Activate your premium subscription today
കൊച്ചി∙ നടൻ ദിലീപിനു ശബരിമല സന്നിധാനത്ത് വിഐപി ദർശനം അനുവദിച്ചതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എങ്ങനെയാണ് ഇത് അനുവദിച്ചത് എന്നും ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ല എന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്ന് ആവർത്തിച്ച് മുന്‍ ഡിജിപി ആര്.ശ്രീലേഖ. ദിലീപിനെതിരെ കോടതിയിൽ തെളിവില്ലെന്ന ആര്.ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ അതിജീവിത നിയമനടപടി സ്വീകരിച്ച സാഹചര്യത്തിൽ മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു അവർ. "'എനിക്ക് ആരേയും പേടിയില്ല. പറയുന്നവർ പറയട്ടെ. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് ബോധ്യമുണ്ട്,'' ആര്.ശ്രീലേഖ പറഞ്ഞു.
കൊച്ചി∙ തന്നെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്.ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹര്‍ജി നല്കി. കേസിൽ ദിലീപിനെതിരെ തെളിവുകളില്ല എന്ന തരത്തിൽ, ശ്രീലേഖ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപണമുന്നയിച്ചിരുന്നെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമാണ് അതിജീവിതയുടെ വാദം.
കൊച്ചി ∙ നടൻ ദിലീപിനും സംഘത്തിനും പൊലീസ് അനർഹമായ ഒരു സഹായവും ചെയ്തു കൊടുത്തിട്ടില്ലെന്ന് ശബരിമല സന്നിധാനം സ്പെഷൽ ഓഫിസർ പി.ബിജോയ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദിലീപ് സന്നിധാനത്ത് എത്തുന്ന കാര്യത്തിൽ മുൻകൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ല. നടനു പ്രത്യേകമായി ഒരു പരിഗണനയും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് മറ്റന്നാൾ പരിഗണിക്കാനായി മാറ്റി.
തിരുവനന്തപുരം∙ ശബരിമലയില്‍ നടന് ദിലീപിന് വിഐപി പരിഗണന നല്‍കിയെന്ന ആക്ഷേപത്തില്‍ 4 ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ്. ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. വിശദീകരണം കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. കുറച്ചു നേരത്തേക്കു ദര്‍ശനം തടസ്സപ്പെട്ടെന്ന് വിജിലന്‍സ് കണ്ടെത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, എക്സിക്യൂട്ടിവ് ഓഫിസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടിസ്.
പത്തനംതിട്ട∙ ശബരിമലയിൽ കഴിഞ്ഞദിവസം ഹരിവരാസന സമയം നടൻ ദിലീപിന് പ്രത്യേക പരിഗണന നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള മുൻകരുതലുകൾ കൈക്കൊളളുമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ബോർഡ് വ്യക്തമാക്കി.
നിറഞ്ഞ സദസിനു മുന്നിൽ കാവ്യയെ സംസാരിക്കാൻ ക്ഷണിച്ച് ദിലീപ്. അപ്രതീക്ഷിതമായ ക്ഷണത്തിൽ ആദ്യം പരുങ്ങിയ കാവ്യ പിന്നീട് ഹൃദ്യമായി സംസാരിച്ചു. ഒരു സ്വകാര്യ ചടങ്ങിന്റെ വേദിയിൽ വച്ചാണ് രമേശ് പിഷാരടിയും ദിലീപും സംസാരിച്ചതിന് ശേഷം അടുത്ത് നിൽക്കുകയായിരുന്ന കാവ്യയോട് സംസാരിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ ഇത്തവണ പെട്ടു' എന്ന് പറഞ്ഞു കൊണ്ടാണ് കാവ്യ സംസാരം തുടങ്ങിയത്.
കൊച്ചി ∙ ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ വിമർശനം തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദിച്ച കോടതി, മുന്നിൽ നിൽക്കുന്ന ആൾ വിഐപി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഹരിവരാസന സമയത്ത്
കൊച്ചി∙ ശബരിമലയില്‍ നടൻ ദിലീപ് വിഐപി ദർശനം നടത്തിയതിനെതിരെ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. പൊലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തിയെന്നു കോടതി ചോദിച്ചു. ഹരിവരാസനം പാടുന്ന സമയം മുഴുവൻ ദിലീപിന് സന്നിധാനത്ത് നിൽക്കാൻ എങ്ങനെ അവസരം കിട്ടിയെന്നും വിഷയം ചെറുതായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.
നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. വ്യാഴാഴ്ച നട അടയ്ക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ശബരിമലയിലെത്തിയ ദിലീപ് പ്രാര്‍ഥിച്ച ശേഷം കാണിക്കയിട്ടിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലും നടൻ ശബരിമല ദര്‍ശനം നടത്തിയിരുന്നു. അതേസമയം
Results 1-10 of 788