Activate your premium subscription today
അടിക്കടി രൂപപ്പെടുന്ന ഉഷ്ണതരംഗവും ചുഴലിക്കാറ്റുകളും കടലിന്റെ ആവാസവ്യവസ്ഥ തകിടം മറിച്ചെന്നു പഠനങ്ങൾ. ചൂട് അസഹനീയമാകുമ്പോൾ ഉപരിതല മത്സ്യങ്ങളായ അയലയും മത്തിയുമെല്ലാം താഴ്നിരപ്പിലേക്കു നീങ്ങുകയോ പ്രദേശം വിട്ടുപോകുകയോ ചെയ്യുന്നു. ഡിസംബറിലെ ചൂര സീസൺ, ജനുവരിയിലെ ചാള സീസൺ, വേളാവ്, പാര, കണവ കൊയ്ത്ത് എന്നിവ ഇത്തവണ തീരെ കുറഞ്ഞു.
കടലൊരുക്കുന്ന വിസ്മയമാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം. മനോഹരമായ പവിഴപുറ്റുകളും സമുദ്രജൈവ സമ്പത്തുമാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. എന്നാൽ ഇവയ്ക്ക് കോട്ടംതട്ടുകയാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനത്തിൽ വ്യക്തമാക്കുന്നു.
ചെന്നൈ ∙ വെള്ളത്തിലൂടെ ഊളിയിട്ട് താഴ്ന്നും പൊങ്ങിയും ഓടിനടക്കുന്ന ചെറുമീനുകൾ മുതൽ ആമസോൺ മഴക്കാടുകളിലെ മീനുകൾ വരെ നീന്തിത്തുടിക്കുന്ന അക്വേറിയം മുന്നിലെത്തിയാൽ എങ്ങനെയിരിക്കും. ഇത്തരത്തിൽ മീനുകളുടെയും അക്വേറിയത്തിന്റെയും സാമ്രാജ്യമാണ് ഇസിആറിലുള്ള മറൈൻ കിങ്ഡം. മീനുകളെയും വെള്ളത്തെയും
ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം പാർക്ക് അബുദാബിയിൽ തുറന്നു. യാസി ദ്വീപിലെ തീം പാർക്കിലായിരിക്കും ഇനി ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം. മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയമാണിത്. അഞ്ച് ഇൻഡോർ തലങ്ങളിലായി നിർമിച്ച ഈ പാർക്കിൽ സ്രാവുകൾ, വിവിധതരം മത്സ്യങ്ങള്, കടലാമകൾ, ഉരഗങ്ങൾ, ഉഭയജീവികൾ, എന്നിവയുൾപ്പെടെ
മറ്റു ജീവജാലങ്ങളോട് മനുഷ്യൻ കാണിക്കുന്ന ക്രൂരതകൾക്ക് അറുതിയില്ല. സംരക്ഷിത വിഭാഗത്തിൽപ്പെട്ട ജീവികളെ പോലും വെറുതെ വിടാൻ മനുഷ്യർ കൂട്ടാക്കാറില്ല. ഇക്കാര്യം ഒരിക്കൽക്കൂടി തെളിയിക്കുന്ന ഒരു സംഭവമാണ് പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശരീരഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ
ഡെൻമാർക്കിലെ ഫറോ ദ്വീപിൽ വർഷം തോറും നടത്തുന്ന തിമിംഗലവേട്ടയിൽ അറുപത് തിമിംഗലങ്ങളെ കൊന്നൊടുക്കി. മെയ് 8 മുതൽ 15 വരെ എല്ലാവര്ഷവും നടത്തുന്ന ഗ്രിന്ഡാ ഡ്രാപ് എന്ന ഉല്സവത്തിന്റെ ഭാഗമായാണ് നിരവധി തിമിംഗലങ്ങളെ കൊന്നത്. പല ബോട്ടുകളിലായി കടലിലെത്തി തിമിംഗലക്കൂട്ടങ്ങളെ വളഞ്ഞ് കരയിലേക്കെത്തിക്കും.
സമുദ്രത്തിലെ ഏറ്റവും അപകടകാരികളായ ഇനമാണ് ഓർക്ക തിമിംഗലങ്ങൾ അഥവാ കൊലയാളി തിമിംഗലങ്ങൾ. കൂട്ടം ചേർന്ന് ഇരയെയോ എതിരാളികളെയോ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതാണ് ഇവയുടെ പ്രധാന സ്വഭാവ സവിശേഷത. അത്തരത്തിൽ കൺമുന്നിൽ കിട്ടിയ ഗ്രേ വെയിൽ വിഭാഗത്തിൽപ്പെട്ട ഒരു തിമിംഗല കുഞ്ഞിനെ കൂട്ടംചേർന്ന് ആക്രമിക്കുന്ന ഓർക്ക
കയാക്കിങ്ങിനിടെ വിനോദത്തിനായി മീൻ പിടിക്കുന്നതിനിടയിൽ ബോട്ടിൽ കടിച്ച് ടൈഗർ സ്രാവ്. ഹവായിലാണ് സംഭവം. മീൻപിടുത്തത്തിനാണെങ്കിലും വിനോദത്തിനാണെങ്കിലും കടലിലേക്കിറങ്ങുമ്പോൾ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. കടൽ ജീവികളുടെ ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കാം. വേണ്ടത്ര സുരക്ഷാ മുൻകരുതലുകളും പരിശീലവുമില്ലെങ്കിൽ
ശരീരത്തിൽ മഴവിൽവർണങ്ങളുള്ള സീ സ്ലഗിനെ (ഒരിനം കടലൊച്ച്) ബ്രിട്ടനിലെ ഫാൾമൗത്തിനു സമീപം തീരത്തുള്ള ഒരു പാറക്കുളത്തിൽ കണ്ടെത്തി. ബീച്ചിലെത്തിയ വിക്കി ബാർലൗ എന്ന ബ്രിട്ടിഷ് വനിതയാണ് ഈ ഒച്ചിനെ കണ്ടെത്തിയത്. സ്പൈഡർ ക്രാബ് എന്നറിയപ്പെടുന്ന വലിയ ഞണ്ടുകളെ തിരഞ്ഞാണ് ഗ്രാഫിക് ഡിസൈനറായ വിക്കി ബീച്ചിലെത്തിയത്.
ന്യൂസീലൻഡിലെ നോർത്ത് ഐലൻഡ് തീരത്തടിഞ്ഞത് വിചിത്ര വസ്തു. പാപമോവ ബീച്ചിൽ പ്രഭാതസവാരിക്കെത്തിയ കൈലെ മോരമൻ ആണ് തടിക്കഷണത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിചിത്ര വസ്തുക്കളെ ആദ്യം കണ്ടത്. തടിക്കഷണമാണ് ഇതെന്നാണ് ആദ്യം കരുതിയത്. പിന്നീട് അടുത്ത് ചെന്നപ്പോളാണ് വെറും തടിക്കഷണമല്ല ഇതെന്നു വ്യക്തമായത്. വിരപോലെ
Results 1-10 of 294