Activate your premium subscription today
പോർബന്തർ∙ ബിജെപി സർക്കാരിന്റെ നിശിത വിമർശകനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് 1997ലെ കസ്റ്റഡി പീഡനക്കേസിൽ കുറ്റവിമുക്തൻ. കേസിൽ ഭട്ടിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും വേണ്ടത്ര തെളിവുകളില്ലെന്നും പോർബന്തർ അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുകേഷ് പാണ്ഡ്യ പറഞ്ഞു. അതേസമയം മറ്റു 2 കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ സഞ്ജീവ് ഭട്ട് ജയിലിൽ തുടരും.
മൂന്നാർ ∙ സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കിളിമാനൂർ വെള്ളച്ചാലിൽ വാഴവിള മുഹമ്മദ് അലി നസറുദീൻ (26), കൊല്ലം ആയൂർ കൊക്കാട് റിയാസ് മൻസിലിൽ അൻവർ റഹീം (29) എന്നിവരെയാണു ദേവികുളം എസ്എച്ച്ഒ അരുൺ നാരായണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മലപ്പുറം∙ മുൻ എസ്പി എസ്.സുജിത്ദാസ് ഉൾപ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊന്നാനി സ്വദേശിയായ യുവതി പീഡന ആരോപണം ഉന്നയിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ആരോപണ വിധേയനായ താനൂർ മുൻ ഡിവൈഎസ്പി വി.വി.ബെന്നി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ചെറുതോണി / പാലാ ∙ മകളെ പീഡിപ്പിച്ച അറുപത്താറുകാരനെ 72 വർഷം കഠിനതടവും 1.80 ലക്ഷം രൂപ പിഴയും ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ശിക്ഷ വിധിച്ചു.
കൊച്ചി ∙ ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിലായി. തൃശൂർ സ്വദേശിയായ ജ്യോത്സ്യൻ പ്രഭാദിനെയാണു വീട്ടമ്മയുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ∙ യുവാവിനെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനു മുൻകൂർ ജാമ്യം. 30 ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും കോഴിക്കോട് പ്രിൻസിപ്പിൽ ജില്ലാ കോടതി ഉത്തരവിട്ടു. 2012ൽ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി രഞ്ജിത് പീഡിപ്പിക്കുകയും നഗ്നചിത്രം പകർത്തുകയും ചെയ്തെന്ന പരാതിയിലാണു കസബ പൊലീസ് കേസെടുത്തത്.
മുംബൈ ∙ നാലു വയസ്സുളള രണ്ടു നഴ്സറി വിദ്യാർഥിനികളെ ശുചീകരണ ജീവനക്കാരൻ പീഡിപ്പിച്ചതിൽ പ്രകോപിതരായ രക്ഷിതാക്കളും നഗരവാസികളും സ്കൂൾ ആക്രമിച്ചു. ബദ്ലാപുർ ആദർശ് വിദ്യാമന്ദിറിൽ ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് ആയിരക്കണക്കിനു പേർ റെയിൽവേ ട്രാക്കിലിറങ്ങിയതോടെ 9 മണിക്കൂർ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. പതിനായിരക്കണക്കിനു യാത്രക്കാർ വലഞ്ഞു.
കൊച്ചി∙ വൃക്ക നൽകിയതിന്റെ പ്രതിഫലം ആവശ്യപ്പെട്ട യുവതി ലൈംഗിക പീഡനവും നേരിട്ടു. ശസ്ത്രക്രിയയ്ക്കു ശേഷം ഏജന്റിനോട് മുഴുവൻ തുക ആവശ്യപ്പെട്ട യുവതിയോട് ലോഡ്ജിലേക്കു വരാൻ പറഞ്ഞ ഏജന്റ് ലൈംഗികമായി പീഡിപ്പിച്ചെന്നു യുവതി പറഞ്ഞു. പിന്നീട് ഫോട്ടോകൾ കാണിച്ച് ഭീഷണി തുടർന്നു. അവയവദാനത്തിനായി കൂടുതൽ പേരെ സംഘടിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ടെന്നും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. എന്നും കാണുന്ന ആളായതിനാൽ ബാക്കി തുക ആവശ്യം വരുമ്പോൾ ചോദിക്കാമല്ലോ എന്നു കരുതി. തന്നെയും റാക്കറ്റിന്റെ കുരുക്കിലാക്കുകയാണെന്ന് മനസ്സിലായപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് ഏജന്റിന് ഒപ്പമായിരുന്നു– യുവതി ആരോപിച്ചു.
കാഞ്ഞങ്ങാട് (കാസർകോട്) ∙ വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണക്കമ്മൽ കവർന്ന ശേഷം വഴിയിലുപേക്ഷിച്ചു. കാഞ്ഞങ്ങാട്ടെ തീരദേശമേഖലയിലാണു നാടിനെ നടുക്കിയ സംഭവം. മുഖത്തും കണ്ണിലും കഴുത്തിലും പരുക്കേറ്റ കുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
വണ്ടൂർ (മലപ്പുറം) ∙ സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ കുന്നത്ത് മുഹമ്മദ് റമീസ് (22), നെടുമ്പാശേരി കിടങ്ങയത്ത് ബേസിൽ ബേബി (23) എന്നിവരാണ് അറസ്റ്റിലായത്. വണ്ടൂരിലെ ബന്ധുവീട്ടിൽ വിരുന്നുവന്ന 14, 15 വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ബൈക്കിൽ എത്തി ബെംഗളൂരുവിൽ കൊണ്ടുപോയത്.
Results 1-10 of 24