Activate your premium subscription today
പ്രിയപ്പെട്ട കുഞ്ഞു വായനക്കാർക്ക് ഇതാ ഒരു ശിശുദിന സ്പെഷൽ ന്യൂസ് ആക്ടിവിറ്റി. ഇന്നത്തെ മനോരമ പത്രത്തിലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വാർത്ത കണ്ടുപിടിക്കുക. ആ വാർത്ത ടെലിവിഷനിലെ വാർത്ത പോലെ വായിക്കണം, അതു ഷൂട്ട് ചെയ്തു തരാൻ രക്ഷിതാക്കളോട് ആവശ്യപ്പെടണം.ഒരു മിനിറ്റിൽ താഴെയുള്ള നിങ്ങളുടെ വാർത്താവതരണം
തിരുവനന്തപുരം ∙ പഠനപ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർഥികളെ സാമൂഹിക പ്രതിബദ്ധതയുടെ വഴിയേ നയിക്കുകയെന്ന സർക്കാർ നയത്തോടു ചേർന്നു പോകുന്നതാണ് മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നല്ലപാഠം പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അധ്യാപക സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം∙ സാമൂഹിക ജീവിതത്തിന്റെ അകം തൊടുന്ന കർമപദ്ധതികളുമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നവപാഠങ്ങളെഴുതിയ മനോരമ നല്ലപാഠത്തിന്റെ അധ്യാപക സംഗമങ്ങൾക്ക് ഇന്നു തുടക്കം. സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10നു നന്ദാവനം പാണക്കാട് ഹാളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷനാകും.
എടത്തനാട്ടുകര (പാലക്കാട്) ∙ കുട്ടികളുടെ സ്വപ്നം നാടാകെ ഏറ്റെടുത്തപ്പോൾ രണ്ടു കുടുംബങ്ങൾക്കു വീടായി. വട്ടമണ്ണപ്പുറം എഎംഎൽപി സ്കൂളിലെ മനോരമ നല്ലപാഠം ക്ലബ് മൂന്നു സഹപാഠികൾക്കായി 13 ലക്ഷത്തോളം രൂപ ചെലവിട്ടു നിർമിച്ച 2 വീടുകൾ കൈമാറി. സാമ്പത്തിക പ്രയാസവും അപ്രതീക്ഷിത രോഗവുമൊക്കെ തളർത്തിയ കുടുംബങ്ങളെ വീടിന്റെ സുരക്ഷിതത്വത്തിലേക്കു കൈപിടിക്കാൻ
കടയ്ക്കൽ∙ വയലാ എൻ.വി. യുപി സ്കൂളിൽ മനോരമ 'നല്ലപാഠം' യൂണിറ്റ് ഫുട്ബോൾ ക്ലബ് തുടങ്ങി. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ നായകൻ കെ.അജയൻ ക്ലബ് ഉദ്ഘാടനം ചെയ്തു. വീ ഫോർ വയലാ ക്ലബ് ആണ് പരിശീലനം നൽകുന്നത്. സ്കൂൾ പ്രഥമാധ്യാപിക പി.ടി.ഷീജ, വീ ഫോർ വയലാ ക്ലബ് പ്രസിഡന്റ് രാജേഷ് കുമാർ. ആർ.ഷൈൻ വയലാ, ആർ. രജനീഷ് കുമാർ,
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മുന്നേറ്റം സ്വപ്നതുല്യം. നമ്മുടെ താരങ്ങൾ സൃഷ്ടിച്ച പൊൻതിളക്കമുള്ള നേട്ടത്തിന്റെ വാർത്തകൾ മലയാള മനോരമയുടെ കായികം പേജിൽ നിങ്ങൾ വായിച്ചിരിക്കുമല്ലോ. ഗെയിംസ് ചിത്രങ്ങളും വാർത്തകളും ചേർത്ത് ഗെയിംസ് ആൽബം തയാറാക്കാം. പേജുകളുടെ എണ്ണവും വലുപ്പവും നിങ്ങളുടെ ഇഷ്ടാനുസരണമാവാം.
പടിഞ്ഞാറ്റോതറ ∙ സെന്റ് മേരീസ് സെൻട്രൽ സ്കൂളിൽ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുമൊത്തു പഠനയാത്ര നടത്തി. മണ്ണടിയുടെ മണ്ണിൽ തലയുയർത്തി നിൽക്കുന്ന വേലുത്തമ്പി ദളവയുടെ സ്മാരകം വിദ്യാർഥികൾ സന്ദർശിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കവിരായിൽ ചരിത്ര സംഭവങ്ങൾ അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ
തിരുവനന്തപുരം∙ അധ്യാപക ജോലിക്കുള്ള യോഗ്യതയിലും അധ്യാപക പരിശീലനത്തിലും കാലോചിതമായ മാറ്റം വരുത്തുന്നതു സർക്കാരിന്റെ പരിഗണനയിലാണെന്നു പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി. മനോരമ ‘നല്ലപാഠം’ പദ്ധതിയുടെ ഭാഗമായ അധ്യാപക സംഗമങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘അധ്യാപകർക്ക്
സെന്റ് തെരേസാസ് എൽപി സ്കൂളിലെ വിദ്യാർഥികളുടെ ബ്രേക്ക് ടൈം സ്കൂൾ കോംപൗണ്ടിലാണ്. വെണ്ട, കാബേജ്, ചേന, ചേമ്പ്, ചീര തുടങ്ങി ഒരുവിധം പച്ചക്കറികളുടെ വിശേഷങ്ങൾ തിരക്കുകയാണ് അവർ. ഓണത്തിനു സദ്യവട്ടം ഒരുക്കാനുള്ള പച്ചക്കറികളാണ്. നന്നായി വളർന്നാലല്ലേ ഓണത്തിനു വിളവെടുക്കാനാകൂ.
മികവിന്റെ കൃഷിപാഠങ്ങൾ നേരത്തേ തന്നെ രചിച്ച കുറുമ്പനാടം സ്കൂൾ ആദ്യമായാണ് ഓണത്തിനു വേണ്ടി പൂക്കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയവ കൃഷി ചെയ്ത അതേ ഗ്രോബാഗിൽ തന്നെയാണു ബന്ദികൾ നട്ടത്.
Results 1-10 of 36