Activate your premium subscription today
അഞ്ചു വ്യത്യസ്ത ജീവജാലങ്ങളെ കണ്ടെത്തിയതായി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് അധികൃതർ. ഇതോടെ കേന്ദ്രം കണ്ടെത്തിയ ഭൗമ ജീവികളുടെ എണ്ണം 791 ആയി.
ലോകത്തെ ഏറ്റവും അപൂർവ തിമിംഗലം..അതാണു പാരപ്പല്ലൻ തിമിംഗലം അഥവാ സ്പേഡ് ടൂത്ത്ഡ് തിമിംഗലം. ഈ അപൂർവ തിമിംഗലത്തെ വിശദമായി പഠിക്കാനൊരുങ്ങുകയാണു ന്യൂസീലൻഡിലെ ഒരു സംഘം ശാസ്ത്രജ്ഞർ. ന്യൂസീലൻഡിലെ മാവോറി വിഭാഗക്കാരുടെ സഹകരണത്തോടെയാണു പഠനം നടത്തുന്നത്
യുഎസ് പ്രസിഡന്റുമാരുടെ പേരിൽ ചില ജീവികളുണ്ട്. നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ചില മീനുകളുൾപ്പെടെ ഒൻപതോളം സ്പീഷീസുകൾ ബറാക്ക് ഒബാമയുടെ പേരിലാണ് അറിയുന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പ് വിജയിച്ച് അടുത്ത പ്രസിഡന്റാകാനൊരുങ്ങുന്ന ഡോണൾഡ് ട്രംപിന്റെ പേരിലും ഒരു ജീവിയുണ്ട്.
ഇരിങ്ങാലക്കുട∙ കേരളത്തിൽ പുതിയ ഇനം നിശാ ശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജിലെ ഗവേഷകർ. ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ലേപിഡോപ്ടീര ഓർഡറിലെ എഡെബിറ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവ കേരളത്തിൽ മാത്രം കാണുന്നതിനാൽ പാൻഗോര കേരളയൻസിസ് എന്ന ശാസ്ത്രീയ നാമം ആണ് നൽകിയിരിക്കുന്നത്.ജന്തുശാസ്ത്ര വിഭാഗം
ലോകമെമ്പാടും മൂവായിരത്തിലേറെ തരം പാമ്പുകളുണ്ടെന്നാണു കണക്ക്. ഇതിൽ അറൂന്നൂറോളം ഇനങ്ങൾ വിഷമുള്ളതാണ്. മൂർഖൻ, രാജവെമ്പാല, അണലി, ശംഖുവരയൻ തുടങ്ങി നമ്മുടെ നാട്ടിലുള്ളതും റാറ്റിൽ സ്നേക്, ബ്ലാക്ക് മാംബ തുടങ്ങി പരിചിതരായവരുമുൾപ്പെടെ പാമ്പുവർഗങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ ചിലന്തി വൈവിധ്യമുള്ളത് കേരളത്തിൽ. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട ജന്തുവൈവിധ്യ സർവേയിൽ വലവിരിച്ചു നിൽക്കുന്നതു കേരളത്തിൽ നിന്നു കണ്ടെത്തിയ പുതിയ 13 ഇനം ചിലന്തികൾ. ഡോ. പി.എ. സെബാസ്റ്റ്യൻ എന്ന മുൻ ഗവേഷകന്റെ പേരും ഇവയിൽ രണ്ട് എണ്ണത്തിനു നൽകി.
ന്യൂഡൽഹി ∙ ഇന്ത്യയുടെ ജൈവവൈവിധ്യത്തെ സമഗ്രമായും ശാസ്ത്രീയമായും രേഖപ്പെടുത്തിയുള്ള പരിശോധനാ പട്ടിക തയാർ. 1,04,561 സ്പീഷീസുകൾ ഉൾപ്പെട്ട ബൃഹത്തായ വിവരശേഖരം സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 109ാം സ്ഥാപകദിനം പ്രമാണിച്ചാണു പുറത്തിറക്കിയത്. ജന്തുജാലങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും Fauna of India
തിരുവനന്തപുരം ∙ കേരള സർവകലാശാല അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ ഗവേഷക സംഘം വിദൂര നിയന്ത്രിത വാഹനങ്ങൾ (സമുദ്ര റോബട്ടുകൾ) ഉപയോഗിച്ചു കേരള തീരത്തെ സമുദ്രവൈവിധ്യം രേഖപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയെന്ന് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ അറിയിച്ചു
ഇന്ത്യൻ സമുദ്രമത്സ്യസമ്പത്തിലേക്കു രണ്ടിനം മീനുകളെ കണ്ടെത്തിയതായി ചങ്ങനാശേരി സ്വദേശി ടോജി തോമസ്. പഠനങ്ങളിലൂടെ മീനുകളെ കണ്ടെത്തി അവയ്ക്കു ശാസ്ത്രീയ നാമകരണം ചെയ്ത് റീജനൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചതായി ടോജി പറഞ്ഞു.
തെക്ക് കിഴക്കൻ പസഫിക്കിൽ, ചിലിയുടെ അധീനതയിലുള്ള ദ്വീപാണ് ഈസ്റ്റർ ദ്വീപ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള സംസ്കാരങ്ങളിൽ ഒന്ന് നിലനിന്നത് ഈസ്റ്റർ ദ്വീപിലായിരുന്നു. റാപാ നൂയി എന്ന തദ്ദേശീയ നാമത്തിൽ അറിയപ്പെടുന്ന ഈ ദ്വീപിൽ നിന്നും സമീപത്തെ തീരത്ത്
Results 1-10 of 62