Activate your premium subscription today
അമ്പലവയൽ (വയനാട്) ∙ ഡൽഹി എയർപോർട്ടിലേക്ക് ഗിഫ്റ്റായി യുകെ ഡോളർ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നൽകണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയിൽ നിന്നു ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. മാത്യു എമേക(30) ആണ് ഡൽഹിയിൽ നിന്ന് പൊലീസ് പിടിയിലായത്.
ജൂൺ 2016. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തോടു ചേർന്ന വിശാലമായ അറീന കാണികളെക്കൊണ്ടു നിറഞ്ഞൊഴുകിയ സായാഹ്നം. ആടയാഭരണങ്ങളുടെ ആർഭാടത്തോടെയും ആകർഷകമായ ആകാരസൗഷ്ഠവത്തോടെയും വേദിയിലേക്ക് അവൾ കടന്നുവരുമ്പോൾ അറീനയെ പ്രകമ്പനംകൊള്ളിച്ച് ആരാധകസഹസ്രത്തിന്റെ ഹർഷാരവം. അതു റൂജയായിരുന്നു. ഞൊടിയിടയിൽ കോടികൾ നേടിയും, കോടികൾ നേടാമെന്ന പ്രലോഭനത്തിലൂടെ ലോകമെങ്ങുമായി ലക്ഷങ്ങളെ ആരാധകരായും അനുയായികളായും മാറ്റുകയും ചെയ്ത ‘ക്രിപ്റ്റോകറൻസി ക്വീൻ’. റൂജ ഇഗ്നാതോവ സ്വന്തം നിലയിൽ വിളംബരം ചെയ്തതാണ് അതിനോടകം പ്രചാരത്തിലായിക്കഴിഞ്ഞ ‘ക്രിപ്റ്റോ ക്വീൻ’ എന്ന വിശേഷണം. റൂജ ജന്മം നൽകിയ ‘വൺകോയിൻ’ എന്ന ക്രിപ്റ്റോകറൻസിയിൽ വിശ്വാസമർപ്പിച്ചു ലക്ഷങ്ങൾ നിക്ഷേപിച്ച സദസ്യർക്കു കൂടുതൽ പ്രതീക്ഷ പകരുന്നതായിരുന്നു അന്ന് അവരിൽനിന്നുണ്ടായ വാഗ്ദാനങ്ങൾ. ‘രണ്ടു വർഷത്തിനപ്പുറം ബിറ്റ്കോയിനെപ്പറ്റി സംസാരിക്കാൻ ആരുമുണ്ടാകില്ല’ എന്നുപോലും പ്രവചിച്ച റൂജ ‘ബിറ്റ്കോയിൻ കില്ലർ’ എന്നാണു വൺകോയിനെ വിശേഷിപ്പിച്ചത്.
ദുബായ് ∙ സാമ്പത്തിക മേഖലയിൽ ഒരുപാട് പ്രവാസികൾക്ക് കൈത്താങ്ങായതിൽ ഗൾഫ് ബാങ്കുകളിലെ വായ്പയ്ക്കു നിർണായക പങ്കുണ്ട്. അതേസമയം, ഇത്തരം വായ്പയിൽ തകർന്നവരും സാമ്പത്തിക തട്ടിപ്പു നടത്തിയവരുമുണ്ട്.
കുവൈത്തിലെ ഗൾഫ് ബാങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം നൽകി കോടികൾ വായ്പ എടുത്ത ശേഷം അവിടത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടന്ന മലയാളികൾക്കെതിരെ കേരളത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം തുടങ്ങി.
ചെങ്ങന്നൂർ ∙ തട്ടിപ്പു കേസുകളിൽ പ്രതിയായ കായംകുളം പെരിങ്ങാല കലാഭവനം വിജയകുമാറിനെ 20 വർഷത്തിനു ശേഷം വെൺമണി പൊലീസ് അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതിന് 2003ൽ വെണ്മണി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. വിജയകുമാർ എന്ന പേര് ഗസറ്റ്
സാമ്പത്തിക തട്ടിപ്പ് കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതനായ സ്വദേശി പൗരനെ റിയാദിൽ പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തു.
അബുദാബി ∙ കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് ധനസഹായം നൽകുന്നതും തടയുന്നതിനുള്ള യുറേഷ്യൻ ഗ്രൂപ്പിൽ (ഇഎജി) യുഎഇയ്ക്ക് നിരീക്ഷക പദവി. സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടാനുള്ള രാജ്യാന്തര ശ്രമങ്ങളിൽ യുഎഇയുടെ സജീവ പങ്ക് അടിവരയിടുന്നതാണിത്.കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതു സംബന്ധിച്ച ഏഷ്യ-പസഫിക്
പതിനായിരങ്ങളും ലക്ഷത്തിലേറെയും രൂപ മാസശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ഓരോ വർഷവും മസ്റ്ററിങ് നടത്തി ക്ഷേമപെൻഷൻ വാങ്ങുന്നുവെന്നത് മൂക്കത്തു വിരൽവച്ചാണു കേരളം കേട്ടത്. ക്ഷേമപെൻഷൻകൊണ്ടുമാത്രം ജീവിക്കുന്നവരും അതു മുടങ്ങിയാൽ ജീവിതത്തിൽ ഇരുട്ടുനിറയുന്നവരുമായ എത്രയോ പേരുള്ള ഈ നാട്ടിൽ പെൻഷൻതട്ടിപ്പ് ഇത്രയുംകാലം സുഗമമായി നടന്നുപോന്നിട്ടും അതു സർക്കാർ സംവിധാനങ്ങൾ കണ്ടില്ലെന്നതു സംശയം ജനിപ്പിക്കുന്നു. പണം കടമെടുത്തുപോലും സർക്കാർ നൽകുന്ന 1600 രൂപ ക്ഷേമപെൻഷനിൽ കയ്യിട്ടുവാരുന്നത് 1458 ജീവനക്കാരാണെന്നാണ് ആദ്യം കണ്ടെത്തിയതെങ്കിലും അനർഹർ ഇതിലും കൂടുതലുണ്ടാവുമെന്നും തട്ടിപ്പിന്റെ വ്യാപ്തി ഇതിലുമെത്രയോ വലുതാണെന്നും ഉറപ്പായിക്കഴിഞ്ഞു.
ന്യൂഡൽഹി ∙ ഖത്തറിലെ ബാങ്കിൽ നിന്ന് 61 കോടി രൂപയുടെ വായ്പയെടുത്തു തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മലയാളിയായ കണ്ണൂർ തൂവക്കുന്ന് സ്വദേശി ഇസ്മായിൽ ചക്കരത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികസുരക്ഷാ പെന്ഷന് കൈപ്പറ്റുന്നതായി കണ്ടെത്തി. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കോളജ് അസിസ്റ്റന്റ് പ്രഫസര്‍മാര്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ഉള്‍പ്പെടെ പെന്ഷന് വാങ്ങുന്നതായാണ് കണ്ടെത്തൽ. അനധികൃതമായി കൈപ്പറ്റിയ പെന്ഷന് തുക പലിശ അടക്കം തിരിച്ചുപിടിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശിച്ചു.
Results 1-10 of 546