Activate your premium subscription today
ലണ്ടൻ∙ ഇൻസ്റ്റഗ്രാമിൽ ‘സമ്പന്ന ബാലനായി’ സ്വയം പ്രഖ്യാപിച്ച ബ്രിട്ടിഷ് യുവാവ് ജാക്ക് വാട്കിൻ (25) കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വച്ചതിന് അറസ്റ്റിലായി. ‘ബ്രിട്ടിഷ് കർദാഷിയൻസ്’ എന്നാണ് ഇയാൾ സ്വന്തം കുടുംബത്തെ വിശേഷിപ്പിച്ചിരുന്നത്. 2016-ൽ പിതാവിന് സ്വകാര്യ ജെറ്റും, റോൾസ് റോയ്സ്, ബെന്റിസ്,
ന്യൂഡൽഹി ∙ കുട്ടികൾ ഉൾപ്പെട്ട ലൈംഗിക ദൃശ്യങ്ങളുള്ള വിഡിയോ മൊബൈലിൽ സൂക്ഷിക്കുന്നതു കുറ്റകരമാകുമെന്ന് സുപ്രീം കോടതി. പോക്സോ നിയമപ്രകാരം കുറ്റം ചുമത്താവുന്ന കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിലയിരുത്തൽ.
തിരുവനന്തപുരം∙ കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. ‘പി-ഹണ്ട്’ എന്ന പേരിൽ നടത്തിയ റെയ്ഡിൽ 46 കേസുകൾ റജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ ശേഖരിക്കാൻ
കരിമണ്ണൂർ ∙ കേരള പൊലീസിന്റെ പി ഹണ്ട് ഓപ്പറേഷനിൽ ഉടുമ്പന്നൂർ തൊട്ടിയിൽ മനീഷ് (42) കരിമണ്ണൂർ പൊലീസിന്റെ പിടിയിലായി. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ കണ്ടെത്തുന്നതിനുള്ള പി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ലഭിച്ച വിവരത്തെ തുടർന്ന് ഇയാളെ പിടികൂടി ഫോൺ പരിശോധിക്കുകയും ഇതിൽ നിന്ന് ലഭിച്ച തെളിവുകളുടെ
തിരുവനന്തപുരം∙ സംസ്ഥാനത്ത് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചശേഷം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി പൊലീസ്. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്ന് ഇന്റലിജന്‍സ് ഐജി പി.പ്രകാശ് പറഞ്ഞു. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത
തൃക്കരിപ്പൂർ ∙ കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ആരംഭിച്ച പി ഹണ്ട് ഓപ്പറേഷനിൽ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 4 മൊബൈൽ ഫോണുകൾ പിടികൂടി. വലിയപറമ്പിലെ ഇടയിലക്കാട്, പടന്നയിലെ ഉദിനൂർ പെരിയോത്ത്, പിലിക്കോട്ടെ മടിവയൽ, ചെറുവത്തൂർ
നാട്ടിൻപുറങ്ങളിൽ ഇരുളിന്റെ മറവിൽ യക്ഷികളുടെ സഞ്ചാരമുണ്ടെന്നത് വെറും പ്രേതകഥ മാത്രമായിരിക്കാം. പക്ഷേ ഇന്റർനെറ്റിന്റെ ഇരുണ്ട കോണുകളിൽ, പീറ്റർ സ്കല്ലി ഉണ്ടായിരുന്നു എന്നത് ഒരു യാഥാർഥ്യമായിരുന്നു. 2015ല്‍ ഫിലിപ്പീൻസിൽ പിടിയിലാകുന്നതുവരെ ഡാർക്ക് വെബ് ലോകത്തെ പേടിസ്വപ്നമായിരുന്നു ഓസ്ട്രേലിയക്കാരൻ പീറ്റർ ജെറാഡ് സ്കല്ലി; ലോകത്തിലെ തന്നെ ഏറ്റവും ക്രൂരനായ പീഡഫൈലുകളിൽ ഒരാൾ. കുട്ടികൾക്കെതിരെ ലൈംഗിക ആക്രമണങ്ങളും പീഡനങ്ങളും നടത്തിയശേഷം അതിന്റെ വിഡിയോകൾ വിറ്റ് കോടിക്കണക്കിനു പണം സമ്പാദിച്ച കൊടും കുറ്റവാളി. പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിനും