Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അതിഥി അധ്യാപകർക്കു ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ട് ചട്ടങ്ങൾ രൂപീകരിച്ചിട്ടും ശമ്പളം ലഭിക്കാതെ അധ്യാപകർ വലയുന്നു. കഴിഞ്ഞ 6 മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാത്തവരുണ്ട്. ശമ്പളം ലഭിക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്നാണു മന്ത്രി ആർ. ബിന്ദു മുൻകയ്യെടുത്തു യോഗം വിളിച്ചതും ചട്ടങ്ങൾ രൂപീകരിച്ചതും. ഇതനുസരിച്ച് ഉദ്യോഗാർഥികൾ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയാൽ മതിയെന്നത് ഉൾപ്പെടെ നടപടിക്രമങ്ങൾ ലഘൂകരി ച്ചിരുന്നു.
പുൽപള്ളി∙ രണ്ടു മാസത്തിനിടെ 26 പരാതി ലഭിച്ച കോളജ് അധ്യാപകന് സസ്പെൻഷൻ. പഴശ്ശിരാജ കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കെ.ജോബിഷ് ജോസഫിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും പരാതിയിലാണ് നടപടി.
തിരുവനന്തപുരം∙ തിരുവനന്തപുരത്ത് നാലു വയസുകാരിയെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്കൂളിലെ അധ്യാപികയ്ക്കെതിരെ കേസെടുത്തു. അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉച്ചയ്ക്കു ശുചിമുറിയില്‍ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
കോഴിക്കോട്∙ മേപ്പയൂർ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു. എച്ച്എസ്ടി ഗണിത അധ്യാപകന് കെ.സി.അനീഷിനെയാണ് അന്വേഷണ വിധേയമായി പതിനാല് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം∙ കഴിഞ്ഞ 3 വർഷം എയ്ഡഡ് സ്കൂൾ മാനേജർമാർ നൽകിയ അധ്യാപക, അനധ്യാപക സ്ഥിരനിയമന ഉത്തരവുകൾ പിൻവലിക്കണമെന്ന സർക്കുലറിനെ സംബന്ധിച്ച് കെസിബിസി പ്രതിനിധികളും കേരള പ്രൈവറ്റ് സ്കൂൾ എയ്ഡഡ് മാനേജേഴ്സ് അസോസിയേഷനും മന്ത്രി വി.ശിവൻകുട്ടിയുമായി ചർച്ച നടത്തിയെങ്കിലും സർക്കുലർ പിൻവലിക്കുകയോ തിരുത്തുകയോ ചെയ്യുന്നതിൽ തീരുമാനമായില്ല.
കോഴിക്കോട് ∙ കാഴ്ചപരിമിതിയെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച സ്കൂൾ ലീഡർ ഷദ ഒന്നാം കണ്ണ്, ഉൾക്കാഴ്ച കൊണ്ട് അറിവു പകരുന്ന പ്രധാനാധ്യാപകൻ എം. ഉമ്മർ രണ്ടാം കണ്ണ്, എല്ലാം ‘കണ്ടറിഞ്ഞു’ചെയ്യുന്ന സ്റ്റാഫ് സെക്രട്ടറി കൂടിയായ അധ്യാപകൻ ജി. മണികണ്ഠൻ മൂന്നാം കണ്ണ്.!
ചെറുതുരുത്തി (തൃശൂർ) ∙ കലാമണ്ഡലത്തിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്് അധ്യാപകരടക്കം 134 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി ഇന്നലെ രാത്രി റദ്ദാക്കി. മന്ത്രി സജി ചെറിയാൻ വൈസ് ചാൻസലർ പ്രഫ. ബി.അനന്തകൃഷ്ണനുമായി നടത്തിയ ചർച്ചയെത്തുടർന്നാണു പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കുന്നതെന്ന് റജിസ്ട്രാർ ഡോ. പി.രാജേഷ്കുമാർ അറിയിച്ചു.
കൊച്ചി ∙ 2006 ജനുവരി ഒന്നിനും 2009 ജൂൺ 30നും ഇടയിൽ വിരമിച്ച എയ്ഡഡ് കോളജ് അധ്യാപകർക്കു പരിഷ്കരിച്ച ശമ്പളം അനുസരിച്ചുള്ള പെൻഷൻ കുടിശിക നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കുടിശിക മുഴുവൻ നാലാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. 2006 ജനുവരി ഒന്നു മുതൽ 2009 ജൂൺ 30 വരെയുള്ള പെൻഷൻ കുടിശിക നോഷനൽ (സാങ്കൽപ്പികം) ആയിരിക്കുമെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.കൃഷ്ണകുമാർ എന്നിവരുടെ ഉത്തരവ്. എയ്ഡഡ് കോളജിൽനിന്ന് വിരമിച്ച പ്രിൻസിപ്പൽമാരും അധ്യാപകരുമാണു ഹർജി നൽകിയത്.
വണ്ടൂർ ∙ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം കേസെടുത്തതിനെത്തുടർന്നു റിമാൻഡിലായ അധ്യാപകനു സസ്പെൻഷൻ. സിനിമ, സീരിയൽ നടൻ കൂടിയായ മുക്കണ്ണൻ അബ്ദുൽ നാസറിനെ (നാസർ കറുത്തേനി– 55) ആണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സസ്പെൻഡ് ചെയ്തത്. ആടുജീവിതം, കെഎൽ 10, സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ സിനിമകളിലും സലാം കൊടിയത്തൂരിന്റെ ഹോം സിനിമകൾ ഉൾപ്പെടെ ഒട്ടേറെ ടെലിഫിലിമുകളിലും നാസർ കറുത്തേനി അഭിനയിച്ചിട്ടുണ്ട്. വിദ്യാർഥിനിയുടെ പരാതിയെ തുടർന്നു കഴിഞ്ഞ 21നാണ് അറസ്റ്റിലായത്.
ഫുജൈറ ∙ രണ്ടു പതിറ്റാണ്ടിലേറെ പ്രവാസ ലോകത്ത് അധ്യാപകനായിരുന്ന സൈമൺ സാമുവലിനു ഫുജൈറ ടീച്ചേഴ്സ് കമ്യൂണിറ്റി യാത്രയയപ്പ് നൽകി.
Results 1-10 of 836