Activate your premium subscription today
വാഷിംഗ്ടണ്‍ ∙ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ അമേരിക്കയിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ പ്രതിഷേധ സ്വരങ്ങൾ ഉയർന്നു തുടങ്ങി.ഏതൊരു ഗവൺമെന്റിന്റെയും ഏറ്റവും വലിയ ഉത്തരവാദിത്തം പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
മുംബൈ∙ അസ്ട്രാസെനകയുടെ കോവിഡ് വാക്സീനുകൾ വിപണിയിൽനിന്നു പിൻവലിച്ചു. വാക്സീനു പാർശ്വഫലങ്ങളുണ്ടെന്ന് നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വാക്സീൻ
ആസ്ട്രസെനകയുടെ കോവിഷീൽഡ് വാക്സീന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ട് എന്ന് കമ്പനി സമ്മതിച്ചിരിക്കുന്നു എന്ന വാർത്തകളാണ് നമുക്ക് ചുറ്റും കേൾക്കുന്നത്. ഇതിൽ എന്താണ് വാസ്തവം എന്ന് പരിശോധിക്കാം. അടിസ്ഥാനപരമായി നമ്മൾ മനസ്സിലാക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ഏതു മരുന്നിനും പാർശ്വഫലങ്ങൾ ഉണ്ടാകാം, ഏത്
ന്യൂഡൽഹി∙ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം. കോവിഷീൽഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന വിവാദത്തിനിടെയാണു കേന്ദ്ര സർക്കാരിന്റെ നടപടി. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളിലാണു വാക്സീൻ സർട്ടിഫിക്കറ്റിൽനിന്നു മോദി ‘അപ്രത്യക്ഷ’മായെന്ന വിവരം ആദ്യമെത്തിയത്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനകയുടെ കോവിഡ് പ്രതിരോധ വാക്സീൻ അപൂർവ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം അർത്ഥശൂന്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അഭിപ്രായപ്പെട്ടു.
2019 ഡിസംബർ. ചൈനയിലെ വുഹാൻ നഗരത്തിൽ അപ്രതീക്ഷിതമായുണ്ടായ പകർച്ചപ്പനിയും ശ്വാസതടസ്സവും ആളുകളുടെ ജീവനെടുത്തു തുടങ്ങിയ സമയം. 2020ന്റെ തുടക്കമായപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശം വിതയ്ക്കുന്ന മഹാമാരിയായി കോവിഡ്19 വളർന്നു കഴിഞ്ഞിരുന്നു. പതിനായിരക്കണക്കിന് ആളുകൾ ദിനംപ്രതി മരിച്ചു. ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു. 10 വർഷത്തേക്കെങ്കിലും ലോകത്തിന് ‘നോർമൽ’ അവസ്ഥയിലേക്ക് തിരിച്ചു പോക്കുണ്ടാവില്ല എന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, അതിവേഗത്തിലുള്ള കോവിഡ് വാക്സീന്റെ കണ്ടെത്തൽ പ്രവചനങ്ങളെയെല്ലാം തകിടം മറിച്ചു. ലോകത്താകമാനം രണ്ടു കോടിയിലേറെ ജീവനുകളെ കോവിഡ് വാക്സീൻ രക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. കോവീഡ് വാക്സീന്റെ രൂപീകരണത്തിലേക്ക് നയിച്ച ‘എംആർഎൻഎ’ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കാറ്റലീൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ എന്നിവരെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം തേടിയെത്തുകയും ചെയ്തു. പക്ഷേ, വാക്സീൻ കണ്ടെത്തിയപ്പോൾ മുതൽതന്നെ ആരംഭിച്ചിരുന്ന വിവാദങ്ങൾക്ക് അതുകൊണ്ടൊന്നും അവസാനമായിരുന്നില്ല. കോവിഡ് മഹാമാരിയും വാക്സീനും കുത്തക മരുന്നു കമ്പനികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു വാക്സീനെ എതിർക്കുന്നവരുടെ പ്രചരണം. കോവിഷീൽഡ് വാക്സീൻ നിർമിച്ചിരുന്ന അസ്ട്രാസെനക കമ്പനിയുടെ വെളിപ്പെടുത്തലായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ വിവാദം. വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നായിരുന്നു യുകെ കോടതിയിൽ ഇതു സംബന്ധിച്ച കേസിന് കമ്പനി നൽകിയ സത്യവാങ്മൂലം.
കോട്ടയം∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. കാലം സത്യം തെളിയിക്കുമെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോടു പറഞ്ഞു. ഇനിയൊരു മകനും ഇങ്ങനെയൊരു അവസ്ഥ വരരുതെന്നും കേരള സമൂഹത്തോടെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിച്ചവർ മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മാധ്യമങ്ങളെ കാണുന്നതിനു മുൻപ് ഫെയ്സ്ബുക്ക് ലൈവിലും ചാണ്ടി ഉമ്മൻ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കോവിഡ് വാക്സീൻ നൽകാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.
റാന്നി∙ കോവിഡ് ബൂസ്റ്റർ വാക്സീൻ എന്ന പേരിൽ വീട്ടമ്മയ്ക്കു കുത്തിവയ്പ്പെടുത്ത ‘അജ്ഞാതൻ’ പിടിയിൽ. ഉതിമൂട് വലിയകലുങ്ക് സ്വദേശി ചിന്നമ്മയ്ക്ക് (66) വീട്ടിലെത്തി കുത്തിവയ്പ്പെടുത്ത സംഭവത്തിൽ പത്തനംതിട്ട വലഞ്ചുഴി വിജയഭവനത്തിൽ ആകാശിനെ(22) റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10.30നായിരുന്നു
ബര്‍ലിന്‍ ∙ ജര്‍മനിയില്‍ 62 വയസ്സുകാരന് കോവിഡിനെ പ്രതിരോധിക്കാന്‍ 217 തവണ കോവിഡ് വാക്സീന് എടുത്തതായി കണ്ടെത്തല്‍. ഡോക്ടര്‍മാരുടെ ഉപദേശം അവഗണിച്ച് 29 മാസത്തിനിടെയാണ് ഇത്രയും കുത്തിവെയ്പ്പ് എടുത്തതെന്ന് ഇയാൾ പറഞ്ഞു.
‘ചൈനയിലെ വുഹാനിൽ അസാധാരണമായി ചിലതെല്ലാം സംഭവിക്കുന്നുണ്ടെന്നു ഞങ്ങൾ 2020 ജനുവരിയുടെ ആദ്യ നാളുകളിലാണു മനസ്സിലാക്കിയത്. ജനുവരി എട്ടിനോ ഒൻപതിനോ ആണ് നോവൽ കൊറോണ വൈറസാണെന്നു തിരിച്ചറിഞ്ഞത്; ജീനോമിക് സീക്വൻസിങ്ങിലൂടെ. അതിനു വളരെ മുൻപു തന്നെ നമുക്കു വിവിധതരം കൊറോണ വൈറസുകളെ അറിയാമായിരുന്നു; ചൈനയിൽ 2002ൽ സാർസ് ബാധയ്ക്കു കാരണമായ കൊറോണ വൈറസ് ഇനം ഉൾപ്പെടെ.
Results 1-10 of 2594