാളിക്കും കുറ്റകൃത്യത്തെ പരോഷമായും പ്രത്യക്ഷമായും പിന്തുണക്കുന്നവർക്കെല്ലാം ഒരേ മുഖമാണെന്നു ഓർമ്മപ്പെടുത്തുന്നുണ്ട് ആട്ടം.
Results 1-10 of 71