Activate your premium subscription today
അരുവിത്തുറ∙ സർവകലാശാലാ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ട് ആരംഭിച്ച നാലുവർഷ ബിരുദ ബാച്ചുകൾക്ക് തുടക്കം കുറിച്ച് അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ‘ദീക്ഷാരംഭ് 2024’ അരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സവത്തോട് അനുബന്ധിച്ചാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന മുന്നൊരുക്ക പരിപാടി സംഘടിപ്പിക്കുന്നത്. എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം∙ കേരളത്തിൽ വെറ്ററിനറി മേഖലയിൽ ആദ്യമായി സ്വകാര്യ കോളജ് കൊല്ലത്ത് തുടങ്ങാൻ നീക്കം. സംസ്ഥാനത്ത് കാർഷിക–മൃഗസംരക്ഷണ മേഖലകളിൽ സ്വകാര്യ കോളജുകൾക്ക് ഇതുവരെ സർക്കാർ അനുമതി നൽകിയിട്ടില്ല. കോളജ് തുടങ്ങാൻ സന്നദ്ധതയറിയിച്ച് മന്ത്രി ചിഞ്ചുറാണിക്കു ലഭിച്ച 6 അപേക്ഷകൾ തുടർപരിശോധനയ്ക്കായി മൃഗസംരക്ഷണ സെക്രട്ടറിക്ക് കൈമാറി. സർക്കാരിലും എൽഡിഎഫിലും നയപരമായി ചർച്ച ചെയ്യാതെയാണ് നീക്കമെന്ന് ആക്ഷേപമുണ്ട്. 15 ഏക്കറിൽ കുറയാത്ത ഭൂമി ഉണ്ടെങ്കിൽ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പ്രകാരം സ്വകാര്യ മേഖലയിൽ വെറ്ററിനറി കോളജുകൾ തുടങ്ങാം എന്നാണ് കേന്ദ്ര നിർദേശം. മൃഗസംരക്ഷണ വകുപ്പിന്റെ വാർത്താ വിഭാഗം മേധാവി കൂടിയായ പ്രിൻസിപ്പൽ ട്രെയിനിങ് ഓഫിസർ കഴിഞ്ഞ മാസം 12 ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വെറ്ററിനറി മേഖലയിൽ കോളജ് ആരംഭിക്കുന്നതിനെക്കുറിച്ച് മന്ത്രി ചിഞ്ചുറാണിയുടെ പേരിലുള്ള പരാമർശം ഉൾപ്പെടുത്തിയത്. വിവാദമായതോടെ മന്ത്രിയുടെ ഓഫിസ് ഇടപെട്ടു.
Results 1-2