Activate your premium subscription today
കാബൂളിവാലയിൽ ശങ്കരാടിയുടെ ഹോട്ടലിലെത്തി പുട്ട് കഴിക്കുന്ന സീനിനെ അനുസ്മരിപ്പിക്കുന്നതാണ് ഹോട്ടലിലെത്തി യുപിഐ പേമെന്റ് നടത്തുന്നത്. ക്യൂആർ കോഡിലേക്കു സ്കാനർ ചൂണ്ടി..പിൻ നമ്പർ അടിച്ചശേഷമുള്ള ആ സെക്കൻഡുകൾ..ഏവരുടെയും ചങ്കിടിപ്പ് ഒന്ന് വർദ്ധിപ്പിക്കും. കാരണം എന്തും സംഭവിക്കാം. ഡിങ് എന്ന ശബ്ദത്തോടെ പണം
പേയ്ടിഎമ്മിന്റെ ഐപിഒയ്ക്ക് മുന്നോടിയായി പേയ്ടിഎമ്മിലെ തന്റെ ഓഹരിയിൽ 5% ശർമ, കുടുംബ ട്രസ്റ്റായ വിഎസ്എസ് ഹോൾഡിങ്സിലേക്ക് മാറ്റിയിരുന്നു. ഇതോടെ പേയ്ടിഎമ്മിലെ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 14.6ൽ നിന്ന് 9.6 ശതമാനമായി കുറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷം പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ സാമ്പത്തിക നയങ്ങൾ കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ തുടരുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ ഈ മാസത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇൻഷുറൻസ്, എൻ പി എസ് തുടങ്ങിയ കാര്യങ്ങളിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ചില ബാങ്കുകളുടെ
പേയ്ടിഎമിന്റെ മാതൃകമ്പനിയായ വൺ97, അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു എന്ന പ്രചാരണം തെറ്റെന്ന് ഇരു കമ്പനികളും അറിയിച്ചു. പേയ്ടിഎം സിഇഒ വിജയ് ശേഖറുമായി, ഗൗതം അദാനി ചർച്ച നടത്തുന്നു എന്നായിരുന്നു പ്രചാരണം.
മുംബൈ∙ പേയ്ടിഎം പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ഭവേഷ് ഗുപ്ത രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. പേയ്ടിഎം മണിയുടെ തലവനായിരുന്ന വരുണ്‍ ശ്രീധര്‍ പേയ്ടിഎം സര്‍വീസിന്റെ സിഇഒ ആയി ചുമതല ഏല്ക്കും. പേയ്ടിഎം മണിയുടെ തലപ്പത്തേക്ക് രാകേഷ് ശര്‍മ എത്തും. പേയ്ടിഎം തലപ്പത്തുനിന്ന്
പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് വഴി 'യുപിഐ ലൈറ്റ്' സൗകര്യം ഉപയോഗിച്ചിരുന്നവർ മറ്റൊരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വീണ്ടും ലൈറ്റ് അക്കൗണ്ട് തുടങ്ങണം. ബാങ്കിനെതിരെയുള്ള റിസർവ് ബാങ്ക് നടപടി മൂലമാണിത്. 500 രൂപ വരെ 'പിൻ നമ്പർ' പോലും നൽകാതെ അതിവേഗം അയയ്ക്കാനുള്ള സൗകര്യമാണ് 'യുപിഐ ലൈറ്റ്'. പേയ്ടിഎം ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യുപിഐ ലൈറ്റ് തുടങ്ങിയവർക്ക് അതിലുള്ള തുക ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യും.
മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെ അപേക്ഷിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമങ്ങളിൽ കൂടുതൽ കർശന സമീപനമാണെടുക്കുന്നത്. അതാണ് അമേരിക്കയിലും, യൂറോപ്പിലും ബാങ്കിങ് പ്രതിസന്ധി ഉണ്ടായപ്പോഴും ഇന്ത്യയിൽ ബാങ്കുകൾ സുരക്ഷിതമായി നിന്നത്. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് റിസർവ് ബാങ്കിന് മുൻപിൽ പല പുതിയ
റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിനാൾ നാളെ മുതൽ പേയ്ടിഎം വോലറ്റ്, ഫാസ്ടാഗ്, ബാങ്ക് അക്കൗണ്ട്, എൻസിഎംസി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാൻ കഴിയില്ല. ഇന്ന് രാത്രി 12ന് മുൻപ് വരെ നിക്ഷേപിക്കുന്ന തുക തുടർന്നും ഉപയോഗിക്കാം. പേയ്ടിഎം യുപിഐ അടക്കമുള്ള സേവനങ്ങളെ ഈ നിയന്ത്രണങ്ങൾ ബാധിക്കില്ല.
ന്യൂഡല്‍ഹി∙ പേയ് ടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ചു. ഇതോടെ ഉപയോക്താക്കള്‍ക്ക് യുപിഐയിലൂടെ പേയ് ടിഎം ആപ്പ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാകുമെന്നാണു റിപ്പോര്‍ട്ട്. പേയ് ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ്
മുംബൈ ∙ പേയ് ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കൽ, ക്രെഡിറ്റ് ഇടപാടുകൾ എന്നിവയ്ക്കുമേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. ജനുവരി 31നാണ് ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാണിച്ച് പേയ് ടിഎം ബാങ്കിന് ആർബിഐ താഴിട്ടത്.
Results 1-10 of 115