Activate your premium subscription today
മൂന്നാർ∙ പതിവു തെറ്റാതെ പേരയ്ക്കയും കപ്പയും തിന്നാനായി പടയപ്പ 18-ാം തവണയും ദേവികുളം സ്വദേശി ജോർജിന്റെ കൃഷിയിടത്തിലെത്തി. ഇന്നലെ പുലർച്ചെ 3.45നാണ് പടയപ്പ ദേവികുളം ലാക്കാട് ഫാക്ടറി ഡിവിഷനിലുള്ള ജോർജിന്റെ വീടിനു സമീപമെത്തിയത്. വീടിനു മുൻപിലെ ഗേറ്റ് കാലുകൊണ്ട് സാവധാനം തള്ളിത്തുറന്ന് അകത്തു കയറിയ
മൂന്നാർ∙ വ്യാപകമായി പച്ചക്കറിക്കൃഷി തിന്നുനശിപ്പിച്ച് പടയപ്പ. കുണ്ടള ഈസ്റ്റ് ഡിവിഷനിൽ മുരുകൻ അമ്പലത്തിനു സമീപം താമസിക്കുന്ന കുമരേശൻ, സൗന്ദർരാജൻ, മുരുകേശൻ, ദുരൈ എന്നിവരുടെ പച്ചക്കറികളാണു നശിപ്പിച്ചത്.18നു രാത്രി 10ന് ആണ് പടയപ്പ കുണ്ടള ഈസ്റ്റ് ഡിവിഷനിലിറങ്ങിയത്.കൃഷിയിടത്തിലിറങ്ങിയ പടയപ്പ തൊഴിലാളികൾ
മൂന്നാർ ∙ ഒരു മാസമായി തോട്ടം മേഖലയിൽ മേഞ്ഞുനടക്കുന്ന പടയപ്പ വട്ടവടയ്ക്കു സമീപമെത്തി. ഇതോടെ കൃഷികൾ നശിപ്പിക്കുമെന്ന ആശങ്കയിലായിരിക്കുകയാണ് വട്ടവടയിലെ പച്ചക്കറി കർഷകർ. കുണ്ടള, ചെണ്ടുവര, ചിറ്റുവര മേഖലകളിലാണ് കഴിഞ്ഞ ഒരു മാസമായി പടയപ്പ കഴിയുന്നത്. ഈ മേഖലയിൽ തൊഴിലാളികൾ നട്ടുവളർത്തുന്ന പച്ചക്കറികൾ
മൂന്നാർ∙ ജനവാസ മേഖലയിലിറങ്ങിയ പടയപ്പ പച്ചക്കറിക്കൃഷി നശിപ്പിച്ചു. സൈലന്റ് വാലി രണ്ടാം ഡിവിഷനിൽ എ.ഭാസ്കരൻ എന്ന കർഷകന്റെ കാരറ്റ്, കാബേജ് കൃഷികളാണ് ഇന്നലെ പുലർച്ചെയെത്തിയ പടയപ്പ തിന്നു നശിപ്പിച്ചത്.ഇന്നലെ പുലർച്ചെ മൂന്നിനാണ് പടയപ്പ കൃഷിയിടത്തിലിറങ്ങിയത്. വിളവെടുക്കാറായി നിന്നിരുന്ന 2500 ചുവട് കാബേജ്
മൂന്നാർ ∙ രണ്ടാഴ്ചയായി ജനവാസ മേഖലകളിൽ നിന്നു മാറാതെ കാട്ടുകൊമ്പൻ പടയപ്പ. പത്തു ദിവസമായി ചെണ്ടുവര ലോവർ ഡിവിഷനിലായിരുന്ന പടയപ്പ മേഖലയിലെ തൊഴിലാളികളുടെ വാഴകളും പച്ചക്കറി കൃഷികളും വ്യാപകമായി തിന്നു നശിപ്പിച്ചിരുന്നു.ഇതിനു ശേഷമാണ് രണ്ടു ദിവസം മുൻപ് എക്കോ പോയിന്റ്, അരുവിക്കാട് മേഖലയിലെത്തിയത്.
