Activate your premium subscription today
Rishabh Rajendra Pant is an Indian international cricketer who plays for the Indian cricket team as a wicket-keeper batter. Having played all formats for India, he is best known for his consistency to score runs in Test cricket.
പെർത്ത് ∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഐതിഹാസിക ബോളിങ് പ്രകടനത്തിനു പിന്നാലെ ബാറ്റിങ് കരുത്തുകൂടി സന്നിവേശിപ്പിച്ച് ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 104 റൺസിന് പുറത്താക്കി 46 റൺസിന്റെ നിർണായക ലീഡ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ 41 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 104 റൺസ് എന്ന നിലയിലാണ്. അർധസെഞ്ചറി നേടിയ ഓപ്പണർ യശസ്വി ജയ്സ്വാൾ, അർധസെഞ്ചറിയിലേക്ക് നീങ്ങുന്ന സഹ ഓപ്പണർ കെ.എൽ. രാഹുൽ എന്നിവരാണ് ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യം സമ്മാനിച്ചത്.
ഐപിഎൽ മെഗാലേലത്തിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കുക വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. പന്തിന് ലേലത്തിൽ 25 മുതൽ 28 കോടി വരെ പ്രതിഫലമായി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഉത്തപ്പയുടെ പ്രതികരണം. നവംബര്‍ 24,25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിലാണ് ഇത്തവണത്തെ ഐപിഎൽ ലേലം നടക്കുന്നത്.
പ്രതിഫലത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നല്ല ഡല്‍ഹി ക്യാപിറ്റല്‍സ് ടീം വിട്ടതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. നിലനിർത്തുന്നതിനുള്ള തുകയെച്ചൊല്ലിയാണ് താരം ഫ്രാഞ്ചൈസി വിട്ടതെന്ന് സുനിൽ ഗാവസ്കർ പ്രതികരിച്ചതിനു പിന്നാലെയാണ് ഋഷഭ് പന്ത് നിലപാടു വ്യക്തമാക്കിയത്.
പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി താരങ്ങളുടെ ഫോം ‘ടെസ്റ്റ്’ ചെയ്യാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഒരുക്കിയ ഇന്ത്യ–ഇന്ത്യ എ പരിശീലന മത്സരത്തിൽ, സൂപ്പർതാരം വിരാട് കോലി ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയതായി റിപ്പോർട്ട്. താരങ്ങൾക്ക് ഓസീസ് മണ്ണിൽ മത്സരം
ഇന്ത്യ– ന്യൂസീലൻഡ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്ത് പുറത്തായതിനെച്ചൊല്ലി വിവാദം. 22–ാം ഓവറിൽ അജാസ് പട്ടേലിന്റെ ബോളിലാണ് ഋഷഭ് പന്ത് പുറത്തായത്. 57 ബോളിലാണ് 64 റൺസെടുത്ത പന്ത് പുറത്തായത് മത്സരത്തിൽ നിര്‍ണായകമാകുകയും ചെയ്തു. മത്സരത്തിൽ 25 റൺസിനു ന്യൂസീലൻഡ് ജയിച്ചതോടെ വിവാദം കത്തിപ്പടരുകയാണ്. അംപയർ ഔട്ട് അനുവദിക്കാത്തതിനെ തുടർന്ന് ഡിആർഎസിനുപോയാണ് കിവീസ് പന്തിന്റെ വിക്കറ്റ് നേടിയെടുത്തത്.
ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് ടീം വിട്ടത് കൂടുതൽ പ്രതിഫലം ലഭിക്കാത്തതുകൊണ്ടല്ലെന്നു വിവരം. വരുന്ന സീസണിൽ ഡൽഹി ക്യാപിറ്റല്‍സിലുള്ള സ്വാധീനം തനിക്കു നഷ്ടമാകുമോയെന്ന ആശങ്കയെ തുടർന്നാണ് പന്ത് ക്ലബ്ബ് വിട്ടതെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. റിക്കി പോണ്ടിങ് പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ പന്തിനെ മാറ്റി അക്ഷർ പട്ടേലിനെ ക്യാപ്റ്റനാക്കാൻ ഡൽഹി ക്യാപിറ്റൽസ് ആലോചിച്ചിരുന്നു. എന്നാൽ ജിഎംആർ ഗ്രൂപ്പ് ക്ലബ്ബിന്റെ നടത്തിപ്പു ചുമതല ഏറ്റെടുത്തതോടെയാണു താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.
ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർ ഋഷഭ് പന്ത് പുറത്തായതിൽ വിരാട് കോലിക്ക് രൂക്ഷവിമർശനം. നോൺ സ്ട്രൈക്കറായിരുന്ന ഋഷഭ് പന്തിന്റെ റൺഔട്ടിലേക്കു നയിച്ചത്, ‘ഇല്ലാത്ത’ സ്കോർ കണ്ടെത്താനുള്ള കോലിയുടെ തിടുക്കമായിരുന്നെന്നാണു വിമർശനം. രണ്ടാം ഇന്നിങ്സിൽ മൂന്നു ബോളുകൾ നേരിട്ട പന്ത് റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. അതേസമയം റണ്ണിനായി ഓടാൻ ശ്രമിച്ച കോലിയെ നോൺ സ്ട്രൈക്കറായിരുന്ന ഋഷഭ് പന്ത് തടയണമായിരുന്നെന്നും സമൂഹമാധ്യമത്തിൽ ഒരു വിഭാഗം ആരാധകർ വാദിക്കുന്നു.
ന്യൂഡൽഹി∙ ഇന്ത്യൻ താരം ഋഷഭ് പന്തിനെ ക്യാപ്റ്റനായി നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസിന് താൽപര്യമില്ലെന്ന് വ്യക്തമായതോടെ, താരത്തെ ടീമിലെത്തിക്കാൻ പദ്ധതികൾ സജീവമാക്കി മറ്റ് ഐപിഎൽ ടീമുകൾ. ഡൽഹി ക്യാപിറ്റൽസ് മാനേജ്മെന്റ് പന്തിനെ ടീമിൽ നിലനിർത്താൻ താൽപര്യം അറിയിച്ചെങ്കിലും, ക്യാപ്റ്റൻ സ്ഥാനം
ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാൻ പുതിയ ക്യാപ്റ്റൻ വരുമെന്ന അഭ്യൂഹങ്ങൾക്കിടെ ചർച്ചയായി ഋഷഭ് പന്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ‘‘ചില സമയങ്ങളിൽ മിണ്ടാതിരിക്കുന്നതാണു നല്ലത്, ആളുകൾക്ക് ദൈവം കാണിച്ചുകൊടുക്കട്ടെ.’’– എന്നാണ് ഋഷഭ് പന്ത് ഇൻസ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടത്.
ബെംഗളൂരു ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിനു പുറത്ത്. ആദ്യ ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, 106 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. നാലാം ദിനം ന്യൂസീലൻഡ് ബാറ്റിങ് തുടങ്ങിയെങ്കിലും മഴ മൂലം മത്സരം നേരത്തെ നിർത്തിയതിനാൽ നാല് പന്തുകൾ മാത്രമാണ് എറിയാൻ സാധിച്ചത്. ഒരു ദിവസം മുഴുവൻ ബാക്കി നിൽക്കെ ന്യൂസീലൻഡിന് 107 റൺസാണ് വിജയത്തിലേക്ക് വേണ്ടത്.
Results 1-10 of 364