Activate your premium subscription today
ശ്രീനഗർ∙ ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കരസേന ജൂനിയർ കമ്മിഷൻഡ് ഓഫിസർക്ക് വീരമൃത്യു. സുബേദാർ രാകേഷ് കുമാറാണ് മരിച്ചത്.
ശ്രീനഗർ∙ കഴിഞ്ഞ ദിവസം ശ്രീനഗറിൽ ഭീകരർക്കെതിരെ സൈന്യം നടത്തിയ ഓപ്പറേഷനില് നിർണായക പങ്കുവഹിച്ചത് ‘ബിസ്ക്കറ്റുകൾ’. പാക്ക് ഭീകരസംഘടന ലഷ്കറെ തയിബ കമാൻഡർ ഉസ്മാനെ ലക്ഷ്യമിട്ട സൈന്യത്തെയാണ് ബിസ്ക്കറ്റുകൾ സഹായിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധപ്രദേശമായ സിയാച്ചിനിലെ ബേസ് ക്യാംപ് രാഷ്ട്രപതി ദ്രൗപദി മുർമു സന്ദർശിച്ചു. ഏറ്റവും കഠിനമായ സാഹചര്യത്തിലും രാജ്യത്തിനു വേണ്ടി നിലകൊള്ളുന്ന സൈനികരെ അഭിനന്ദിച്ച രാഷ്ട്രപതി സായുധസേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ അവരെക്കുറിച്ച് അഭിമാനമുണ്ടെന്നും പറഞ്ഞു. 1984 ഏപ്രിൽ 13നു സിയാച്ചിൻ മലനിരകളിൽ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മേഘദൂത് ആരംഭിച്ചശേഷം വീരമൃത്യു വരിച്ച സൈനികരുടെ സ്മാരത്തിൽ ദ്രൗപദി മുർമു ആദരാഞ്ജലി അർപ്പിച്ചു. കരസേനാ യൂണിഫോം ധരിച്ചെത്തിയ രാഷ്ട്രപതി സൈനികരുമായി ആശയവിനിമയം നടത്തി.
ധാക്ക ∙ കലാപത്തെ തുടർന്ന് താറുമാറായ ക്രമസമാധാനം മെച്ചപ്പെടുത്താൻ ബംഗ്ലദേശിലെ ഇടക്കാല സർക്കാർ കരസേനയ്ക്ക് 2 മാസത്തേക്ക് ജുഡീഷ്യൽ അധികാരം നൽകി. സൈന്യം അച്ചടക്കമുള്ള ജനസൗഹൃദ സേനയാണെന്നും സാധാരണക്കാർക്ക് അവരുമായി ആശയവിനിമയം നടത്തുന്നതിനും സഹായം സ്വീകരിക്കുന്നതിനും ഒരു പ്രശ്നവുമില്ലെന്നും സർക്കാരിന്റെ ആഭ്യന്തരകാര്യ ഉപദേശകൻ ലഫ്റ്റനന്റ് ജനറൽ ജഹാംഗീർ ആലം ചൗധരി പറഞ്ഞു. നിയമവിരുദ്ധ റാലികൾ തടയാനും പിരിച്ചുവിടാനും സ്വയരക്ഷയ്ക്ക് തോക്കുപയോഗിക്കാനും അധികാരമുണ്ടെങ്കിലും ഒരു സൈനികോദ്യോഗസ്ഥനും ഇതു ദുരുപയോഗം ചെയ്യുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ന്യൂഡൽഹി ∙ ഭീകരവാദം മൂർധന്യത്തിലെത്തിയിരുന്ന കാലത്ത് കശ്മീരിൽ 2 അസംബ്ലി തിരഞ്ഞെടുപ്പുകൾക്കു വഴിയൊരുക്കിയത് ഒരു തിരുവനന്തപുരം സ്വദേശിയാണ്– കഴിഞ്ഞ ദിവസം അന്തരിച്ച ജനറൽ സുന്ദരരാജൻ പത്മനാഭൻ. കരസേനയുടെ തലപ്പത്തെത്തിയ ആദ്യ കേരളീയൻ.
ചെന്നൈ ∙ പാക്ക് അതിർത്തിയിൽ ഇന്ത്യ നടത്തിയ ഏറ്റവും വലിയ സേനാവിന്യാസത്തിനു ചുക്കാൻ പിടിച്ച മുൻ കരസേനാ മേധാവി ജനറൽ സുന്ദർരാജൻ പത്മനാഭൻ (83) അഡയാറിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്നു ചെന്നൈയിൽ നടക്കും. 1940 ഡിസംബർ 5നു തിരുവനന്തപുരത്തു ജനിച്ച അദ്ദേഹം 2000 മുതൽ 2002 വരെ കരസേനാ മേധാവിയായിരുന്നു. 43 വർഷത്തിലേറെ സൈനിക സേവനം നടത്തി. ‘പാഡി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളീയനായ ആദ്യ സൈനിക മേധാവിയായിരുന്നു.
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിൽ കോൺസ്റ്റബിൾ തസ്തികയിൽ 202 ഒഴിവ്. ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരം. കോൺസ്റ്റബിൾ കാർപെന്റർ (71 ഒഴിവ്), മേസൺ (64), പ്ലംബർ (52), ഇലക്ട്രിഷ്യൻ (15) തസ്തികകളിലാണ് ഒഴിവ്. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്.
മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷത്തെ ബിഎസ്സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് ഉടൻ വിജ്ഞാപനമാകും. പെൺകുട്ടികൾക്കാണ് അവസരം. 220 സീറ്റുകളിലാണു പ്രവേശനം. അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. ∙യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്സ്,
ബെംഗളൂരു∙ ഗംഗാവാലി പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്നൽ ലഭിച്ചിട്ടുണ്ടെന്നും തിരച്ചിൽ അവസാനിപ്പിച്ച് ഇന്ന് മടങ്ങില്ലെന്നും വ്യക്തമാക്കി സൈന്യം. അർജുന്റെ ലോറി പുഴയിലേക്ക് പതിച്ചിരിക്കാമെന്നാണ് നിഗമനം. നാവികസേന ഇക്കാര്യം നാളെ പരിശോധിക്കും. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത
കോഴിക്കോട്∙ കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അമ്മ ഷീല. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴിയിലേക്ക് മണ്ണിട്ട് മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷ ഇല്ലാതായി. കേന്ദ്രത്തിന്റെ സഹായം
Results 1-10 of 122