Activate your premium subscription today
തിരുവനന്തപുരം ∙ 2 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും ഐഎഎസുകാർ തമ്മിലുള്ള അടിക്കു ശമനമില്ല. കഴിഞ്ഞ ദിവസം വരെ പരസ്യമായിട്ടായിരുന്നു ഏറ്റുമുട്ടലെങ്കിൽ സസ്പെൻഷനു പിന്നാലെ അതു രഹസ്യപ്പോരായി മാറിയെന്നു മാത്രം. ‘ഉന്നതി’ സിഇഒ സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ അവിടത്തെ ഫയലുകൾ പ്രശാന്ത് മുക്കിയെന്നായിരുന്നു വകുപ്പ് സെക്രട്ടറിയായിരുന്ന എ.ജയതിലകിന്റെ കണ്ടെത്തൽ. എന്നാൽ, ഫയലുകൾ മുക്കിയിട്ടില്ലെന്നും അവ തങ്ങളെ പ്രശാന്ത് ഏൽപിച്ചിരുന്നെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു.
അക്കാദമിക അറിവു മുതൽ സാമൂഹികപ്രതിബദ്ധത വരെ പല തലത്തിൽ വിലയിരുത്തി ആറ്റിക്കുറുക്കിയെടുത്താണ് ഇന്ത്യൻ സിവിൽ സർവീസിലേക്കുള്ള തിരഞ്ഞെടുപ്പ്. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരുടെ കഴിവിനെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും സമൂഹത്തിനുള്ള വലിയ വിശ്വാസം ഇന്ത്യൻ സിവിൽ സർവീസിലെ ഭൂരിഭാഗം പേരും എക്കാലത്തും നിലനിർത്തിയിട്ടുമുണ്ട്. ആ വിശ്വാസ്യതയാണു പ്രതിസന്ധിവേളകളിൽ ശക്തമായ തീരുമാനങ്ങളെടുക്കാൻ ആ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതും. അതുകൊണ്ടാണ് സർദാർ വല്ലഭ്ഭായ് പട്ടേൽ സിവിൽ സർവീസിനെ രാഷ്ട്രത്തിന്റെ ഉരുക്കു ചട്ടക്കൂട് എന്നു വിശേഷിപ്പിച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് അമിത് കതാരിയ എന്ന ഐഎഎസ് ഓഫിസർ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ഐഎഎസ് ഓഫിസറാണ് കതാരിയ. 8.90 കോടിയുടെ ആസ്തി അദ്ദേഹത്തിനുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2004 ഛത്തിസ്ഗഡ് കേഡറിലുള്ള ഐഎഎസ് ഓഫിസറാണ്
തിരുവനന്തപുരം∙ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ വ്യവസായ ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനെയും സസ്പെൻഡ് ചെയ്ത സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഇരുവരും വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതിൽ, വ്യവസായ ഡയറക്ടർ കെ.ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന പൊലീസ് റിപ്പോർട്ട് സർക്കാർ ശരിവയ്ക്കുകയാണെങ്കിൽ അദ്ദേഹം നിയമക്കുരുക്കിലാകും. പൊലീസിനു വ്യാജപരാതി നൽകുന്നത് 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗോപാലകൃഷ്ണൻ ഹാജരാക്കിയ ഫോൺ ഫോർമാറ്റ് ചെയ്തതു തെളിവുനശിപ്പിക്കലിന്റെ ഭാഗമായ കുറ്റകൃത്യമാണ്.
തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥരുൾപ്പെട്ട വിവാദങ്ങൾ സർക്കാരിനു തലവേദന സൃഷ്ടിക്കുന്നു. മതാടിസ്ഥാനത്തിൽ ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ തന്റെ ഫോൺ ഹാക്ക് ചെയ്തുവെന്ന വ്യവസായ–വാണിജ്യ വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണന്റെ വാദം പൊളിഞ്ഞതോടെ അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കുമെന്നു സംസ്ഥാനത്തെ
തിരുവനന്തപുരം∙ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത്. ജൂനിയർ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസിൽ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങൾ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
തിരുവനന്തപുരം∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. സംഭവത്തിൽ ഡിജിപി എസ്.ദർവേശ് സാഹിബ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ കെ.ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. മറുപടി ലഭിച്ചതിനുശേഷമാകും തുടർനടപടി. ഐഎഎസ് ചട്ടപ്രകാരം ഗുരുതര സ്വഭാവമുള്ള വീഴ്ചയാണ് ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
തിരുവനന്തപുരം∙ മതാടിസ്ഥാനത്തിലുളള വാട്സാപ്പ് ഗ്രൂപ്പ് വിവാദം കത്തിനില്‍ക്കുന്നതിനിടെ ഉന്നതിയിലെ ഫയലുകള്‍ കാണാതായെന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ഐഎഎസ് തലപ്പത്ത് തമ്മിലടി. അഡീ.ചീഫ് സെക്രട്ടറി എ.ജയതിലകിനെ ‘ചിത്തരോഗി’ എന്ന് എന്‍.പ്രശാന്ത് അധിക്ഷേപിച്ചു. ‘ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ
തിരുവനന്തപുരം∙ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ ഫോണില്‍ ഹാക്കിങ് നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍
Results 1-10 of 153