ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്‌ഐവി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്). . ഈ വൈറസ് മൂലം മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷി നശിക്കുന്ന അവസ്‌ഥയെ എയ്‌ഡ്‌സ് (അക്വേഡ് ഇമ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം) എന്നു പറയുന്നു. എയ്‌ഡ്‌സ് രോഗിയുടെ രക്‌തത്തിൽ പ്രതിരോധശക്‌തിയെ നിയന്ത്രിക്കുന്ന ഘടകമായ സിഡി 4 കോശങ്ങളുടെ അളവ് മില്ലിലീറ്ററിൽ 200ൽ താഴെയേ കാണൂ. എച്ച്‌ഐവി ബാധിതൻ എയ്‌ഡ്‌സ് രോഗിയാകാൻ എട്ടു മുതൽ 15 വർഷംവരെയെടുക്കും. എച്ച്‌ഐവി ശരീരത്തിൽ പ്രവേശിച്ചാൽ ഇവയ്‌ക്കെതിരെയുള്ള ആന്റിബോഡി രക്‌തത്തിൽ പ്രവേശിക്കാൻ ആറുമാസം വരെ സമയമെടുക്കും. എച്ച്ഐവി ബാധിച്ചവർക്കു കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും പിന്തുണ അത്യാവശ്യമാണ്.