Activate your premium subscription today
പേരയ്ക്ക കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ, ഫൈബർ ഇവയെല്ലാം അടങ്ങിയ പേരയ്ക്ക പ്രമേഹരോഗികൾക്കും ഉയർന്ന രക്തസമ്മര്‍ദം ഉള്ളവർക്കും ഗുണകരമാണ്. പോഷകഗുണങ്ങൾ ഏറെയുള്ള പേരയ്ക്ക, വെറുംവയറ്റിൽ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ബവൽ മൂവ്മെന്റ് കൃത്യമാകാനും സഹായിക്കും. എന്നാൽ
ദിവസവും കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് പഴങ്ങള്‍. മിക്കവാറും എല്ലാ പഴങ്ങളും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്സിഡൻ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ഇവ നല്‍കുന്നുണ്ട്.
ശരീരഭാരം കുറയ്ക്കുന്നതു പോലെ തന്നെ വെല്ലുവിളി നിറഞ്ഞതാണ് ശരീരഭാരം കൂട്ടുക എന്നതും ആരോഗ്യകരമായി ശരീരഭാരം കൂട്ടാൻ എന്തു ചെയ്യണം എന്നറിയാം. 1. കാലറി കൂട്ടാം ശരീരഭാരം കൂട്ടാൻ കൂടുതൽ കാലറി ശരീരത്തിലെത്തണം. ജങ്ക്ഫുഡുകൾ ഒഴിവാക്കി വൈറ്റമിനുകൾ, ധാതുക്കൾ ആരോഗ്യകരമായ കൊഴുപ്പുകൾ ഇവയടങ്ങിയ പോഷകസമ്പുഷ്ടമായ
നല്ല വിശന്നിരുന്നു ചിക്കൻ മസാല ദോശ കഴിക്കാനൊരുങ്ങുമ്പോൾ ഒരാൾ കൈയ്യിൽ പിടിച്ച് തടഞ്ഞാലോ? സ്വാദിഷ്ഠമായ ഭക്ഷണം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ കാലറിയെക്കുറിച്ച് പറഞ്ഞ് പിന്നാലെ ഒരാൾ വന്നാലോ? ജീവിതത്തിൽ ഇങ്ങനെയൊരു സുഹൃത്തിനെ കൈയ്യിൽ കിട്ടിയാൽ നിങ്ങൾ എന്തു ചെയ്യും. ഉത്തരത്തിനായി ആലോചിച്ചു സമയം കളയേണ്ട.
ശ്..ശ്..ശ് തട്ടുകടയിലെ ദോശക്കല്ലിൽ അതാ കിടക്കുന്നു വെന്തു പാകമായ ഒരു അമ്പിളിവട്ടം. കണ്ടാൽ ആരുമൊന്നു നോക്കിനിന്നു പോകുന്ന ചന്തം. വെന്തു വരുമ്പോഴുള്ള ആ മണമാകാം ആസ്വാദകരെ ഈ വിഭവത്തിലേക്ക് വലിച്ചടുപ്പിക്കുന്നത്. ചൂടോടെ വലിയ ദോശക്കല്ലിൽ നിന്ന് പാത്രത്തിലേക്കാണ് പല വിഭവങ്ങളും എത്താറുള്ളത്. എന്നാൽ ഈയൊരു വിഭവം വീണ്ടും പാചകക്കാരന്റെ കൈകളിൽ തന്നെ വീണ്ടുമെത്തും. പാകപ്പെടുത്തിയ അമ്പിളിച്ചന്തത്തെ വീണ്ടും ഒരു ദാക്ഷണ്യവുമില്ലാതെ പാചകക്കാരൻ അടിച്ചും ഇടിച്ചും 'ശരിപ്പെടുത്തി' തീൻമേശയിലേക്ക്. വിവിധ കടമ്പകളിലൂടെ കടന്നു വന്ന വിഭവം അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും പല ഇതളുകളായി അടർത്തിയെടുത്തു വായിലാക്കാൻ പാകത്തിലാകും. പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചുമല്ല, മലയാളികളുടെ പ്രിയ വിഭവം പൊറോട്ടയെക്കുറിച്ചാണ്.ആവി പറക്കുന്ന നനുത്ത ചൂടുള്ള പൊറോട്ട ഭൂരിഭാഗം മലയാളികളുടെയും പ്രിയവിഭവങ്ങളിൽ മുന്നിലാണ്.
