Activate your premium subscription today
സൽമാൻഖാന്റെ ഉറ്റസുഹൃത്തായ ബാബാ സിദ്ദിഖിയുടെ കൊലപാതകം സൽമാൻഖാൻ–ലോറൻസ് ബിഷ്ണോയി സംഭവവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മകന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെ ബാബാ സിദ്ദിഖിയെ വധിച്ചതോടെ സൽമാനു നേരെയുള്ള ‘ഭീഷണി വെറുംവാക്കല്ല’ എന്നു തോന്നിപ്പിക്കാൻ ബിഷ്ണോയ് സംഘം ശ്രമിക്കുകയാണെന്ന്
മുംബൈ∙ നടൻ സൽമാൻഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശിയെ കർണാടകയിൽനിന്ന് അറസ്റ്റു ചെയ്തു. ഭിക്കാറാം (32) ആണ് അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പൊലീസിനു കൈമാറി. മഹാരാഷ്ട്ര പൊലീസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
മുംബൈ∙ ജയിലിലായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയ്(25) യുഎസിലുണ്ടെന്ന് വിവരം. യുഎസ് അധികൃതർ നൽകിയ വിവരം അനുസരിച്ച് ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ മുംബൈ പൊലീസ് ആരംഭിച്ചു. ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനു പുറത്ത് വെടിവയ്പ് നടത്തിയത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അൻമോൾ.
പട്ന ∙ ഗുണ്ടാനേതാവ് പപ്പു യാദവ് എംപിക്ക് അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നു വധഭീഷണി. അനുവാദം നൽകിയാൽ ബിഷ്ണോയി സംഘത്തെ 24 മണിക്കൂറിനകം തകർക്കുമെന്ന പപ്പു യാദവിന്റെ വെല്ലുവിളിയാണു പ്രകോപനമായത്. മുംബൈയിൽ എൻസിപി നേതാവ് ബാബാ സിദ്ദിഖിയെ ബിഷ്ണോയി സംഘം കൊലപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു പപ്പു യാദവ്.
ചണ്ഡിഗഡ് ∙ അധോലോക കുറ്റവാളി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുമായി അഭിമുഖം നടത്തുന്നതിന് ഒരു സ്വകാര്യ ടിവി ചാനലിനു സൗകര്യം ചെയ്തുകൊടുത്തതിന് ഒരു എസ്പിയും ഒരു ഡിഎസ്പിയും ഉൾപ്പെടെ 7 ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പഞ്ചാബ് പൊലീസ് സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണിത്. ബിഷ്ണോയി മൊഹാലിയിലെ ജയിലിൽ കഴിയുമ്പോഴായിരുന്നു ആദ്യ അഭിമുഖം. രണ്ടാമത്തേത് ജയ്പുർ സെൻട്രൽ ജയിലിൽ കഴിഞ്ഞപ്പോഴും. പ്രമുഖ പഞ്ചാബി പാട്ടുകാരൻ സിദ്ദു മൂസാവാലയെ 2022 ൽ വധിച്ച കേസിലെ കുറ്റാരോപിതനാണ് ബിഷ്ണോയി.
ന്യൂഡൽഹി ∙ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഭാനു എന്ന അൻമോൽ ബിഷ്ണോയിയെപ്പറ്റി വിവരം നൽകുന്നവർക്കു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
മുംബൈ ∙ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിക്കു നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് ഉത്തർ ഭാരതീയ വികാസ് സേന. മുംബൈയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മകളിൽ ഒന്നാണിത്. ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ബിഷ്ണോയിക്കു പാർട്ടിയുടെ ദേശീയ അധ്യക്ഷൻ സുനിൽ ശുക്ല കത്തയച്ചു. മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും
ന്യൂഡൽഹി∙ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു കോടി രൂപയ്ക്കു മുകളിൽ പ്രതിഫലം വാഗ്ദാനം ചെയ്ത് ക്ഷത്രിയ കർണി സേന. ലോറൻസ് ബിഷ്ണോയ് ഇപ്പോൾ ഗുജറാത്തിലെ ജയിലിലാണ്. ക്ഷത്രിയ കർണിസേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത് വിഡിയോ സന്ദേശത്തിലൂടെയാണ് പ്രതിഫലം പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
മുംബൈ∙ മഹാരാഷ്ട്ര മുൻമന്ത്രി ബാബ സിദ്ദിഖി വെടിയേറ്റു കൊല്ലപ്പെട്ട സമയത്ത് സുരക്ഷാചുമതലയിൽ ഉണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ ശ്യാം സോനാവാനയെ സസ്പെൻഡ് ചെയ്തു. വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത ലോറൻസ് ബിഷ്ണോയ് സംഘത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നഗരത്തെ നടുക്കി സൽമാന്റെ ഉറ്റസുഹൃത്തായ ബാബാ സിദ്ദിഖിയുടെ കൊലപാതകം നടന്നത്. മകന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെ ബാബാ സിദ്ദിഖിയെ വധിച്ചതോടെ സൽമാനു നേരെയുള്ള ‘ഭീഷണി വെറുംവാക്കല്ല’എന്നു
Results 1-10 of 28