Activate your premium subscription today
തിരുവനന്തപുരം∙ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതിക്കെതിരെ കേരളം ഉയര്‍ത്തിയ ശക്തമായ വിയോജിപ്പ് ഫലം കണ്ടു. ദേശീയ ജല വികസന ഏജന്‍സി ഇന്നു ചേര്‍ന്ന യോഗത്തിന്റെ അജണ്ടയിൽനിന്ന് വിഷയം ഒഴിവാക്കി. ഇതോടെ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് യോഗത്തില്‍ പങ്കെടുത്തില്ല.
തിരുവനന്തപുരം∙ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പ് അറിയിക്കാന്‍ കേരളം. ഇതുമായി ബന്ധപ്പെട്ടു നാളെ ചേരുന്ന ദേശീയ ജല വികസന ഏജന്‍സി യോഗത്തില്‍ സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് കേരളത്തിന്റെ എതിര്‍പ്പ് അറിയിക്കും. അഡീ. ചീഫ് സെക്രട്ടറി പങ്കെടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു മന്ത്രി തന്നെ ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.
പത്തനംതിട്ട ∙ പമ്പ – അച്ചൻകോവിൽ – വൈപ്പാർ നദീബന്ധനം നടപ്പാക്കിയാൽ 508 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന കണക്ക് കാണിച്ചും പദ്ധതിക്ക് അനുകൂല വികാരം സൃഷ്ടിക്കാൻ ശ്രമം. ഇതിനായി അച്ചൻകോവിൽ കല്ലാർ അണക്കെട്ടിന്റെ താഴെ പവർഹൗസ് സ്ഥാപിക്കണമെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ നാഷനൽ വാട്ടർ ഡവലപ്മെന്റ് ഏജൻസിയുടെ ശുപാർശ.
മുല്ലപ്പെരിയാറിനു പിന്നാലെ കേരളത്തിലെ വെള്ളത്തില്‍ കൂടുതല്‍ കണ്ണുവച്ച് തമിഴ്നാട് വീണ്ടും രംഗത്തിറങ്ങുന്നതോടെ കളമൊരുങ്ങുന്നത് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അടുത്ത ജലയുദ്ധത്തിന്. ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമിയെ ജലസമാധിയിലാക്കുകയും ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഭാവിയില്‍ ജലക്ഷാമത്തിന് ഇടയാക്കുകയും കുട്ടനാടിന്റെയും വേമ്പനാട്ടുകായലിന്റെയും നാശത്തിനു വഴിവയ്ക്കുകയും ചെയ്യുന്ന പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് കേരളം ഉയര്‍ത്തുന്നത്. മുല്ലപ്പെരിയാറില്‍ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തില്‍, തെറ്റുകൾ തിരുത്തി ശാസ്ത്രീയമായ പഠനങ്ങള്‍ ഉള്‍പ്പെടെ നടത്തി ശക്തമായ പ്രതിരോധം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ തമിഴ്നാടിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ദേശീയ ജല വികസന ഏജന്‍സിയുടെ (എന്‍ഡബ്ല്യുഡിഎ) നീക്കമാണ് കേരളത്തിനു തലവേദനയാകുന്നത്. ഡിസംബറിൽ ചേരുന്ന ദേശീയ ജല വികസന ഏജന്‍സി യോഗത്തിന്റെ അജന്‍ഡയില്‍ കേരളവുമായി ചര്‍ച്ച നടത്താതെയാണ് വിഷയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അജന്‍ഡ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ലെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ പരിസ്ഥിതിക്ക് വലിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന, ഒരുപക്ഷേ വേമ്പനാട്ട് കായലിന് മരണമണി മുഴക്കാവുന്നതാണ് പദ്ധതി എന്ന തിരിച്ചറിവില്‍ അതിശക്തമായി എതിർക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഈ രണ്ടു നദികളും കേരളത്തില്‍ കൂടി മാത്രം ഒഴുകുന്നതാണെന്നും സംസ്ഥാനത്തിന്റെ അനുവാദമില്ലാതെ വെള്ളം തിരിച്ചുവിടാന്‍ നീക്കം നടത്തുന്നത് ഫെഡറല്‍ സംവിധാനത്തിനു യോജിച്ചതല്ലെന്നും കേരളം വ്യക്തമാക്കുന്നു.
വൃശ്ചികപ്പുലരിയിൽ മഞ്ഞണിഞ്ഞ പ്രഭാതങ്ങള്‍, ഇടവേളകളിൽ അനുഗ്രഹ വർഷമായി പൊഴിയുന്ന തുലാമഴയിൽ കുളിച്ചു തോർത്തി നിൽക്കുന്ന വൃക്ഷത്തലപ്പുകൾ. പമ്പയിൽ മുങ്ങിനിവരുന്ന തീർഥാടകർ കറുപ്പണിഞ്ഞ് വരിവരിയായി ശരണം വിളിച്ച് മലകയറി ഒരുമനസ്സോടെ വരികയാണ്, അയ്യപ്പ ദർശനത്തിന്. നാടിന്റെ നാനാദിക്കിൽ നിന്നും വലുപ്പചെറുപ്പമില്ലാതെ നഗ്നപാദരായി മലകയറുന്ന എല്ലാവർക്കും ലക്ഷ്യം ഒന്നുമാത്രമാണ്; പതിനെട്ടാം പടികയറിയുള്ള സുഖദർശനം. സന്നിധാനത്ത് എത്തുന്നവരുടെ കണ്ണുകളിൽ അയ്യനെ കാണാനുള്ള വെമ്പലാണെങ്കിൽ കണ്ടുകഴിഞ്ഞു മടങ്ങാൻ ഒരുങ്ങുന്നവർക്ക് കാത്തിരുന്ന പുണ്യദര്‍ശനം ലഭിച്ച ആനന്ദം. ശബരിമലയിലെ ശബരീശ ശരണമന്ത്രങ്ങൾനിറഞ്ഞ അന്തരീക്ഷത്തിലെ ഭക്തിനിറഞ്ഞ കാഴ്ചകൾ പ്രീമിയം വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് മലയാള മനോരമ ഫൊട്ടോഗ്രാഫർ എസ്.എസ്. ഹരിലാൽ.
