ഉപ്പൂപ്പന്‍
Upupa Epops

ഇസ്രയേലിന്റെ ദേശീയപക്ഷി. ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി കണ്ടുവരുന്നു. തലയില്‍ മുന്നില്‍ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത. കിരീടത്തൂവലുകള്‍ക്ക് തവിട്ട് കലര്‍ന്ന ഓറഞ്ച് നിറവും അഗ്രഭാഗത്ത് കറുത്തനിറവുമാണ് ഉണ്ടാവാറ്. ആണ്‍പക്ഷിയും പെണ്‍പക്ഷിയും തമ്മില്‍ വ്യത്യാസമില്ല.