Activate your premium subscription today
നെഞ്ചിലേക്ക് മൂന്നുപ്രാവശ്യം വെടിയുതിർത്ത് ഒരാൾക്ക് ആത്മഹത്യ ചെയ്യാൻ സാധിക്കുമോ? കേരളം ഒന്നടങ്കം സംശയിച്ച; സാധിക്കില്ലെന്ന് സിബിഐയും കോടതിയും വിധിയെഴുതിയ, പിന്നീട് തിരുത്തിയ ഒരു കേസ് പറഞ്ഞുതരും അതിനുത്തരം. 42 വർഷങ്ങൾക്കു മുൻപു നടന്ന, ഏറെ കോളിളക്കം സൃഷ്ടിച്ച പാനൂർ സോമൻ കേസ്! ജോജു ജോർജ് നായകനായ ‘ഇരട്ട’ എന്ന സിനിമയിലെ ക്ലൈമാക്സ് സോമൻ കേസിനെ വീണ്ടും മലയാളികളുടെ ഓർമകളിലേക്കെത്തിക്കുന്നു. 1981 മാർച്ച് 12ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടടുത്ത്, കണ്ണൂർ ജില്ലയിലെ പാനൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന ജോർജ് സോമൻ സർവീസ് റിവോൾവറിൽ നിന്നുതിർന്ന വെടിയേറ്റു മരിച്ചു. 3 വെടിയുണ്ടയാണു നെഞ്ചിൽ തറച്ചത്. ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ ആറോളം പൊലീസുകാർ സ്റ്റേഷനിലുള്ളപ്പോൾ നടന്ന ഈ സംഭവം കൊലപാതകമാണെന്ന് പലരും ആദ്യമേ വിധിയെഴുതി. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ആത്മഹത്യയാണെന്ന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ പിന്നീട് അന്വേഷിച്ച സിബിഐ ഇത് കൊലപാതകമാണെന്നു സ്ഥാപിച്ച് സ്റ്റേഷനിലുണ്ടായിരുന്ന 7 പൊലീസുകാർക്കെതിരെ കൊലക്കുറ്റം,ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. 3 പൊലീസുകാർക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് തലശ്ശേരി സെഷൻസ് കോടതിയുടെ വിധി. ഹൈക്കോടതിയിലെത്തിയപ്പോൾ ആദ്യം വധശിക്ഷ വിധിക്കുകയും പിന്നാലെ മൂന്നു പ്രതികളെയും വെറുതേ വിടുന്നുവെന്നുമുള്ള നാടകീയ ക്ലൈമാക്സ്! അന്ന് പാനൂർ സ്റ്റേഷനിൽ നടന്നത് എന്താണ്? ഒരാൾക്കു നെഞ്ചിൽ മൂന്നു തവണ സ്വയം നിറയൊഴിക്കാൻ സാധിക്കുന്നത് എങ്ങനെ? വിശദമായി പരിശോധിക്കാം.
പാൻ ഇന്ത്യൻ പ്രേക്ഷകരെ ആകർഷിച്ച് ജോജുവിന്റെ ‘ഇരട്ട’. ഓൺലൈൻ പ്ളാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത് മുതല്‍ പല വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ തുടരുകയാണ് കറ കളഞ്ഞ ഇമോഷനൽ ത്രില്ലറായ ഇരട്ട. അഭിനയത്തിൽ ജോജു ജോർജ് ഒരു അസാമാന്യ പ്രതിഭയാണെന്ന് ആവർത്തിച്ച് തെളിയിച്ച ചിത്രം കൂടിയാണ് ഇരട്ട.
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ‘ഇരട്ട’യുടെ സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ. ജോജു ജോർജ് ഇരട്ട വേഷത്തിൽ അഭിനയിച്ച ചിത്രമായ ഇരട്ടയുടെ സംവിധായകൻ രോഹിത്തിനെ തേടി ഷാറുഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസ് ആയ റെഡ് ചില്ലീസ് ആണ് എത്തിയത്. ഇരട്ടയുടെ തിരക്കഥ എഴുതിയതും രോഹിത് തന്നെയായിരുന്നു. ഒരു ബോളിവുഡ് സിനിമയ്ക്കു
ഷഹബാസ് അമന്റെ ആലാപനത്തിൽ ഇരട്ടയിലെ ആദ്യ ഗാനമായ 'പുതുതായൊരിത്' ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. മുഹ്സിൻ പരാരിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകിയപ്പോൾ ആ മനോഹര ഗാനം പാടിയിരിക്കുന്നത് ഷഹബാസ് അമൻ ആണ്. ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടിരിക്കുന്ന മറ്റു കലാകാരന്മാർ
ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായി നവാഗതനായ രോഹിത്.എം.ജി.കൃഷ്ണന് സംവിധാനം ചെയ്ത ‘ഇരട്ട’ സിനിമയെ അഭിനന്ദിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. ചിത്രം ഒരു ക്ലാസിക്കാണെന്നും ഒരു പ്രേക്ഷകനെന്ന നിലയില്‍ അഭിമാനത്തോടെയല്ലാതെ തിയറ്റര്‍ വിട്ട് ഇറങ്ങാനാകില്ലെന്നും ഷാരിസ് പറഞ്ഞു. ‘‘ഒരു തിരക്കഥാകൃത്ത് എന്ന
മലയാള സിനിമയിൽ തന്റേതായ സ്ഥാനം പിടിച്ചടക്കി വീണ്ടും ജോജു ജോർജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലുംജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീർത്ത ജോജു ജോർജ് ഇത്തവണ അഭിനയത്തിൽ മത്സരിക്കുന്നത് തന്നോട് തന്നെയാണ്. ഇരട്ടയിൽ പ്രമോദ് കുമാർ, വിനോദ് കുമാർ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു
പേരിൽത്തന്നെ കൗതുകമൊളിപ്പിച്ചാണ് ‘ഇരട്ട’ സിനിമ പ്രേക്ഷകരിലേക്കെത്തിയത്. പേരിലെ കൗതുകം പോസ്റ്ററിലും ട്രെയിലറിലും കൂടി ആയതോടെ ജോജുവിന്റെ ഇൗ സിനിമയ്ക്കായുള്ള കാത്തിരുപ്പും നീണ്ടു. ഒരു മികച്ച കുറ്റാന്വേഷണ കഥയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഗൗരവമേറിയ കഥാപശ്ചാത്തലമാണ് കൈകാര്യം
Results 1-7