Activate your premium subscription today
കോട്ടയം ∙ കേരളത്തിലെ 34.2% ആംബുലൻസുകളും നിരത്തിൽനിന്നു പിൻവലിക്കണമെന്നു ട്രാൻസ്പോർട്ട് ഡയറക്ടറുടെ റിപ്പോർട്ട്. സംസ്ഥാനത്ത് ആകെ റജിസ്റ്റർ ചെയ്ത 9,883 ആംബുലൻസുകളിൽ 6,507 വാഹനങ്ങൾക്കു മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ളൂ. ബാക്കി 3,376 ആംബുലൻസുകൾ നിരത്തിലിറക്കാൻ പറ്റിയതല്ലെന്നാണു റിപ്പോർട്ട്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ.
ഇരിട്ടി∙ ജില്ലയിൽ മഞ്ഞപ്പിത്തവും എലിപ്പനിയും പടരുമ്പോഴും മാലിന്യം വലിച്ചെറിയുന്നത് തുടരുന്നു. പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം തള്ളിയവർ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കിയതോടെ ഉപയോഗയോഗ്യമല്ലാത്ത കിണറുകൾ, ചെങ്കൽ പണകൾ തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യം തള്ളുകയാണ്. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ
സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ 438 പേരുടെ ജീവനെടത്തതായി ആരോഗ്യവകുപ്പ്. അതായത് ഓരോ മാസവും ശരാശരി 48 പേര് വീതം പകര്‍ച്ചവ്യാധി മൂലം മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, മസ്തിഷ്ക ജ്വരം തുടങ്ങി മറ്റു നാടുകളില്‍നിന്നു എത്തുന്ന എംപോക്സ് പോലെയുള്ള രോഗങ്ങളും സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാഞ്ഞാണി∙വെള്ളവും വെളിച്ചവും ഇല്ലാത്തതിനെ തുടർന്ന് മണലൂർ പഞ്ചയാത്ത് ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ ശുചിമുറി അടച്ചിട്ടു. വാരന്തയിൽ ചികിത്സതേടി കാത്തിരിക്കുന്ന രോഗികളുടെ ദേഹത്തേക്ക് കെട്ടിടത്തിന്റെ മുകളിലെ പാരപ്പെറ്റിൽ നിന്ന് പ്രാവിന്റെ കാഷ്ഠം വീഴുന്നതും പതിവായി. ജീവനക്കാർക്കും രോഗികൾക്കും ഉപയോഗിക്കാൻ
പുന്നയൂർക്കുളം ∙അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ലാബ് പൂട്ടി. നേരത്തെ ആഴ്ചയിൽ 6ദിവസം പ്രവർത്തിച്ചിരുന്ന ലാബ് പിന്നീട് ആഴ്ചയിൽ 3 ദിവസമാക്കി ചുരുക്കുകയും രണ്ട് ആഴ്ച മുൻപ് പ്രവർത്തനം അവസാനിപ്പിക്കുകയുമായിരുന്നു. ഇതിനാൽ ഇവിടെ എത്തുന്ന രോഗികൾ വലയുകയാണ്.ആർദ്രം പദ്ധതി പ്രകാരം ഡോക്ടർക്ക്
തിരുവനന്തപുരം / കണ്ണൂർ ∙ ആരോഗ്യ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി രാജൻ എ.ഖൊബ്രഗഡെ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ കെ.വി.വിശ്വനാഥൻ എന്നിവരുടെ അന്വേഷണ റിപ്പോർട്ടിലെ ശുപാർശപ്രകാരമാണു ടി.വി.പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
കണ്ണൂർ∙ വിവാദ പെട്രോൾ പമ്പ് അപേക്ഷൻ ടി.വി.പ്രശാന്തിന് സസ്പെൻഷൻ. പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരനായ പ്രശാന്തിനെതിരെ ആരോഗ്യ വകുപ്പമാണ് നടപടിയെടുത്തത്. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചതും,
തിരുവനന്തപുരം∙ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ചികിത്സാപ്പിഴവ് ഉള്‍പ്പെടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തത് 131 കേസുകള്‍. 2016 ഏപ്രില്‍ മുതല്‍ 2024 ഒക്ടോബര്‍ 8 വരെയുള്ള കേസുകളുടെ കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇത്രയും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മൂന്നു പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
ആലപ്പുഴ ∙ ജില്ലയിൽ 2 വിദ്യാർഥികൾക്ക് വെസ്റ്റ് നൈൽ പനിക്കു സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.7, 9 വയസ്സുള്ള രണ്ടു പേരുടെയും രക്തപരിശോധനയിൽ വെസ്റ്റ് നൈൽ പോസിറ്റീവ് ആയെങ്കിലും നട്ടെല്ലിനുള്ളിലെ സ്രവം (സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ്–സിഎസ്എഫ്) ഉപയോഗിച്ചുള്ള
ദേലംപാടി ∙ പഞ്ചായത്തിലെ കണ്ണങ്കോളിൽ ചർമരോഗം പടരുന്നു. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ പത്തോളം പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.രോഗം ബാധിച്ചിട്ടു മാസങ്ങളായെങ്കിലും ചികിത്സപോലും തേടാതെ വീടുകളിൽ കഴിയുന്ന ഇവരിൽനിന്നു രോഗം മറ്റുള്ളവരിലേക്കും പടരുന്നു. കൈകളിലും കാലുകളിലുമാണ് രോഗബാധ. ചൊറിച്ചിലാണ്
Results 1-10 of 706