Activate your premium subscription today
ഗൂഡല്ലൂർ ∙ കൂനൂരിന് സമീപം വണ്ണാറ പേട്ടയിൽ നിർത്തിയിട്ടിരുന്ന മൂന്നു കാറുകൾ കത്തി നശിച്ചു.കാറുകൾ നിർത്തിയിട്ടിരുന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന വനത്തിലെ അടിക്കാടുകളിലൂടെ പടർന്നുകയറിയ തീയാണു കാറുകൾ കത്താൻ കാരണം. കൂനൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരും മണിക്കൂറോളം ശ്രമിച്ചാണു തീ
ബത്തേരി ∙ വയനാട് വന്യജീവി സങ്കേതത്തിൽ വൻ അഗ്നിബാധ. ബത്തേരി റേഞ്ചിൽ മൂന്നു കിലോമീറ്ററോളം ദൂരത്തിലാണു തീ പടർന്നത്. ചിലയിടത്ത് സ്വകാര്യ ഭൂമിയിലേക്കും തീ പടർന്നു കയറി. വനപാലകരും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു 5 മണിക്കൂറോളം വിശ്രമമില്ലാതെ പ്രയത്നിച്ചാണു തീ നിയന്ത്രണ വിധേയമാക്കിയത്. ബത്തേരി
ബത്തേരി∙ വയനാട് മൂലങ്കാവിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കി. 100 ഹെക്ടറോളം വനം കത്തിനശിച്ചതായാണ് നിഗമനം. ബത്തേരിൽ നിന്നും കൽപറ്റയിൽ നിന്നും അഗ്നിശമന സേനയുടെ 4 യൂണിറ്റ് വാഹനങ്ങൾ എത്തി അഞ്ചരമണിക്കൂർ പ്രവർത്തിച്ചാണ് തീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടരുന്നത് തടഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥരും
എടക്കര ∙ കാട് കത്തുന്ന സാഹചര്യത്തിൽ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടൽ നടപടി തൽക്കാലത്തേക്ക് വേണ്ടെന്ന നിലപാടെടുത്ത് വനം വകുപ്പ്. കാട്ടുതീ കൂടുതലുണ്ടായ വഴിക്കടവ് റേഞ്ചിനു കീഴിലെ വാച്ചർമാരോട് ജോലിയിൽ തുടരാൻ റേഞ്ച് ഫോസ്റ്റ് ഓഫിസർ നിർദേശം നൽകി. മറ്റു റേഞ്ചുകളിലെ വിവിധ സ്റ്റേഷനുകളിൽനിന്നു
ഗൂഡല്ലൂർ തൊറപ്പള്ളിക്കടുത്ത് മാക്കം മൂലയിലെ ഫോറസ്റ്റ് ഓഫിസിന് സമീപം വനത്തിൽ കാട്ടുതീ പടർന്ന് ഒരേക്കറോളം വനം കത്തി നശിക്കുന്നു. ഗൂഡല്ലൂരിൽ നിന്നു ഫയർഫോഴ്സ് ജീവനക്കാരെത്തി തീ കെടുത്തി. ഈ ഭാഗത്തുള്ള മുളങ്കൂട്ടത്തിനാണ് തീ പടർന്നത്.
ചെറുതോണി ∙ ഇടുക്കി മീനുളിയാൻ പാറ വനമേഖല കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയിൽ കത്തിനശിച്ചു. കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സംരക്ഷിത വനപ്രദേശമാണ് അപ്രതീക്ഷിതമായി പടർന്ന കാട്ടുതീയിൽ കത്തിയത്. അപൂർവമായ ഔഷധ സസ്യങ്ങൾ വളരുന്ന ഈ കാട് ഒട്ടേറെ സംരക്ഷിത ഉരഗവർഗ ജീവികളുടെ
താമരശ്ശേരി∙ ചുരത്തിൽ കാട്ടു തീ പടർന്ന് 3 ഹെക്ടറോളം അടിക്കാട് കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 ന് 1,2 വളവുകൾക്കിടയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന് പടർന്ന തീ വനം വകുപ്പിന്റെ തേക്കുംതോട്ടത്തിലേക്കും വനത്തിലേക്കുംവ്യാപിച്ചു.മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ഹൈവേ പൊലീസും ചുരം സംരക്ഷണ
പുൽപള്ളി ∙ വേനൽ ശക്തമായതോടെ അതിർത്തി വനങ്ങൾ കരിഞ്ഞുണങ്ങി. വയനാടിനോട് അതിർത്തി പങ്കിടുന്ന കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹൊള, തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതങ്ങളാണ് ചെറിയൊരു തീപ്പൊരിയുണ്ടായാൽ പോലും ചാമ്പലാകുമെന്ന അവസ്ഥയിലേക്ക് നീങ്ങുന്നത്.കാട്ടു തീയുണ്ടായാൽ കോരിയൊഴിക്കാൻ തുള്ളി വെള്ളം പോലും
ഗൂഡല്ലൂർ ∙ കൂനൂർ ഭാഗത്ത് 6 ദിവസമായി പടർന്നു കത്തുന്ന കാട്ടുതീ കെടുത്താൻ കഴിയാതെ വന്നതോടെ വനംവകുപ്പ് വ്യോമസേനയുടെ സഹായം തേടി. കോയമ്പത്തൂരിനടുത്തുള്ള സൂളൂരിലെ വ്യോമസേന വിമാനത്താവളത്തിൽ നിന്നും ഹെലികോപ്റ്ററിൽ വെള്ളം കൊണ്ടു വന്നു വനത്തിൽ തളിച്ചു തുടങ്ങി. കൂനൂരിനടുത്തുള്ള റാലിയ അണക്കെട്ടിൽ നിന്നാണ്
ഊട്ടി / ഗൂഡല്ലൂർ ∙ കൂനൂരിനു സമീപം ഫോറസ്റ്റ് ഡേലിൽ ആറു ദിവസമായി പടർന്നുകൊണ്ടിരിക്കുന്ന കാട്ടുതീ അണയ്ക്കാൻ പറ്റാതായതോടെ വനംവകുപ്പ് വ്യോമസേനയുടെ സഹായം തേടി. സൂളൂരിലെ വ്യോമസേനാ താവളത്തിൽ നിന്നുള്ള ഹെലികോപ്റ്റർ ഉപയോഗിച്ചു കൂനൂരിലെ റേലിയോ അണക്കെട്ടിൽ നിന്നു വെള്ളം എത്തിച്ചു തീയണയ്ക്കാൻ
Results 1-10 of 90