Activate your premium subscription today
കരുനാഗപ്പള്ളി ∙ യുവാവിനെ ആക്രമിച്ച് പരുക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന തഴവ മണപ്പള്ളി തിരുവോണത്തിൽ ഡി.അഖിൽദേവിനെ (29) അറസ്റ്റ് ചെയ്തു.കഴിഞ്ഞ 4 ന് രാത്രി 10 മണിയോടെ അഴകീയകാവിനു സമീപം നിൽക്കുകയായിരുന്ന യുവാവിനെ അഖിൽ അടക്കമുള്ള പ്രതികൾ വാഹനത്തിലെത്തി അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്നു പൊലീസ്
തിരുവനന്തപുരം∙ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചയാളുടെ വീട്ടില് കയറി സ്കൂട്ടര് കത്തിച്ച കേസില് യുവതി പിടിയില്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. പൊഴിയൂർ പ്ലാങ്കാലവിളയിൽ ശാലി (30) ആണ് പിടിയിലായത്. കേസില് രണ്ടാം പ്രതിയായ ശാലിയെ പൊഴിയൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. പൊഴിയൂർ സ്വദേശി ബിബിന്റെ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കഴിഞ്ഞ 27ന് വെളുപ്പിന് ശാലിയും സഹോദരൻ സന്തോഷ് കുമാറും ചേർന്നാണ് കത്തിച്ചത്.
തിരുവനന്തപുരം∙ ഭിന്നശേഷിക്കാരനായ എസ്എഫ്ഐ പ്രവർത്തകൻ മുഹമ്മദ് അനസിനെ എസ്എഫ്ഐ നേതാക്കൾ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾക്ക് നേരെ കണ്ണടച്ച് കോളജ് അധികൃതരും കന്റോൺമെന്റ് പൊലീസും.
പയ്യോളി ∙ വനിതാ നഗരസഭാംഗത്തിന്റെ വീടിന് നേരെ ആക്രമണം. ഇരുപത്തിയൊന്നാം ഡിവിഷൻ അംഗവും നഗരസഭാ മുൻ ഉപാധ്യക്ഷയുമായ സി.പി.ഫാത്തിമയുെട വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴം രാത്രി 10.45നാണ് ആക്രമണമുണ്ടായത്. പെരുമാൾപുരത്തെ വീട്ടിൽ ഫാത്തിമയും സഹായിയായ സ്ത്രീയുമാണ് ഉണ്ടായിരുന്നത്. രാത്രിയിൽ തുടർച്ചയായി കോളിങ് ബെൽ അടിച്ചു. അസ്വാഭാവിക ശബ്ദങ്ങൾ കേട്ടതോടെ ഇവർ വാതിൽ തുറന്നില്ല. തുടർന്ന് ബന്ധുവിനെ ഫോണിൽ വിളിക്കുകയായിരുന്നു. ബന്ധു എത്തിയപ്പോൾ വീടിന് സമീപത്തുണ്ടായിരുന്നയാൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനൽ ഉൾപ്പെടെയുള്ളവ അടിച്ചു തകർത്തതായി കണ്ടത്. പയ്യോളി പൊലീസ് കേസെടുത്തു.
നെടുമങ്ങാട് ∙ പൊലീസിന്റെ വിലക്കു ലംഘിച്ച് രാത്രി ഗുണ്ടകൾ ഒത്തുചേർന്നു ജന്മദിനാഘോഷം നടത്തുന്നതറിഞ്ഞ് സിഐയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് പരുക്കേൽപ്പിച്ച ഗുണ്ടാ സംഘത്തിലെ 12 പേരെ പൊലീസ് മൽപ്പിടിത്തത്തിലൂടെ കീഴടക്കി. സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. നിസ്സാര
വടകര∙ പുത്തൂരിൽ റിട്ട.പോസ്റ്റ്മാനെയും മകനെയും ക്വട്ടേഷൻ നൽകി വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആയുധം ഒളിപ്പിച്ച വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ് ( 49 ), കാഞ്ഞിരവള്ളി കുനിയിൽ വിജീഷ് ( 42 ) എന്നിവരെ, അക്രമം നടത്തിയ പുത്തൂർ 110 കെവി സബ് സ്റ്റേഷന് സമീപത്തെ
ഏനാത്ത് ∙ വയോധികയെ ആക്രമിച്ച് അവശയാക്കി സ്വർണാഭരണങ്ങൾ അപഹരിച്ച സംഭവത്തിൽ ഒന്നാം പ്രതി കാസർകോട്ട് പിടിയിൽ. മലയാലപ്പുഴ പുതുക്കുളം കല്ലൂർ വിഷ്ണു വിനോദിനെയാണ് (32) അറസ്റ്റ് ചെയ്തത്. അവിടെ ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചിയിൽ നിന്ന് പണം മോഷ്ടിച്ച വിഷ്ണുവിനെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നാണ് പൊലീസ്
പുനലൂർ ∙ പഴയ സ്വർണാഭരണങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറിൽ കൂട്ടിക്കൊണ്ടു വന്ന് തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം അഞ്ചര ലക്ഷം രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത സംഭവത്തിലെ രണ്ടു പേർ കൂടി അറസ്റ്റിൽ. സംഘത്തിലെ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ചവറ ചിറ്റൂർ പൊന്മന
ചാത്തന്നൂർ ∙ ഇന്ധനം നിറച്ചതിന്റെ തുക മുഴുവൻ നൽകണമെന്ന് ആവശ്യപ്പെട്ടതിനു പെട്രോൾ പമ്പിൽ രണ്ടു തവണ ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. ചാത്തന്നൂർ ഏറം കുഴിവിള വീട്ടിൽ പ്രഹാൻ (31), കല്ലുവാതുക്കൽ നടയ്ക്കൽ ശാന്തി ഭവനിൽ ശ്യാം (34) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രതികളെ ചാത്തന്നൂർ
ചാത്തന്നൂർ ∙ ഗുണ്ടാപ്പിരിവ് ചോദ്യം ചെയ്തതിനു ഹോട്ടൽ നടത്തുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളെ ആക്രമിച്ചു. ചാത്തന്നൂർ ജംക്ഷന് സമീപത്തെ ഹോട്ടലിലാണ് അതിക്രമം നടന്നത്. ഒട്ടേറെ കേസുകളിൽ പ്രതികളായ ചാത്തന്നൂർ സ്വദേശികളായ രതീഷ്, ബിനു എന്നിവർ അറസ്റ്റിലായി. രതീഷിനെ ഒരു വർഷം മുൻപ് കാപ്പ പ്രകാരം
Results 1-10 of 97