മൂന്നാർ ∙ കൊമ്പുകളിൽ കുരുങ്ങിയ പ്ലാസ്റ്റിക് ചാക്ക് പൂർണമായി ഒഴിവായതോടെ പടയപ്പ വീണ്ടും സജീവമായി. കുണ്ടളയ്ക്ക് സമീപമുള്ള ചെണ്ടുവര ലോവർ ഡിവിഷനിലാണ് കഴിഞ്ഞ 10 ദിവസമായി പടയപ്പ എന്ന കാട്ടാന മേഞ്ഞു നടക്കുന്നത്.ഇന്നലെ രാവിലെയും തൊഴിലാളി ലയങ്ങൾക്ക് സമീപമെത്തി വാഴകളും പച്ചക്കറി കൃഷിയും തിന്ന ശേഷം സമീപത്തെ
മൂന്നാർ ∙ കൊമ്പുകളിൽ കുരുങ്ങിയ പ്ലാസ്റ്റിക് ചാക്ക് ഭിത്തിയിൽ ഉരച്ച് സ്വയം മോചിതനായി മൂന്നാറിലെ കാട്ടാന പടയപ്പ. പ്ലാസ്റ്റിക് കുരുങ്ങിയതോടെ തുമ്പിക്കൈ ഉയർത്താനാകാതെ പടയപ്പ ദുരിതത്തിലായത് കഴിഞ്ഞ ദിവസം വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് നാല് വാച്ചർമാരെ പടയപ്പെയെ നിരീക്ഷിക്കാൻ ഏർപ്പാടാക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കുണ്ടളയ്ക്കു സമീപമുള്ള ചെണ്ടുവര ലോവർ ഡിവിഷനിലെ ജനവാസ മേഖലയിലാണ് പടയപ്പ എന്ന കാട്ടാന മേഞ്ഞുനടക്കുന്നത്....
മറയൂർ∙ കഴിഞ്ഞ ഒരാഴ്ചയായി പാമ്പൻമലയിൽ കണ്ട പടയപ്പ എന്ന ഒറ്റയാൻ ഇന്നലെ വൈകിട്ട് 5ന് പശുവിനു തീറ്റപ്പുല്ലുമായിപ്പോയ ബൈക്ക് യാത്രക്കാരെ ഓടിച്ചു. ബൈക്ക് താഴെയിട്ട് ഓടിയ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാമ്പൻമല സ്വദേശികളായ പരമശിവൻ (48), രഞ്ജിത്ത് (35) എന്നിവരെയാണ് പടയപ്പ ഓടിച്ചത്. മറയൂർ മൂന്നാർ
മറയൂർ∙ കഴിഞ്ഞ ഒരാഴ്ചയായി പാമ്പൻമലയിൽ കണ്ട പടയപ്പ എന്ന ഒറ്റയാൻ ഇന്നലെ വൈകിട്ട് 5ന് പശുവിനു തീറ്റപ്പുല്ലുമായിപ്പോയ ബൈക്ക് യാത്രക്കാരെ ഓടിച്ചു. ബൈക്ക് താഴെയിട്ട് ഓടിയ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാമ്പൻമല സ്വദേശികളായ പരമശിവൻ (48), രഞ്ജിത്ത് (35) എന്നിവരെയാണ് പടയപ്പ ഓടിച്ചത്. മറയൂർ മൂന്നാർ റോഡിൽ നിന്നു പാമ്പൻമലയിലേക്ക് പോക്കറ്റ് റോഡിലൂടെ പോകവേയാണു 10 മീറ്റർ മാത്രം അകലെ പടയപ്പ നിൽക്കുന്നത്കണ്ടത്.
മൂന്നാർ∙ കാട്ടാനയായ പടയപ്പയുടെ മുൻപിൽ പെട്ട വൈദികൻ ഉൾപ്പെടെ അഞ്ചു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടു വാഹനങ്ങൾക്ക് ചെറിയ തോതിൽ കേടുപാടുകൾ വരുത്തി. ഇന്നലെ വൈകിട്ട് 6ന് നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിനു സമീപത്തുവച്ചാണ് സംഭവം. കോന്നിയിയിൽ നിന്നെത്തിയ മാർത്തോമ സഭയിലെ വൈദികനും മറ്റ് നാലു
Results 1-10 of 62