അമിത സ്ക്രീൻ ടൈം
ജനനം മുതൽ 3 വയസ്സു വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ മസ്തിഷ്കം ഏറ്റവും വേഗത്തിൽ വളരുന്നത്. പുറംലോകവുമായുള്ള ആശയ വിനിമയത്തിലൂടെയും പ്രതികരണത്തിലൂടെയുമാണ് ഇക്കാലത്തു മസ്തിഷ്കത്തിലെ പല മേഖലകളും വികാസം പ്രാപിക്കുന്നത്. എന്നാൽ, ഈ പ്രായത്തിൽ ഒരുപാടു സമയം ഫോൺ അല്ലെങ്കിൽ ഏതെങ്കിലും സ്ക്രീനിനു മുന്നിൽ ചെലവഴിച്ചാൽ ഈ ആശയവിനിമയവും പ്രതികരണവും നഷ്പ്പെട്ടുപോകും.