Activate your premium subscription today
ചോക്ലേറ്റ്, മിഠായികൾ തുടങ്ങി മധുരമുള്ളതെന്തും കഴിക്കാൻ കുട്ടികൾക്കിഷ്ടമാണ്. മധുരം കഴിക്കുന്നത് കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തിനു നല്ലതല്ല. മാത്രമല്ല പിന്നീട് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഈ മധുരപ്രിയം കാരണമാകും. വലുതാകുമ്പോൾ പ്രമേഹം, രക്താതിമർദം (Hypertension) മാനസികാരോഗ്യപ്രശ്നങ്ങൾ, എല്ലുകൾക്കും
പ്രത്യേകതരം ഭക്ഷണ രീതികള്‍ പിന്തുടരുന്നവരാണ് പ്രമേഹ രോഗികളും ഇന്‍സുലിന്‍ പ്രതിരോധം ഉള്ളവരുമായ ആളുകള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്ന ഉയര്‍ന്ന ഗ്ലൈസീമിക് ഇന്‍ഡക്സ് ഉള്ള ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കിയോ നിയന്ത്രിച്ചോ ആണ് ഇക്കൂട്ടര്‍ ഭക്ഷണം കഴിക്കേണ്ടതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ അൽപം ശ്രദ്ധിക്കാം. നാച്വറൽ ഷുഗർ പോലും ആരോഗ്യകരമെങ്കിലും മിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ. എന്തുതരം പഞ്ചസാര ആണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ശരീരഭാരം അമിതമായി മധുരം കഴിക്കുന്നത് പെട്ടെന്ന് ശരീരഭാരം കൂടാൻ കാരണമാകും.
പഞ്ചസാരയേക്കാള്‍ മധുരം. പക്ഷേ, പഞ്ചസാരയുടെ അത്ര കലോറിയില്ല. പല ബ്രാന്‍ഡുകളില്‍ ഇന്ന് വിപണിയില്‍ ലഭ്യമായ കൃത്രിമ മധുരങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന അവകാശവാദമാണ് ഇത്. എന്നാല്‍ അമിതമായാല്‍ പഞ്ചസാര പോലെ തന്നെ പ്രശ്നമുണ്ടാക്കാന്‍ കൃത്രിമ മധുരങ്ങള്‍ക്കും സാധിക്കുമെന്ന് പല പഠനങ്ങളും
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ചോക്ലേറ്റ് വീട്ടിൽ തയാറാക്കിയാലോ! വളരെ കുറച്ചു ചേരുവകൾ മതി, ഹോംമെയ്ഡ് ഡാർക്ക് ചോക്ലേറ്റ് വീട്ടിൽ ഉണ്ടാക്കി സൂക്ഷിക്കാം. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ ഉണ്ടാക്കുന്നതിനാൽ, ചോക്ലേറ്റ് ചോദിച്ചു വാശിപിടിക്കുന്ന കുട്ടികുറുമ്പുകൾക്ക് ഇത് ധൈര്യമായി നൽകാം. ചേരുവകൾ നെയ്യ് - 4
മഴക്കാലം തുടങ്ങി കഴിഞ്ഞു. അടുക്കളയും വീടിനുൾവശങ്ങളും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഈച്ചകൾ പോലുള്ള ചെറു പ്രാണികൾ ധാരാളമായി ആഹാരപദാർത്ഥങ്ങളിൽ വന്നിരിക്കുകയും പല തരത്തിലുള്ള അസുഖങ്ങൾക്കു അത് കാരണമാകുകയും ചെയ്യും. മഴക്കാലത്ത് അടുക്കള മാത്രം വൃത്തിയായി സൂക്ഷിച്ചാൽ മതിയാകില്ല. മറ്റുചില കാര്യങ്ങളിൽ കൂടി
കടുത്ത വേനൽച്ചൂടിൽ ഐസ്ക്രീമിനും ശീതളപാനീയങ്ങൾക്കും ആവശ്യം ഏറിയതോടെ പഞ്ചസാര വിലയിൽ വർധന. മൂന്ന് ആഴ്ചയ്ക്കിടയിൽ ക്വിന്റലിനു 160 രൂപയുടേതാണു വിലക്കയറ്റം. ഈ മാസം ആദ്യം ക്വിന്റലിനു 3960 രൂപയായിരുന്ന വില ഏതാനും ദിവസത്തിനകം 4060 നിലവാരത്തിലേക്കും ഏറ്റവും ഒടുവിൽ 4120 രൂപയിലേക്കുമാണ് ഉയർന്നിട്ടുള്ളത്. വില ഇനിയും ഉയരാനാണു സാധ്യതയെന്നു വിപണിയുമായി ബന്ധപ്പെട്ടവർ അനുമാനിക്കുന്നു.
ഇന്ത്യയിലും ആഫ്രിക്കയിലും മറ്റും ‘നെസ്ലെ’ വിൽക്കുന്ന ബേബി ഫുഡിൽ (കുഞ്ഞുങ്ങൾക്കുള്ള ഭക്ഷ്യോൽപന്നങ്ങൾ) പഞ്ചസാര കൂടുതൽ അളവിൽ ചേർക്കുന്നു എന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. ഇതേ കമ്പനി യൂറോപ്പിലും യുകെയിലും വിൽക്കുന്ന സമാന ഉൽപന്നവുമായുള്ള താരതമ്യത്തിലാണ് പിന്നാക്ക രാജ്യങ്ങളോടുള്ള വേർതിരിവ് വ്യക്തമാകുന്നത് എന്നായിരുന്നു റിപ്പോർട്ട്. ആഡഡ് ഷുഗർ കൂടുതലുണ്ടെന്നായിരുന്നു കണ്ടെത്തൽ.
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ജയിലിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പ്രമേഹരോഗിയായ കേജ്രിവാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും മെഡിക്കൽ ജാമ്യത്തിനുമായി ദിവസവും മാങ്ങയും മധുരപലഹാരങ്ങളും ഉരുളക്കിഴങ്ങും കഴിക്കുന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം.
നിത്യജീവിതത്തിലെ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാന്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ സഹായകമാണ്. 1. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ അളവ് ശ്രദ്ധിക്കുക പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയാണ് പലപ്പോഴും അമിതമായ ഉപയോഗത്തിന് കാരണമാകുന്നത്. ഇതിനാല്‍ കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍
Results 1-10 of 81