Activate your premium subscription today
മതനിരപേക്ഷതയും സമത്വവും സാമൂഹികനീതിയും ഉറപ്പുനൽകുന്ന നമ്മുടെ ഭരണഘടനയ്ക്ക് കഴിഞ്ഞയാഴ്ച 75 തികഞ്ഞു. മതനിരപേക്ഷതയുടെ മൂല്യം തിരിച്ചറിയുകയും അതു പരിപാലിക്കാൻ ഉത്സാഹിക്കുകയും ചെയ്ത സ്വാതന്ത്ര്യസമരസേനാനികളും ഭരണകർത്താക്കളുമാണ് വൈവിധ്യങ്ങളുടെ സമന്വയമായ ആധുനിക ഇന്ത്യയെ പടുത്തുയർത്തിയതെന്ന് ഓർമിക്കാൻ ഇതിനെക്കാൾ യോജിച്ച സന്ദർഭമില്ല.
കോഴിക്കോട്∙ മതമേധാവികളും മതമേലധ്യക്ഷന്മാരും ചേർന്നാണ് കേരളത്തിൽ പുതിയ വർഗീയത കൊണ്ടുവന്നതെന്ന് എഴുത്തുകാരൻ സക്കറിയ. മലയാള മനോരമ ഹോർത്തൂസിൽ ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന ചർച്ചയിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിറ്റ്ലർ ഏതെങ്കിലുമൊരു മതത്തിന്റെ നാമത്തിലല്ല യഹൂദരെ കൊന്നൊടുക്കിയത്. അത് അയാളുടെ തലച്ചോറിൽ ആഴ്ന്നിറങ്ങിയ വംശവെറിയുടെ ഫലമായിരുന്നു. അയാൾ മതവിശ്വാസിയായിരുന്നുമില്ല. വംശവെറിയുടെ ഇന്ത്യയിലെ പ്രധാന പര്യായം മതവെറിയാണ് – ജാതിവെറി നിലനിൽക്കെത്തന്നെ. ഇന്ത്യൻ വർഗീയതകൾ മതങ്ങളെയാണു കരുവാക്കുന്നത്. മതങ്ങളുടെ നാമത്തിലാണ് അവ വിഷസസ്യങ്ങളെപ്പോലെ വളരുന്നത്. മതവെറി ഇന്ത്യയിൽ വീഴ്ത്തിയ രക്തത്തിന് അളവില്ല. വിഭജനത്തിന്റെ നാളുകളിൽ മാത്രം കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണം 20 ലക്ഷത്തോളമാണെന്ന് കണക്കാക്കപ്പെടുന്നു. സ്വാതന്ത്യ്രാനന്തര ഇന്ത്യയിൽ നടന്ന വർഗീയകലാപ പരമ്പരകളിൽ മരിച്ചവരുടെ എണ്ണവും ലക്ഷങ്ങളിലേക്ക് എത്തും. ഗോസംരക്ഷണം പോലെയുള്ള വിശ്വാസങ്ങളുടെ പേരിൽപോലും ഒട്ടേറെപ്പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇതിനെല്ലാം ശേഷവും ഇന്ത്യയിൽ വർഗീയതയ്ക്കു
ഇംഫാൽ∙ മണിപ്പുരിൽ ജിരിബാം ജില്ലയിലുണ്ടായ സംഘർഷത്തിൽ മരണം ആറായി. ജിരിബാമിൽ നങ്ചപ്പി ഗ്രാമത്തിൽ കുക്കി ഗോത്രത്തിൽപ്പെട്ട ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘർഷം തുടങ്ങിയത്. ഇംഫാലിൽനിന്ന് 229 കിലോമീറ്റർ അകലെയാണ് നങ്ചപ്പി. 63കാരനായ യുറെംബാം കുലേന്ദ്ര സിൻഘയാണ് കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കുക്കി, മെയ്തെയ് വിഭാഗങ്ങളിൽപ്പെട്ട 5 പേർ കൂടി കൊല്ലപ്പെട്ടു. ‘ഗ്രാമ സംരക്ഷണ വൊളന്റിയർമാർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കുക്കി, മെയ്തെയ് ഗോത്രങ്ങളുടെ സായുധസംഘങ്ങളാണ് ഏറ്റുമുട്ടിയത്.
ഹൈദരാബാദ്∙ തെലങ്കാനയിലെ മേഡക്കിൽ പശുക്കടത്ത് ആരോപിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റുൾപ്പെടെ 21 പേർ അറസ്റ്റിലായി. ശനിയാഴ്ച വൈകിട്ട് പശുക്കടത്ത് ആരോപിച്ച് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ മേഡക്കിൽ വാഹനങ്ങൾ തടഞ്ഞതോടെയാണ് അനിഷ്ട സംഭവങ്ങൾക്ക് തുടക്കം.
ഇംഫാൽ∙ കാണാതായ മണിപ്പൂർ വിദ്യാർഥികൾ കൊല്ലപ്പെട്ടതിനു തെളിവ്. വിദ്യാർഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം സിബിഐക്കു
ഹിജാബ് ധരിച്ച് വിദ്യാർഥിനിയെ മർദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങളടങ്ങിയ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം ഇന്ത്യയിൽ നടന്നതെന്ന തരത്തിലാണ് പ്രചാരണം.
ന്യൂഡൽഹി ∙ വർഗീയ സംഘർഷാവസ്ഥയുള്ള ഹരിയാനയിലെ നൂഹിൽ ഇന്നലെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്താനിരുന്ന ശോഭായാത്ര അധികൃതർ അനുവദിച്ചില്ല. നേതാക്കളെ വീട്ടുതടങ്കലിലാക്കിയ പൊലീസ് അതിർത്തിയിൽ പലരുടെയും യാത്ര തടഞ്ഞു. അതേസമയം, പ്രദേശത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കാനും അഭിഷേകം നടത്താനും സന്യാസിമാരെയും വിശ്വാസികളെയും അനുവദിച്ചു.
നൂഹ്∙ വിഎച്ച്പി ശോഭായാത്രാ നടത്തുന്നതിനിടെ, ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്ലിംകൾ ഒഴിഞ്ഞു പോകണമെന്ന പോസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒഴിഞ്ഞുപോയില്ലെങ്കിൽ കുടിലുകൾക്കു തീയിടുമെന്നാണ് ബജ്റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നത്.
ഇംഫാലിൽനിന്നു ബിഷ്ണുപുരിലേക്കുള്ള റോഡിന്റെ ഒരു വശത്തെ ഗതാഗതം മെയ് രാ പെയ്ബികൾ (വിളക്കേന്തിയ വനിതകൾ) എന്നറിയപ്പെടുന്ന മെയ്തെയ് വനിതകൾ തടഞ്ഞിരിക്കുന്നു. ആംബുലൻസിനും ‘മെയ്തെയ് പോരാളികൾക്കും’ സുഗമമായി കടന്നുപോകാനാണത്. കവചിത വാഹനങ്ങളിൽ യന്ത്രത്തോക്കുകൾ പുറത്തേക്കു നീട്ടി യുദ്ധപ്പുറപ്പാട് നടത്തുന്ന യുവാക്കളെ ആശീർവദിക്കാൻ വേപ്പിലകൾ വെള്ളത്തിൽ മുക്കി തളിക്കുന്ന അമ്മമാർ; പൊലീസിനൊപ്പം തോളോടുതോൾ ചേർന്ന് കുക്കി കുന്നുകളിലേക്കു വെടിയുതിർക്കുന്ന മെയ്തെയ് കൗമാരക്കാർ.
Results 1-10 of 19