Activate your premium subscription today
ന്യൂഡൽഹി ∙ നടപടിക്കെതിരെ പ്രതിഷേധമുണ്ടാകുമ്പോൾ ന്യായവാദങ്ങൾ ഉയർത്തുക, നടപടി പിൻവലിക്കേണ്ടി വരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയെക്കുറിച്ചു പറയുക – ഉന്നത തസ്തികകളിലെ ലാറ്ററൽ എൻട്രി നിയമന പദ്ധതിയുടെ കാര്യത്തിൽ അതാണു കേന്ദ്ര സർക്കാർ ചെയ്തത്. ഇനി സംവരണവ്യവസ്ഥ ഉൾപ്പെടുത്തി പദ്ധതി പരിഷ്കരിക്കാനുള്ള സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രാലയങ്ങളിലെ 45 ഉന്നത തസ്തികകളിൽ സ്വകാര്യമേഖലയിലെ വിദഗ്ധരെ നിയമിക്കാനുള്ള വിജ്ഞാപനം യുപിഎസ്സി റദ്ദാക്കി. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡപ്യൂട്ടി സെക്രട്ടറി പദവികളിൽ സംവരണം പാലിക്കാതെയുള്ള ലാറ്ററൽ എൻട്രി നിയമനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും ബിജെപി സഖ്യകക്ഷിയായ എൽജെപിയുടെ നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും രംഗത്തെത്തിയിരുന്നു.
ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിലെ 24 മന്ത്രാലയങ്ങൾക്ക് കീഴിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി പദവികളിലേക്ക് ലാറ്ററൽ എൻട്രി സ്കീം വഴി അപേക്ഷ ക്ഷണിച്ച യുപിഎസ്സി നടപടി റദ്ദാക്കി കേന്ദ്രം. നടപടി സംവരണ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ ചൂണ്ടിക്കാട്ടി, കേന്ദ്രമന്ത്രി ജിതേന്ദർ സിംങ് യുപിഎസ്സിക്ക് കത്തയച്ചു.
മുംബൈ∙ വ്യാജ സർട്ടിഫിക്കറ്റുമായി യുപിഎസ്സി പരീക്ഷ എഴുതിയ കേസിൽ കേന്ദ്രസർക്കാർ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കർ, പുണെ കലക്ടർക്കെതിരെ നൽകിയ പീഡന പരാതിയിൽ നടപടികൾ അവസാനിപ്പിക്കും. മോശം പെരുമാറ്റത്തിന്റെയും ഓഫിസ് കയ്യേറ്റത്തിന്റെയും പേരിൽ പൂജയെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് ഇവർ കലക്ടർ സുഹാസ് ദിവാസെയ്ക്കെതിരെ പരാതി നൽകിയത്.
മുംബൈ ∙ വ്യാജ സർട്ടിഫിക്കറ്റുമായി യുപിഎസ്സി പരീക്ഷ എഴുതിയെന്ന കേസിൽ കേന്ദ്രസർക്കാർ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കർ ദുബായിലേക്കു മുങ്ങിയതായി സൂചന. മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി കഴിഞ്ഞ ദിവസം തള്ളിയതിനു പിന്നാലെയാണിത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കോട്ടയം ∙ യുപിഎസ്സി സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കു മുന്നോടിയായി സിവിൽ സർവീസ് പരീക്ഷാർഥികൾക്കുവേണ്ടി മനോരമ ഇയർബുക്ക് ഓൺലൈൻ നടത്തുന്ന സൗജന്യ മോക് ടെസ്റ്റുകൾക്കു റജിസ്ട്രേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 10, 17, 24, 31, സെപ്റ്റംബർ 7, 9 തീയതികളിൽ കഴക്കൂട്ടം അലൻ ഫെൽഡ്മൻ പബ്ലിക് സ്കൂൾ ഹാളിലാണു ടെസ്റ്റുകൾ.
മുംബൈ∙ യുപിഎസ്സി പരീക്ഷയ്ക്ക് വ്യാജ രേഖകൾ സമർപ്പിച്ച കേസിൽ ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കർക്ക് ഡൽഹി പൊലീസ് നോട്ടിസ് നൽകും. പ്രാഥമിക അന്വേഷണം നടത്തി വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റു തെളിവുകളും ശേഖരിക്കാൻ ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
മുംബൈ ∙ വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ജോലി നേടിയെന്ന ആരോപണം നേരിടുന്ന പ്രൊബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിനും കുടുംബത്തിനുെമതിരെ മഹാരാഷ്ട്രാ സർക്കാർ അന്വേഷണം ഉൗർജിതമാക്കി. കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ടായിട്ടും പ്രവേശന പരീക്ഷകളിൽ ആനുകൂല്യം നേടാനായി പൂജ ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് പലവട്ടം സംഘടിപ്പിക്കുകയും അതുപയോഗിച്ച് അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തതെങ്ങനെയെന്നു കണ്ടെത്താൻ മഹാരാഷ്ട്ര പൊലീസ് നടപടി തുടങ്ങി.
ന്യൂഡൽഹി ∙ 2029 വരെ തുടരാമായിരുന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ മനോജ് സോണി രാജിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വിശ്വസ്തനായി അറിയപ്പെടുന്ന മനോജ് സോണി വ്യക്തിപരമായ കാരണങ്ങൾ കാട്ടി ഒരു മാസം മുൻപാണു രാജി നൽകിയത്. രാജി രാഷ്ട്രപതി ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നാണു വിവരം.
ന്യൂഡൽഹി∙ യുപിഎസ്സി ചെയർമാൻ മനോജ് സോണി രാജിവച്ചു. കാലാവധി അവസാനിക്കാൻ 5 വർഷം ബാക്കി നിൽക്കെയാണ് രാജി പ്രഖ്യാപനം. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. രണ്ടാഴ്ച മുമ്പാണ് സോണി രാജിക്കത്ത് നൽകിയതെന്നും എന്നാൽ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. തെറ്റായ രേഖകൾ നൽകി സിവിൽ
Results 1-10 of 68