റാന്നി ∙ മഴ മാറിനിന്നതോടെ പമ്പാനദിയിൽ ജലവിതാനം കുറഞ്ഞു. ഇതേ സ്ഥിതി തുടർന്നാൽ ജലക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക. രണ്ടാഴ്ചയായി മഴയുടെ ശക്തി കുറഞ്ഞതാണ് ആറ്റിലെ നീരൊഴുക്കിനെ ബാധിച്ചത്. കടവുകളിൽ മണൽ പരപ്പുകൾ തെളിയുകയാണ്. മുക്കത്തിനു മുകൾ ഭാഗങ്ങളിൽ ആറിന്റെ മധ്യത്തിലും മണൽ പുറ്റുകൾ ആർത്തലച്ചു വളരുകയാണ്.
റാന്നി∙ റാന്നി പാലത്തിൽ നിന്ന് പമ്പ നദിയിലേക്ക് ചാടിയ മധ്യവയസ്കൻ മരിച്ചു. മൈലപ്ര സ്വദേശി ജെയ്സൻ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. താഴെ പമ്പാ നദിയിൽ കുളിച്ചുകൊണ്ടിരുന്നവരാണ് ജെയ്സൻ പാലത്തിൽ നിന്ന് താഴെ ചാടുന്നത് ആദ്യം കണ്ടത്. ജെയ്സൻ ആദ്യം വീണിടത്ത് ആഴം കുറവായിരുന്നു. ഇതോടെ എഴുന്നേറ്റ് നടന്ന ജെയ്സൻ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്ന് പോകുകയായിരുന്നു. തുടർന്ന് ഇവിടേക്ക് ചാടി. ഇതോടെ കണ്ടുനിന്നവർ വിവരം പൊലീസിൽ അറിയിച്ചു.
ആറന്മുള ∙ പാർഥസാരഥിയും പള്ളിയോടങ്ങളും ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ ഒരു വള്ളസദ്യക്കാലത്തിനു കൂടി സമാപനം. പമ്പയിൽ നിന്നു പള്ളിയോടങ്ങൾ ഇനി വള്ളപ്പുരകളിലേക്കു മടങ്ങും. 10 മാസത്തെ വിശ്രമത്തിനും അറ്റകുറ്റപ്പണികൾക്കും ശേഷം അടുത്ത വർഷം ജൂലൈ അവസാനത്തോടെ ആറന്മുളയും പള്ളിയോട കരകളും വീണ്ടും ഉണരും. 2025
തിരുവല്ല: നീരേറ്റുപുറം ജനകീയ ജലോത്സവ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പമ്പ ബോട്ട് റേസ് 2024 സെപ്റ്റംബർ മാസം പതിനഞ്ചാം തീയതി ഞായർ തിരുവോണനാളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. 9 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ കേരളത്തിലെ പ്രമുഖ 40 കളിവള്ളങ്ങൾ പങ്കെടുക്കും. വർണ്ണശബളമായ ജല ഘോഷയാത്രയോടെ ആരംഭിക്കുന്ന
ആറന്മുള (പത്തനംതിട്ട) ∙ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്കു തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെ മറ്റൊരു ജീവൻ രക്ഷിക്കുക. 3 മാസം മുൻപ് പണിമുടക്കിയ തന്റെ ഹൃദയം പോലും രഞ്ജിത്തിനു വേണ്ടി കയ്യടിച്ചു കാണണം. പമ്പയുടെ ആഴങ്ങളിൽനിന്ന് മാലക്കര വടക്കുംമൂട്ടിൽ രഞ്ജിത് ആർ.മോഹൻ (40) കൈ പിടിച്ചുയർത്തിയത് ഒരു യുവതിയുടെ ജീവനാണ്. കോയിപ്രം നെല്ലിക്കൽ വെളുത്തേടത്തുകടവിൽ ഇന്നലെ രാവിലെയാണ് കാൽവഴുതി വീണ യുവതി ഒഴുക്കിൽപെട്ടത്. 50 മീറ്ററോളം ഒഴുകിയ ശേഷം നദിയോരത്തെ വള്ളിയിൽ പിടിത്തം കിട്ടി. നദിയുടെ മറുകരയിലുള്ള വീടിനു പുറത്തു നിൽക്കുമ്പോളാണ് യുവതിയുടെ നിലവിളി കേൾക്കുന്നത്.
Results 1-10 of 90