Activate your premium subscription today
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ കരാർ അധ്യാപക നിയമനത്തിനായി യുജിസി ചട്ടം ലംഘിച്ചു തയാറാക്കിയ വിവാദ റാങ്ക് പട്ടിക സിൻഡിക്കറ്റ് യോഗത്തിലെ എൽഡിഎഫ് ഭൂരിപക്ഷം ഉപയോഗിച്ച് അംഗീകരിച്ചെങ്കിലും വൈസ് ചാൻസലർ ഒപ്പിടാതെ തീരുമാനം നടപ്പാവില്ല. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വൈസ് ചാൻസലർ സിൻഡിക്കറ്റ് തീരുമാനത്തിനെതിരെ സത്യവാങ്മൂലം നൽകുമെന്നാണ് അറിയുന്നത്. യുജിസി ചട്ടങ്ങൾ അനുസരിച്ചല്ല അധ്യാപക നിയമനമെന്നും ഇതു നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെന്നും അറിയിച്ചാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സത്യവാങ്മൂലം നൽകുക. കോടതി വിധിക്കു വിധേയമായി മാത്രമേ നിയമനം നടക്കൂവെന്ന് ഉറപ്പായതോടെയാണു വിസി തീരുമാനത്തിൽ ഒപ്പുവയ്ക്കാത്തതെന്നു സൂചനയുണ്ട്.
ന്യൂഡൽഹി ∙ യുകെയിലെ സതാംപ്ടൻ യൂണിവേഴ്സിറ്റിയുടെ ഗുരുഗ്രാം ക്യാംപസിൽ യുജി, പിജി പ്രോഗ്രാമുകളിലേക്ക് 29 വരെ അപേക്ഷിക്കാം.
ന്യൂഡൽഹി ∙ അസൈൻമെന്റ് എഴുതാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടിയെന്ന് ആരോപിച്ച് വിദ്യാർഥിയെ തോൽപിച്ച സർവകലാശാലയ്ക്കു പഞ്ചാബ്-ഹരിയാന ഹൈക്കോടതി നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ കീഴിൽ നിയമ ഗവേഷണം ചെയ്തിട്ടുള്ള അഭിഭാഷകനും രണ്ടാം വർഷ എൽഎൽഎം വിദ്യാർഥിയുമായ കൗസ്തുഭ് ശക്കർവാർ, ഒപി
ലണ്ടൻ ∙ ബ്രിട്ടണിൽ ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ ഫീസ് വർധിപ്പിച്ചു.
കോഴിക്കോട്∙ കൊയിലാണ്ടി മുചുകുന്ന് കോളജിൽ തിരഞ്ഞെടുപ്പിന് ശേഷം ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം. യുഡിഎഫ് വിദ്യാർഥി സംഘടനാ പ്രവർത്തകർക്ക് അരിയിൽ ഷുക്കൂറിന്റെ ഗതി വരും എന്നായിരുന്നു മുദ്രാവാക്യം. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് കെഎസ്യു സ്ഥാനാർഥി വിജയിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്.
കോട്ടയം ∙ കോടികൾ മുടക്കി എംജി സർവകലാശാല ആരംഭിച്ച ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളും ഓൺലൈൻ പരീക്ഷാകേന്ദ്രവും പരാജയമെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഇതിനായി 6.1 കോടി രൂപയാണു ചെലവഴിച്ചത്.
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ അസി. പ്രഫസർമാരുടെ കരാർ നിയമനത്തിനുള്ള സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി സിൻഡിക്കറ്റ് അംഗമായ ഡിവൈഎഫ്ഐ നേതാവ് ജെ.എസ്.ഷിജുഖാനെ ചുമതലപ്പെടുത്തിയതിൽ വൈസ് ചാൻസലർക്കു കടകവിരുദ്ധമായ വിശദീകരണവുമായി സർവകലാശാല.
കോട്ടയം ∙ സിപാസ് (സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്) സൊസൈറ്റിയുടെ കീഴിലുള്ള കോളജുകളുടെ അഫിലിയേഷൻ ഫീസിനത്തിൽ എംജി സർവകലാശാലയ്ക്കു ലഭിക്കാനുള്ള ലക്ഷക്കണക്കിനു തുക പൂർണമായും ഇളവു ചെയ്യണമെന്നു സിൻഡിക്കറ്റ് യോഗത്തിൽ ശുപാർശ. ഇതു നടപ്പായാൽ വൻ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സർവകലാശാലയുടെ വരുമാനത്തിൽ വീണ്ടും കുറവുണ്ടാകും. സിൻഡിക്കറ്റ് അംഗം ഡോ. ബാബു മൈക്കിൾ നയിക്കുന്ന ഉപസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ശുപാർശയുള്ളത്. തീരുമാനം അടുത്ത യോഗത്തിലേക്കു മാറ്റി. റജിസ്ട്രാർ നിയമനവും അടുത്ത സിൻഡിക്കറ്റ് യോഗത്തിൽ പരിഗണിക്കും.
തിരുവനന്തപുരം∙ കേരളത്തിലെ സര്വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സര്വന്റ് തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള് പിഎസ്സിയുടെ വെബ്സൈറ്റിലും ഉദ്യോഗാര്ഥികളുടെ പ്രൊഫൈലിലും ലഭ്യമാണ്. ആദ്യമായാണ് ഈ തസ്തികയില് പിഎസ്സി തിരഞ്ഞെടുപ്പു നടത്തുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും അല്ലാതെയുമാണ് വര്ഷങ്ങളായി ഈ തസ്തികയിലെ നിയമനം നടത്തിയിരുന്നത്.
ന്യൂഡൽഹി ∙ പ്രത്യേക പ്രവേശന പരീക്ഷ പുനഃസ്ഥാപിക്കുക, സർവകലാശാലയിൽ ജാതി സെൻസസ് നടത്തുക, പുതിയ ഹോസ്റ്റൽ തുറക്കുക, ക്യാംപസിൽ ലൈബ്രറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥി യൂണിയൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
Results 1-10 of 384