Activate your premium subscription today
കൊച്ചി ∙ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോൻസൻ മാവുങ്കൽ ബലാൽസംഗ കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. വീട്ടുജോലിക്കാരിയുടെ മകളെ ബലാൽസംഗം ചെയ്തു എന്ന കുറ്റത്തിന് എറണാകുളം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടെ മുമ്പാകെയുള്ള കേസിലാണ് മോൻസൻ വിചാരണ നേരിടേണ്ടത്.
കൊച്ചി ∙ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ പോക്സോ കേസിൽ കുറ്റവിമുക്തനായി. തന്റെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ മോൻസന്റെ മേക്കപ്പ്മാനായ ജോഷി പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ അതിവേഗ കോടതി മോൻസൻ മാവുങ്കലിനെ വെറുതെ വിടുകയായിരുന്നു. മോൻസനെതിരെയുള്ള രണ്ടാമത്തെ പോക്സോ കേസായിരുന്നു ഇത്.
തിരുവനന്തപുരം∙ പുരാവസ്തു തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട വഞ്ചന കേസിൽ ഒരു വർഷമായി സസ്പെൻഷനിലായിരുന്ന ഐജി ലക്ഷ്മണയെ സർവീസിൽ തിരിച്ചെടുത്തു. ട്രെയ്നിങ് വിഭാഗം ഐജിയായാണു പുനർനിയമനം. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണു 360 ദിവസത്തെ സസ്പെൻഷൻ പിൻവലിച്ചു ലക്ഷ്മണയെ
കൊച്ചി ∙ മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഇ.ഡി ഉൾപ്പെടുത്തിയ സ്വത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേസിൽ കുടുംബസ്വത്ത് ഉൾപ്പെടെ കണ്ടുകെട്ടിയ നടപടിക്കെതിരെ മോൻസന്റെ മക്കളായ മാനസ് മോൻസൻ, ഡോ.മിമിഷ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ.രവി നിർദേശം നൽകിയത്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
ചേർത്തല / കൊച്ചി∙ പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങാൻ കാത്തുനിൽക്കുമ്പോൾ സബ് ട്രഷറിയിൽ കുഴഞ്ഞു വീണു മരിച്ചു. റിട്ട. അധ്യാപിക ചേർത്തല 26ാം വാർഡ് വല്ലയിൽ മാവുങ്കൽ ത്രേസ്യാമ്മയാണു (മോൻസി- 69) മരിച്ചത്. ഹൃദ്രോഗബാധയാണെന്നു ഡോക്ടർമാർ അറിയിച്ചു. എങ്കിലും ഇന്നു പോസ്റ്റ്മോർട്ടത്തിനു പൊലീസ് നിർദേശിച്ചിട്ടുണ്ട്. അതിനു ശേഷം ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തും.
ചേർത്തല∙ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യത്രേസ്യാമ (68) (68) കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ
കൊച്ചി∙ പോക്സോ കേസിൽ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസന് മാവുങ്കലിന്റെ ഹർജി ഹൈക്കോടതി തള്ളി. വിചാരണക്കോടതിയുടെ കണ്ടെത്തലുകളിൽ ഇടപെടാൻ കാരണമില്ല എന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, എസ്.മനു എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണു മോൻസനെതിരായ കേസ്. പ്രതി ചെയ്തതു ഹീനമായ കുറ്റകൃത്യമാണെന്നത് അവഗണിക്കാനാകില്ലെന്നു കോടതി പറഞ്ഞു.
കോട്ടയം ∙ പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ മാനേജരായിരുന്ന യുവതി സാമ്പത്തികത്തട്ടിപ്പു കേസിൽ അറസ്റ്റിൽ. എറണാകുളം തൃക്കാക്കര ചേലൂർ നിധി ശോശാ കുര്യനെ (38) ആണു വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി∙ വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ 100 കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തട്ടിപ്പുകേസിലെ പ്രതിയായ മോൻസനും പരാതിക്കാരും കള്ളപ്പണം വെളുപ്പിക്കൽ കേസിനോടു സഹകരിക്കാത്തത് അന്വേഷണത്തിനു തടസ്സമാകുന്നുണ്ട്. കേസിൽ പ്രതിയായ മോൻസനെയും പരാതിക്കാരെയും ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് 25 കോടി രൂപയുടെ തട്ടിപ്പു കണ്ടെത്തി ഇ.ഡിക്കും ആദായനികുതി വകുപ്പിനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മോൻസന്റെ പക്കലുള്ള 1.88 കോടി രൂപയുടെ സ്വത്തു മാത്രമേ ഇ.ഡിക്കു കണ്ടുകെട്ടാൻ കഴിഞ്ഞിട്ടുള്ളൂ.
കൊച്ചി ∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസിനു പിന്നിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി പരാതിക്കാരായ യാക്കൂബിനും എം.ടി.ഷമീറിനും ക്രൈംബ്രാഞ്ച് വീണ്ടും നോട്ടിസ് നൽകും. മോൻസനു നൽകിയതായി പറയുന്ന 10 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്താനാണു നോട്ടിസ്. യാക്കൂബ് 6.50 കോടി രൂപയും എം.ടി.ഷമീർ 56 ലക്ഷം രൂപയുമാണു മോൻസനു നൽകിയത്. ഇതിൽ ഷമീർ ഗൂഗിൾപേ വഴി 45,000 രൂപയും 5,000 രൂപ നേരിട്ടും നൽകിയതിന്റെ രേഖകൾ മാത്രമാണു ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Results 1-10 of 408