2022–23 വർഷത്തെ ഗാർഹിക ഉപഭോഗച്ചെലവിനെക്കുറിച്ച് എൻഎസ്എസ്ഒ (നാഷനൽ സാംപിൾ സർവേ ഓഫിസ്) നടത്തിയ സർവേയുടെ ഫലം ഒടുവിൽ പുറത്തുവന്നിരിക്കുന്നു. ഈ കണ്ടെത്തലുകളിൽനിന്നു കേരളത്തിന് ഏറെ പഠിക്കാനും തിരുത്താനുമുണ്ട്. തീൻമേശയിൽനിന്നുതന്നെ നമുക്ക് തുടങ്ങാം. കേരളത്തിലെ ഗ്രാമീണർ 39 ശതമാനവും നഗരവാസികൾ 36 ശതമാനവും തുക ചെലവഴിക്കുന്നതു ഭക്ഷണത്തിനാണെന്നു സർവേ വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും വച്ച് ഏറ്റവും താഴ്ന്ന നിരക്കാണിത്. ദേശീയ ശരാശരി യഥാക്രമം 46, 39 ശതമാനം വീതമാണ്. ഭക്ഷണത്തിനു ചെലവിടുന്ന തുകയുടെ ശതമാനം എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞുവരുന്നു. ധാന്യത്തിനായി ഗ്രാമങ്ങളും നഗരങ്ങളും ചെലവിടുന്ന തുക രാജ്യത്തു യഥാക്രമം അഞ്ചും നാലും ശതമാനമായി കുറഞ്ഞു. കേരളത്തിൽ ഇത് 3% ആണ്. കേരളത്തിൽ ഗ്രാമീണരുടെ പ്രതിമാസ പ്രതിശീർഷ ധാന്യഉപഭോഗം 6.6 കിലോഗ്രാമാണെങ്കിൽ നഗരവാസികളുടേത് 6.2 കിലോഗ്രാം. ദേശീയ ശരാശരിയെടുത്താൽ ഗ്രാമങ്ങളിൽ 9.61 കിലോഗ്രാമും നഗരങ്ങളിൽ 8.05 കിലോഗ്രാമും. ഈ കണക്ക് കൃഷിവകുപ്പിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ‘അരിയാഹാരം കഴിക്കുന്ന മലയാളി’യെന്ന പ്രയോഗത്തെ
ഭക്ഷണത്തിനുള്ള ചെലവിൽ നോൺ–വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കും പഴങ്ങൾക്കും ഉയർന്ന വിഹിതം നീക്കിവയ്ക്കുന്ന സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
നിലത്തുവീണ ഭക്ഷണം പെട്ടെന്നുതന്നെ വാരിയെടുത്താൽ വീണ്ടും കഴിക്കാമോ? ചെറുപ്പം മുതൽ കേട്ടിട്ടുള്ള ചോദ്യമാണ്. എത്രനേരത്തിനുള്ളിൽ പെറുക്കിയെടുക്കണം? 3 സെക്കൻഡ്, 5 സെക്കൻഡ്, 10 സെക്കൻഡ്; അങ്ങനെ നീളുന്നു സംശയം. എത്രയും വേഗമെങ്കിൽ അത്രയും നല്ലത് എന്നാണു പറയാറുള്ളത്. ഐതിഹ്യമനുസരിച്ച് ഈ ചോദ്യത്തിന്റെ ഉറവിടം മംഗോളിയൻ ചക്രവർത്തി ചെങ്കിസ് ഖാനിൽനിന്നാണ്. തനിക്കുണ്ടാക്കിയ ഭക്ഷണം എപ്പോഴും ഭക്ഷ്യയോഗ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ തിരുവചനം
ഭക്ഷണകാര്യത്തിൽ ഏറ്റവും ശ്രദ്ധാലുവായ സ്ഥാനാർഥികളിലൊരാളാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രൻ. ലഘുഭക്ഷണമാണ് കരുത്ത്. തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനത്തിനു മുന്നിലുള്ള കടയിലെ പൊതിഞ്ഞുവാങ്ങിയ ഒരു കുറ്റി പുട്ടും റോബസ്റ്റ പഴവും കഴിച്ചാണ് പ്രചാരണത്തിനിറങ്ങുന്നത്.
തിരൂർ ∙ ആരോഗ്യമുറപ്പാക്കാൻ പഞ്ചസാരയും ഉപ്പും എണ്ണയും നിറങ്ങളുമെല്ലാം കുറയ്ക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ സന്ദേശം കൂടുതൽ പേരിലേക്കെത്തിക്കാൻ ഇന്നലെ കലക്ടർ വി.ആർ.വിനോദ് തിരൂരിലുമെത്തി. രാവിലെ 7 മണിയോടെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് അദ്ദേഹമെത്തിയത്. ഇവിടെ പ്രഭാതസവാരിക്കാരുടെ കൂട്ടായ്മയായ മോണിങ്
Results 1-10 of 130