Activate your premium subscription today
വളർത്തുനായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ബാഗ് വാങ്ങി ഇന്ത്യൻ വംശജനായ ബിസിനസുകാരൻ. ലൂയി വിറ്റൺ കമ്പനിയുടെ ബോൺ ട്രങ്ക് ആണ് തന്റെ അരുമയ്ക്ക് വേണ്ടി അജയ് താക്കൂർ വാങ്ങിയത്. ഡോക്ടർ മൾട്ടിമീഡിയയുടെ സ്ഥാപകനായ അജയ് തന്റെ ഇന്‍സ്റ്റഗ്രാം പേജായ എയ്സ് റോജേഴ്സിലൂടെയാണ് ബാഗിന്റെ വിഡിയോ പങ്കുവച്ചത്.
ബ്ലൂംബെർഗിന്റെ ലോകധനികരുടെ പുതിയ പട്ടിക പുറത്തുവന്നപ്പോൾ യൂറോപ്പിൽനിന്ന് ആദ്യമായൊരാൾ ഒന്നാമതെത്തി. ഫ്രഞ്ച് ആഡംബര ബിസിനസ് രാജാവ് ബെർണഡ് ആർണോൾട്ട് ആണത്. ടെസ്ലയുടെയും സ്പേസെക്സിന്റെയും ഇപ്പോൾ ട്വിറ്ററിന്റെയും ഉടമയായ ഇലോൺ മസ്കിനെയും ഇന്ത്യയുടെ ഗൗതം അദാനിയെയും പിന്തള്ളി ആർണോൾട്ട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുമ്പോൾ വേറെയും ചില റെക്കോർഡുകൾ കൂടി ഭേദിക്കപ്പെടുന്നുണ്ട്. 2012ൽ ബ്ലുംബെർഗ് ധനികരുടെ പട്ടിക പുറത്തുവിടാൻ തുടങ്ങിയപ്പോൾ മുതൽ കയറിയുമിറങ്ങിയും അധികകാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മെക്സിക്കൻ ടെലികമ്യൂണിക്കേഷൻ ബിസിനസുകാരനായ കാർലോസ് സ്ലിം, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ആമസോൺ സിഇഒ ജെഫ് ബെസോസ്, ഇലോൺ മസ്ക് തുടങ്ങിയവരെല്ലാം സാങ്കേതികവിദ്യയുടെ ലോകത്തുനിന്നുള്ളവരാണെങ്കിൽ ആദ്യമായാണ് ഒരു ഫാഷൻ ബിസിനസുകാരൻ സ്വത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഒന്നാമനാകുന്നത്. ഗേറ്റ്സും ബെസോസും മസ്കും അമേരിക്കക്കാരായതിനാൽ ലോകധനികരിലെ ഒന്നാം സ്ഥാനം യുഎസിന്റെ കുത്തകയായിരുന്നെന്നു പറയാം. ഈ കുത്തകയാണ് ഫ്രാൻസിൽനിന്നുള്ള ഈ ആഡംബര/ഫാഷൻ ബിസിനസുകാരൻ തകർത്തത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 159 ബില്യൻ ഡോളറാണ് ആർണോൾട്ടിന്റെ ആസ്തി. ഏതാണ്ട് 13 ലക്ഷം കോടി രൂപ വരുമിത്. 139 ബില്യൻ ഡോളറുമായി ഇലോൺ മസ്ക് രണ്ടാമതും 110 ബില്യൻ ഡോളറുമായി ഗൗതം അദാനി മൂന്നാമതുമുണ്ട്.