കടത്തിയതിനും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പീറ്ററിന് 2022 നവംബറിൽ വീണ്ടും ശിക്ഷ വിധിച്ചു. ഇത്തവണ 129 വർഷം കഠിനതടവാണ് 59 വയസ്സുകാരനും രണ്ടു കുട്ടികളുടെ അച്ഛനുമായ പീറ്ററിന് ഫിലിപ്പീൻസിലെ കോടതി വിധിച്ചത്. കൂടാതെ, ഇരുപത്തിയെട്ടുകാരിയായ കാമുകി ലിസിൽ മാർഗല്ലോയ്ക്ക് 126 വർഷത്തെ തടവും സഹായികളായ അലക്സാണ്ടർ ലാവോ, മരിയ ഡൊറോത്തിയ ചിയ എന്നിവർക്ക് ഒൻപതു വർഷത്തെ തടവും കോടതി വിധിച്ചു. ഒരുപാട് കുഞ്ഞുങ്ങളുടെ തീരാത്ത നിലവിളികൾക്ക് കാരണക്കാരനായ, ഇരുണ്ട ലോകത്തെ രാക്ഷസന്റെ കഥയാണിത്. സ്വന്തം രാജ്യത്തെ കുട്ടികൾ നേരിടുന്ന ക്രൂരമായ പീഡനത്തിന്റെ അവസ്ഥ ഫിലിപ്പീൻസ് ഭരണകൂടം തിരിച്ചറിഞ്ഞത് പീറ്റര്‍ സ്കല്ലിയുടെ നിഷ്ഠൂര ജീവിതത്തിലൂടെയായിരുന്നു. ഇന്ന് ആ രാജ്യം പീഡഫൈലുകൾക്കെതിരെ അതിശക്തമായ നിയമനടപടിയാണ് സ്വീകരിക്കുന്നത്. പക്ഷേ അതിനു പിന്നിൽ ഒരുപാട് കുട്ടികളുടെ നിലവിളിയൊച്ച ഇന്നും മുഴങ്ങുന്നുണ്ട്, ഒരുപാട് കുടുംബങ്ങളുടെ കണ്ണീരുണ്ട്. ലോകത്തിലെ ഏറ്റവും ക്രൂരനായ കുറ്റവാളികളിലൊരാളെ പിടികൂടാനായി വിവിധ രാജ്യങ്ങളിലെ സംവിധാനങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചതിന്റെ കഥ കൂടിയാണിത്... ‘ഫിലിപ്പീൻസിലെ അമ്മമാർക്ക് ഇനി ശാന്തമായുറങ്ങാം’ എന്നായിരുന്നു സ്കല്ലി അറസ്റ്റിലായപ്പോൾ ഒരു പത്രത്തിലെ തലക്കെട്ട്. കേരളത്തിലും കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പരിശോധന ശക്തമാണ്. ചെറുപ്പക്കാരായ ഐടി വിദഗ്ധർ ഉൾപ്പെടെ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ പീറ്റർ സ്കല്ലിയുടെ പേര് ഒരു ഓർമപ്പെടുത്തൽ കൂടിയാവുകയാണ്...
കോഴിക്കോട് ∙ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ ജില്ലയിൽ 3 കേസുകൾ റജിസ്റ്റർ ചെയ്തു. കോഴിക്കോട് റൂറലിൽ 43 കേന്ദ്രങ്ങളിലും സിറ്റിയിൽ 28 കേന്ദ്രങ്ങളിലും പരിശോധന നടത്തി. മാവൂർ, മെഡിക്കൽ കോളജ്, കസബ
പാലക്കാട് ∙ സമൂഹ മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റ് സൈറ്റുകളിലൂടെയും പ്രായപൂർത്തിയാവാത്ത കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതു പിടികൂടാൻ പൊലീസ് നടത്തിയ പി–ഹണ്ട് 8 പേർക്കെതിരെ കേസെടുത്തു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്. 64 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിൽ 9
ആലപ്പുഴ∙ കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായി നടത്തിയ ഓപ്പറേഷൻ പി-ഹണ്ട് റെയ്ഡിൽ ജില്ലയിൽ 24 കേസുകൾ റജിസ്റ്റർ ചെയ്തു. 24 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. വിദഗ്ധ പരിശോധനയിൽ ദൃശ്യങ്ങൾ പങ്കുവച്ചതു ശരിയാണെന്നു തെളിഞ്ഞാൽ ഇവർക്കെതിരെ മറ്റു
Results 1-10 of 20