Activate your premium subscription today
സാൽമൺ മത്സ്യങ്ങളെ സംരക്ഷിക്കാൻ അണക്കെട്ടുകൾ പൊളിച്ചു കളയണോ? വർഷങ്ങൾക്ക് മുൻപ് അതിരപ്പള്ളി പദ്ധതി ആവിഷ്കരിച്ചപ്പോഴും ഇത്തരം വിമർശനം ഉയർന്നു. പദ്ധതി വന്നാൽ ചില പ്രത്യേക വിഭാഗത്തിൽ പെട്ട തവളകൾ ഇല്ലാതാകുമെന്ന് പറഞ്ഞ് അന്നു പരിസ്ഥിതിവാദികളെ എതിർവിഭാഗം ആക്ഷേപിച്ചു. അടുത്തിടെ കലിഫോർണിയയിലെ ക്ലാമത്ത് നദിയിലെ 4 വലിയ അണക്കെട്ടുകൾ പൊളിച്ചു കളയാൻ അമേരിക്ക തീരുമാനിച്ചു. വംശനാശം നേരിടുന്ന ചിനൂക്ക് വിഭാഗത്തിൽ പെട്ട സാൽമൺ മത്സ്യങ്ങളെ രക്ഷിക്കാൻ വേണ്ടിയാണ് ഈ അണക്കെട്ടുകൾ പൊളിച്ചു നീക്കുന്നത്. കലിഫോർണിയയിൽ വൈദ്യുതി നൽകുന്നതിൽ വലിയ പങ്കു വഹിക്കുന്നത് ഈ അണക്കെട്ടുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ജല വൈദ്യുത പദ്ധതികളാണ്. എന്നിട്ടും വ്യവസായ മേഖലയുടെ കടുത്ത എതിർപ്പ് മറികടന്ന് യുഎസ് ഫെഡറൽ എനർജി റെഗുലേറ്ററി കമ്മിഷൻ ഇത്തരമൊരു തീരുമാനമെടുത്തു. അമേരിക്കയിൽ മാത്രമല്ല ഇത്തരത്തിൽ അണക്കെട്ടുകൾ പൊളിച്ചു നീക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അണക്കെട്ടുകൾ നീക്കം ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി നിർമിച്ചവയാണ് ഈ അണക്കെട്ടുകളിൽ പലതും. എന്തുകൊണ്ടാണ് അണക്കെട്ടുകളോടുള്ള ലോകത്തിന്റെ സമീപനം മാറുന്നത്? കാലാവസ്ഥാ വ്യതിയാനം എന്താണ് ലോകത്തിനു നൽകുന്ന മുന്നറിയിപ്പ്? പ്രകൃതിക്കു മുന്നിൽ ശാസ്ത്രം കീഴടങ്ങുകയാണോ? സാൽമണ്‍ മത്സ്യത്തിനു വേണ്ടി അമേരിക്ക അണക്കെട്ടു പൊളിക്കുമ്പോൾ കുട്ടനാട്ടിലെ ആറ്റുകൊഞ്ചും ചില സ്വപ്നങ്ങൾ കാണുന്നുണ്ട്. ബംഗാളികളുടെ ഇഷ്ട വിഭവമായ ഹിൽസ മത്സ്യത്തിനും ഇത്തരം ചില കഥകൾ പറയാനുണ്ട്. അടുത്ത കാലത്തായി അമേരിക്ക പൊളിച്ചു നീക്കിയത് 1700 അണക്കെട്ടുകളാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി നാശവുമാണ് വികസനം സംബന്ധിച്ച ചിന്ത മാറ്റാൻ അമേരിക്കയെ നിർബന്ധിച്ചത്. അണക്കെട്ടുകൾ നൽകുന്ന വികസനത്തേക്കാൾ ശ്രദ്ധിക്കേണ്ടത് അവ സൃഷ്ടിക്കുന്ന പ്രകൃതി നശീകരണത്തെയാണെന്ന വേറിട്ട ചിന്തയാണ് ഈ നീക്കത്തിനു പിന്നിൽ. ഏതാനും അണക്കെട്ടുകൾ പൊളിച്ചു നീക്കിയതോടെ അക്കാര്യം അമേരിക്കയ്ക്കു ബോധ്യപ്പെട്ടു. മത്സ്യ സമ്പത്ത് അടക്കം നദികളിലെ ജൈവ സമ്പത്തും പ്രകൃതി സമ്പത്തും മെച്ചപ്പെടുന്നുണ്ട്. അതോടെ ചെറുതും വലുതുമായ 1700 അണക്കെട്ടുകൾ അമേരിക്ക പൊളിച്ചു നീക്കി. അതിൽ തന്നെ ഏറ്റവും വലിയ ഡാം പൊളിക്കൽ പദ്ധതിയാണ് ക്ലാമത്ത് നദിയിൽ നടപ്പാക്കുന്നത്...
ഒരു വിഭാഗത്തിൽപ്പെട്ട ജീവികളുടെ സംരക്ഷണത്തിന് വേണ്ടി മറ്റൊരു വിഭാഗത്തിൽപ്പെട്ട നൂറുകണക്കിന് ജീവികളെ കൊന്നൊടുക്കാൻ ഒരുങ്ങുകയാണ് അമേരിക്കയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ. സാൽമൺ മത്സ്യങ്ങള്‍ അടക്കമുള്ള ചിലയിനം പുഴമീനുകളെ രക്ഷിക്കുന്നതിനു വേണ്ടി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി നീർനായകളെ കൂട്ടമായി
Results 1-2