കാൻ ചലച്ചിത്ര മേള റെഡ് കാർപറ്റിൽ ആഡംബര ഫാഷൻ ബ്രാൻഡ് ലൂയി വിറ്റോൺ ഗൗണിൽ കയ്യടി നേടി താരസുന്ദരി ദീപിക പദുകോൺ. ലൂയി വിറ്റോനിന്റെ ഹൗസ് അംബാസഡർ ആണ് താരം. ചുവപ്പ് സില്‍ക് ഗൗൺ ആണ് ദീപിക ധരിച്ചത്. പ്ലൻജിങ് ‘V’ നെക്ലൈൻ ആണ് ഗൗണിനുള്ളത്. ഇതിന്റെ അരഭാഗത്ത് ഫ്രിൽ നൽകിയിട്ടുണ്ട്. വജ്ര നെക്ലേസ്
ആഡംബര ബ്രാൻഡ് ലൂയി വിറ്റോൻ കലിഫോർണിയയിലെ സാന്റിയാഗോയിൽ സംഘടിപ്പിച്ച 2023 ക്രൂസ് ഷോയുടെ ഭാഗമായി ബോളിവുഡ് താരം ദീപിക പദുകോൺ. ലൂയി വിറ്റോനിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡർ ആയി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരം ഷോയുടെ ഭാഗമായത്. നിക്കോളസ്
വ്യത്യസ്തമായ ഹാന്റ് ബാഗ് ഡിസൈനുകൾ അവതരിപ്പിച്ച് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടിയെടുക്കുന്നതിൽ മുൻപന്തിയിലാണ് ആഡംബര ബ്രാൻഡ് ലൂയി വിറ്റൻ. വിമാനത്തിന്റെ ആകൃതിയുള്ള ബാഗാണ് ലൂയി വിറ്റൻ പുതുതായി അവതരിപ്പിച്ചത്. പതിവുപോലെ ഇതും ശ്രദ്ധ നേടി. ലൂയി വിറ്റന്റെ 2021 വിന്റർ കലക്ഷനിലാണ് ഈ ലെതർ ബാഗ് ഇടം പിടിച്ചത്.
ക്ലാസിക് ആൻഡ് കംഫർട്ട് എന്ന വിശേഷണമായിരിക്കും താരസുന്ദരി ദീപിക പദുകോണിന്റെ വസ്ത്രധാരണത്തെ വിശേഷിപ്പിക്കാൻ സാധിക്കുക. ആക്സസറീസിലും ഈയൊരു സ്റ്റൈൽ തന്നെ ദീപിക പിന്തുടരുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം അടുത്തിടെ ക്യമാറയ്ക്ക് മുമ്പില്‍ എത്തിയപ്പോഴും ദീപിക തന്റെ കംഫർ ഡ്രസ്സിങ്ങിലായിരുന്നു. ഇന്ത്യ
സുരക്ഷ എന്നതിനൊപ്പം ഫാഷന്റെയും സ്റ്റൈലിന്റെയും ഭാഗമായി മാസ്ക്കുകൾ മാറിയത് അതിവേഗമായിരുന്നു. വസ്ത്രങ്ങൾക്ക് അനുയോജ്യമായതു മുതൽ വജ്രവും സ്വർണവും വെള്ളിയും കൊണ്ടുള്ള മാസ്ക്കുകൾ വരെ ഇക്കാലയളവിൽ വാർത്തകളിൽ നിറഞ്ഞു. ഇതിനു പിന്നാലെ ഫേസ് ഷീൽഡുകളും ശ്രദ്ധ നേടി. ഇപ്പോഴിതാ സ്വർണം പതിപ്പിച്ച ഫേസ് ഷീൽഡുമായി
കോവിഡിനെ തുടർന്ന് ഫാഷൻ ലോകം സ്തംഭിച്ചിരിക്കുകയാണ്. ഫാഷൻ മേളകളും വിൽപനയുമെല്ലാം മാറ്റിവെച്ചു. ഈ സാഹചര്യത്തിൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാവാനാണ് പ്രദയുടെ തീരുമാനം. 1,10,000 മാസ്ക്കുകളാണ് നിർമിക്കുന്നത്. കൂടുതൽ ആവശ്യമായി വരികയാണെങ്കിൽ നിർമാണം തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്....
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ഒപ്പം ചേർന്ന് ഫാഷൻ ലോകം. പെർഫ്യൂമുകളുടെ ഉപയോഗം നിർത്തി സാനിറ്റൈസർ നിർമാണം ആരംഭിച്ചിരിക്കുകയാണ് ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാൻഡായ ലൂയി വിറ്റൻ. ഫ്രാൻസിൽ സാനിറ്ററൈസറിന് ക്ഷാമം നേരിടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. പെർഫ്യൂമുകളും കോസ്മെറ്റിക്സും
Results 1-9