Activate your premium subscription today
താരസംഘടനയായ അമ്മയുടെ തകർച്ചയ്ക്കു കാരണം തലപ്പത്തിരുന്നവരുടെ നീതിയില്ലായ്മയും കെടുകാര്യസ്ഥതയുമാണെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ആയിരുന്ന ഇടവേള ബാബു സ്വന്തം കുടുംബ സ്വത്തു പോലെയായിരുന്നു സംഘടനയെ കണ്ടിരുന്നതെന്ന് ആലപ്പി അഷറഫ് പറയുന്നു. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത താരങ്ങൾ ‘അമ്മ’യിലെ അംഗത്വത്തിനായി കാത്തു നിൽക്കുമ്പോൾ വൻ തുക വാങ്ങി ബിസിനസ്സുകാർക്കുൾപ്പടെ ഉള്ളവർക്ക് അംഗത്വം നൽകിയിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. നടിമാർക്കാണെങ്കിൽ പണമില്ലെങ്കിലും മറ്റു അഡ്ജസ്റ്റമെന്റുകൾക്ക് തയാറുണ്ടെങ്കിൽ മെമ്പർഷിപ്പ് കൊടുക്കാം എന്ന് സോഷ്യൽ മീഡിയയിലൂടെ പലരും വിളിച്ചു പറഞ്ഞിരുന്നുവെന്നും അഷ്റഫ് പറയുന്നു.
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകിയപ്പോൾ തങ്ങളെ അറിയാക്കാതെ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടണമെന്ന മാധ്യമപ്രവർത്തകരുടെ അപ്പീലിൽ ഇന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവില്ല. ഒരു പരാതി കൂടി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് സർക്കാർ ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്തുവിടണമെന്നാണ് മാധ്യമ പ്രവർത്തകർ അപ്പീലിൽ ആവശ്യപ്പെട്ടത്.
കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തു വന്ന ആരോപണത്തിൽ അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ എടുത്ത കേസിനു താൽക്കാലിക സ്റ്റേ. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18 വരെയാണ് ജസ്റ്റിസ് എ.ബദറുദീൻ സ്റ്റേ അനുവദിച്ചിരിക്കുന്നത്.
കൊച്ചി∙ നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ വീണ്ടും ഹാജരായിരിക്കുന്നത്.
കൊച്ചി∙ നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ജാമ്യത്തിൽവിട്ടു. രാവിലെ കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ ഇടവേള ബാബുവിനു പൊലീസ് നിർദേശം നൽകിയിരുന്നു. പത്തു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിനുശേഷം ഒരു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചി∙ നടിയെ പീഡിപ്പിച്ചെന്ന കേസിൽ എം.മുകേഷ് എംഎൽഎയ്ക്കു മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചേക്കും. മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാകും സർക്കാർ ഹൈക്കോടതിൽ അപ്പീൽ നൽകുക. പരാതിക്കാരിയുടെ മൊഴിയടക്കം വിശദമായി പരിശോധിച്ചാണു സെഷൻസ് കോടതി ഉത്തരവെന്നും ഇത് വിചാരണയെ ബാധിക്കുന്നതാണ് എന്നുമാണു ചൂണ്ടിക്കാട്ടുന്നത്.
കോഴിക്കോട് ∙ നടന്മാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ ലൈംഗികാധിക്ഷേപത്തിനു കേസെടുത്തു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടക്കാവ് പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്. 354 (എ) വകുപ്പ് പ്രകാരമാണു കേസ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴി എടുത്തിരുന്നു.
തൃശൂർ∙ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് നടന് ഇടവേള ബാബു. ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിലാണ് പദവി ഒഴിഞ്ഞത്. നടിയുടെ പരാതിയില് കേസെടുത്തതിനു പിന്നാലെ ഇടവേള ബാബുവിനെ പദവിയില് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഒരാഴ്ചയായി
കൊച്ചി ∙ നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു ഉൾപ്പെടെ ഏഴു പേർക്കെതിരെ ആരോപണമുന്നയിച്ച നടിയിൽ നിന്ന് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തു. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡിഐജി അജിതാ ബീഗം, ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്.
കൊച്ചി∙ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ജുബിത, മിനു മുനീർ എന്നിവർക്കെതിരെ പൊലീസിൽ പരാതി നൽകി ഇടവേള ബാബു. സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാർ നിയോഗിച്ച പുതിയ അന്വേഷണ സംഘത്തിനുമാണ് പരാതി നൽകിയിരിക്കുന്നത്. ഇമെയിൽ വഴിആണ് പരാതി അയച്ചത്.
Results 1-10 of 38